ന്യൂഡൽഹി : വിവാഹിതര്‍ അല്ലെങ്കിലും പ്രായ പൂർ ത്തി യായ സ്ത്രീക്കും പുരുഷനും ഒരു മിച്ചു ജീവി ക്കു വാന്‍ അവകാശം ഉണ്ട് എന്ന് സുപ്രീം കോടതി. വിവാഹ സമയത്ത് വരന് 21 വയസ്സ് തികഞ്ഞിട്ടില്ല എന്ന കാരണ ത്താല്‍ കേരള ഹൈക്കോടതി അസാധുവാക്കിയ മല യാളി ദമ്പതി മാരുടെ വിവാഹം സുപ്രീം കോടതി അംഗീ കരിച്ചു.
2017 ഏപ്രില്‍ 12 ന് ചക്കുളത്തു കാവ് ഭവഗതി ക്ഷേത്ര ത്തില്‍ വിവാഹിത രായ നന്ദ കുമാറി ന്റെയും തുഷാര യുടെയും വിവാഹ മാണ് സുപ്രീം കോടതി അംഗീ കരി ച്ചത്.
1955 ലെ ഹിന്ദു മാര്യേജ് ആക്ട് പ്രകാരം ഹൈന്ദവ രായ നന്ദകുമാര്‍ – തുഷാര വിവാഹം നിയമ വിധേ യ മാണ്. നന്ദ കുമാറി ന്റെ ഭാര്യ യായ തുഷാരക്ക് പ്രായ പൂര്‍ ത്തി യായി എന്നും അവര്‍ക്ക് ഇഷ്ട മുള്ള ആരോ ടൊപ്പ വും ജീവിക്കു വാനും ഇഷ്ട മുള്ളിട ത്തേക്ക് പോകു വാനും അവകാശം ഉണ്ട് എന്നും കോടതി വ്യക്ത മാക്കി.
തന്റെ മകളെ നന്ദ കുമാർ തട്ടി ക്കൊണ്ടു പോയി വിവാഹം ചെയ്തു എന്നും 2017 ഏപ്രി ലിൽ വിവാഹം നടക്കു മ്പോൾ നന്ദ കുമാറിന് 21 വയസ്സ് തികഞ്ഞിരുന്നില്ല എന്നും കാണിച്ചു കൊണ്ട് തുഷാര യുടെ പിതാവാണു ഹൈക്കോടതി യെ സമീപിച്ചത്.
വിവാഹം റദ്ദാക്കി ഹൈക്കോടതി തുഷാരയെ പിതാവി നൊപ്പം അയച്ചു. ഈ വിധി തള്ളിയാണ് ഇരുവർക്കും ഒരുമിച്ചു താമ സിക്കാം എന്നും സുപ്രീം കോടതി വിധി ച്ചത്.