ന്യൂഡൽഹി : കുമ്പസാരം ക്രിസ്തു മത ത്തിൽ ഒഴിച്ചു കൂടാനാവാത്ത ആചാരം ആയതിനാൽ അതിൽ ഇട പെടാൻ ആര്‍ക്കും കഴിയില്ല എന്ന് ദേശീയ ന്യൂന പക്ഷ കമ്മീഷൻ.
ക്രൈസ്തവ ദേവാലയ ങ്ങളിലെ കുമ്പ സാരം നിരോധി ക്കണം എന്നുള്ള ദേശീയ വനിതാ കമ്മീഷന്റെ കേന്ദ്ര സര്‍ക്കാറി നുള്ള ശുപാർശ യെ ശക്ത മായി എതിര്‍ത്തു കൊണ്ട് ദേശീയ ന്യൂന പക്ഷ കമ്മീഷൻ രംഗത്തു വന്നു.
ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ യുടെ ശുപാർശ തള്ളുക മാത്രമല്ല ശക്തി യുക്തം എതിർക്കു കയു മാണ് എന്നും മത വിശ്വാസ ത്തിന്റെ ഭാഗ മായ തിനാൽ കുമ്പ സാരം നിരോധിക്കാനാവില്ല എന്നും ന്യൂന പക്ഷ കമ്മീ ഷൻ ചെയർ മാൻ സയ്യിദ് ഖൈറുൽ ഹസൻ റിസ്വി പറഞ്ഞു.
ക്രൈസ്തവ ദേവാലയ ങ്ങളിൽ നടന്ന ലൈംഗിക പീഡന ങ്ങളെ ക്കുറിച്ച് അന്വേഷി ക്കുവാന്‍ ന്യൂന പക്ഷ കമ്മീ ഷൻ സമിതി യെ നിയോഗി ച്ചിരുന്നു. പ്രധാനമന്ത്രി, കേന്ദ്ര ആഭ്യ ന്തര മന്ത്രി, വനിത ശിശു ക്ഷേമ മന്ത്രി, കേരള – പഞ്ചാബ് ഡി. ജി. പി. മാർ എന്നിവർക്ക് സമിതിയുടെ റിപ്പോർട്ട് കൈ മാറിയിട്ടുണ്ട് എന്നും അദ്ദേഹം വ്യക്ത മാക്കി.