ന്യൂഡൽഹി : ഒരു അഡാർ ലവ് എന്ന സിനിമ യിലെ ‘മാണിക്യ മലരായ പൂവി’ എന്ന പാട്ടിന് എതിരെ കേസ്സ് എടു ക്കുന്നത് വിലക്കി ക്കൊണ്ട് സുപ്രീം കോടതി വിധി.
‘മാണിക്യ മലരായ പൂവി’ എന്നു തുട ങ്ങുന്ന ഇൗ ഗാനം മത വികാരം വ്രണ പ്പെടുത്തി എന്നും ഇസ്ലാ മിനെ അധി ക്ഷേപി ക്കുന്നു എന്നുമുള്ള ആരോപണ വുമായി ഹൈദ രാബാദിൽ റാസ അക്കാ ദമി യും മഹാ രാഷ്ട്ര യിൽ ജൻ ജാഗരൺ സമിതി യും നൽ കിയ പരാതി കളി ലാണ് ഗാന ത്തിന്ന് എതിരെ കേസ് റജിസ്റ്റർ ചെയ്തി ട്ടുള്ളത്.
കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ചിത്ര ത്തി ന്റെ സംവി ധായകന്‍ ഒമർ ലുലു വും നടി പ്രിയ വാര്യരും നൽകിയ ഹരജി യിലാണ് സുപ്രീം കോടതി യുടെ വിധി.
മറ്റു സംസ്ഥാന ങ്ങളിലും പാട്ടിന് എതിരെ കേസ്സ് എടു ക്കരുത് എന്ന് സുപ്രീം കോടതി ഉത്തരവിൽ വ്യക്ത മാക്കി.
ചിത്രീകരണം പൂർത്തി യാവാത്ത ഒരു അഡാർ ലവ് എന്ന സിനിമ യിലെ ഗാന ത്തിന്ന് എതിരെ കേസ്സ് എടു ക്കരുത് എന്ന് മുഴു വൻ സംസ്ഥാ നങ്ങൾക്കും നിർദ്ദേശം നൽകണം എന്നും ഹര്‍ജി ക്കാര്‍ ആവശ്യ പ്പെട്ടി രുന്നു. തുടർന്നാണ് ‘മാണിക്യ മലരായ പൂവി’ എന്നു തുട ങ്ങുന്ന ഇൗ പാട്ടിന്ന് എതിരെ യുള്ള എല്ലാ നടപടി കളും തടഞ്ഞു കൊണ്ട് സുപ്രീം കോടതി ഇന്ന് ഉത്തരവ് ഇറക്കിയത്.