സംസ്ഥാന സ്കൂൾ കലോൽസവം ; കിരീടത്തിൽ മുത്തമിട്ടത് കോഴിക്കോട്

January 10th, 2018

youth festival_epathram

അമ്പത്തെട്ടാമത് സംസ്ഥാന സ്കൂൾ കലോൽസവത്തിൽ 895 പോയിന്റോടെ കോഴിക്കോട് കിരീടം സ്വന്തമാക്കി. 893 പോയിന്റുമായി പാലക്കാടാണ് തൊട്ടുപിന്നിൽ. ഹയർ അപ്പീലുകൾ പരിഗണിച്ചതിനുശേഷം അന്തിമ തീരുമാനം പ്രഖ്യാപിക്കും.

875 പോയിന്റ് സ്വന്തമാക്കിയ മലപ്പുറം ജില്ലയാണ് മൂന്നാം സ്ഥാനത്ത്. അവസാന ദിവസം നടന്ന മൽസരങ്ങളിൽ വിജയം സ്വന്തമാക്കിയ കോഴിക്കോട് ഫോട്ടോ ഫിനിഷിലൂടെയാണ് പാലക്കാടിനെ മറികടന്നത്. പ്രധാന വേദിയായ നീർമാതളത്തിൽ ബുധനാഴ്ച വൈകുന്നേരം പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സ്കൂൾ കലോൽസവം : മുഖ്യമന്ത്രി എത്തില്ല ; സ്പീക്കർ ഉദ്ഘാടനം ചെയ്യും

January 6th, 2018

school-youth-festival-kerala-epathram

തൃശൂർ : സംസ്ഥാന സ്കൂൾ കലോൽസവത്തിന്റെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ എത്തില്ല. പകരം സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ കലോൽസവം ഉദ്ഘാടനം ചെയ്യും. സി.പി.എമ്മിന്റെ കൊല്ലം ജില്ലാസമ്മേളനത്തിൽ പങ്കെടുക്കാൻ പോകുന്നതിനാൽ എത്തിക്കാൻ സാധിക്കില്ലെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. പതിവുള്ള ഘോഷയാത്രയില്ലാതെയാണ് ഇത്തവണ കലോൽസവത്തിന് അരങ്ങുണരുന്നത്.

അപ്പീൽ പ്രവാഹത്തിന് കോടതി വഴി സർക്കാർ തടയണ കെട്ടി എന്നതാണ് ഇക്കുറി ഏറ്റവും ശ്രദ്ധേയം. സ്റ്റേജ്, സ്റ്റേജിതര ഇനങ്ങൾ ഒന്നിച്ച് തുടങ്ങുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. മോഹിനിയാട്ടം, ഒപ്പന, ഭരതനാട്യം തുടങ്ങിയ ഇനങ്ങളുടെ മൽസരം ഇന്നു വേദികളിൽ നടക്കും.

- അവ്നി

വായിക്കുക: , , ,

Comments Off on സ്കൂൾ കലോൽസവം : മുഖ്യമന്ത്രി എത്തില്ല ; സ്പീക്കർ ഉദ്ഘാടനം ചെയ്യും

കേരളവും കേന്ദ്രവും ധാരണാപത്രം ഒപ്പിട്ടു ; അടുത്തവർഷം കണ്ണൂരിൽ നിന്ന് ഉഡാൻ സർവ്വീസ്

December 28th, 2017

kannur airport site-epathram

തിരുവനന്തപുരം : സാധരണക്കാർക്കും ആഭ്യന്തര വിമാനയാത്ര സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ‘ഉഡാൻ’ വിമാനയാത്ര പദ്ധതിയിൽ കേരളവും. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഉഡാൻ പദ്ധതിക്കുകീഴിൽ ആഭ്യന്തര സർവ്വീസ് തുടങ്ങുന്നതിന് കേരളവും കേന്ദ്രവ്യോമയാനമന്ത്രാലയവും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയും ത്രികക്ഷി ധാരണാപത്രം ഒപ്പുവെച്ചു.

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 2018 മുതൽ ഉഡാൻ സർവ്വീസ് തുടങ്ങുകയാണ് ലക്ഷ്യം. ചെറുനഗരങ്ങളെ ബന്ധിപ്പിച്ചാണ് ഉഡാൻ സർവീസ് നടത്തുന്നത്. കേന്ദ്ര സർക്കാറിന്റെ വ്യോമയാന നയത്തിന്റെ ഭാഗമായി ആരംഭിച്ച പദ്ധതിയിൽ 2500 രൂപയുണ്ടെങ്കിൽ ഒരു മണിക്കൂർ വിമാനയാത്ര സാധ്യമാകും.

- അവ്നി

വായിക്കുക: , ,

Comments Off on കേരളവും കേന്ദ്രവും ധാരണാപത്രം ഒപ്പിട്ടു ; അടുത്തവർഷം കണ്ണൂരിൽ നിന്ന് ഉഡാൻ സർവ്വീസ്

യാത്രക്കാരൻ ട്രാക്കിലിറങ്ങി : കൊച്ചി മെട്രോ അരമണിക്കൂർ നിർത്തിവെച്ചു

December 19th, 2017

metro

കൊച്ചി : യാത്രക്കാരൻ ട്രാക്കിൽ ഇറങ്ങിയതിനെത്തുടർന്ന് കൊച്ചി മെട്രോ ട്രെയിനുകൾ നിർത്തിയിട്ടു. പാലാരിവട്ടം സ്റ്റേഷനിലാണ് യാത്രക്കാരൻ ട്രാക്കിൽ ഇറങ്ങിയത്. ഏകദേശം അരമണിക്കൂറിനു ശേഷം മേട്രോ യാത്ര തുടർന്നു.

മലപ്പുറം സ്വദേശിയായ അലി അക്ബർ ആണ് ട്രാക്കിൽ ഇറങ്ങിയത്. പാലാരിവട്ടം സ്റ്റേഷനിൽ വെച്ച് ട്രാക്കിൽ ഇറങ്ങിയ ഇയാൾ ചങ്ങമ്പുഴ പാർക്ക് ഭാഗത്തേക്ക് നടന്നു. അപ്പോൾ തന്നെ ട്രാക്കിലെ വൈദ്യുതബന്ധം വിഛേദിച്ചു. എതിർവശത്തു നിന്നും പോലീസ് എത്തിയതോടെ ഇയാൾ തിരിച്ച് പാലാരിവട്ടത്തെത്തി. ഇയാളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.

- അവ്നി

വായിക്കുക: , ,

Comments Off on യാത്രക്കാരൻ ട്രാക്കിലിറങ്ങി : കൊച്ചി മെട്രോ അരമണിക്കൂർ നിർത്തിവെച്ചു

മലയാള ത്തില്‍ കേരള പ്പിറവി ദിന ആശംസ കളു മായി പ്രധാന മന്ത്രി

November 1st, 2017

narendra modi-epathram
ന്യൂഡല്‍ഹി : കേരള പ്പിറവി ദിന ത്തില്‍ മല യാള ത്തില്‍ ആശംസ യുമായി പ്രധാന മന്ത്രി നരേന്ദ്ര മോഡി.

“എല്ലാ മലയാളി കള്‍ക്കും കേരള പ്പിറവി ആശംസ കള്‍. വരും വര്‍ഷ ങ്ങളില്‍ കേരള ത്തിന്റെ സമാ ധാനം, പുരോ ഗതി, സമൃദ്ധി എന്നിവ യ്ക്കായി ഞാന്‍ പ്രാര്‍ത്ഥി ക്കുന്നു ”

narendra-modi-twitter-wishes-kerala-piravi-ePathram
എന്നാണ് കേരള ത്തിന്റെ 61 ആം ജന്മ ദിന ത്തില്‍ തന്റെ ട്വിറ്റര്‍ പേജി ലൂടെ പ്രധാനമന്ത്രി ആശംസ അറി യിച്ചത്.

- pma

വായിക്കുക: , ,

Comments Off on മലയാള ത്തില്‍ കേരള പ്പിറവി ദിന ആശംസ കളു മായി പ്രധാന മന്ത്രി

Page 24 of 26« First...10...2223242526

« Previous Page« Previous « അമിത ശബ്ദ ത്തില്‍ വാഹനം ഓടിക്കു ന്നവ ര്‍ക്കു മുന്നറി യിപ്പു മായി പോലീസ്
Next »Next Page » ഇന്ദിര ഗാന്ധി അനുസ്മരണം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha