രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കും

March 31st, 2019

rahul-gandhi-epathram
ന്യൂഡല്‍ഹി : രാഹുല്‍ ഗാന്ധി വയനാട് മണ്ഡല ത്തില്‍ മല്‍സരി ക്കുവാന്‍ തീരു മാനിച്ച തോടെ അനിശ്ചിത്വം നീങ്ങി. ഉത്തര്‍ പ്രദേശിലെ അമേഠിക്ക് പുറമെ യാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ കൂടി മത്സരിക്കുക.

എ. കെ. ആന്റ ണി യാണ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപി ച്ചത്. എ. ഐ. സി. സി. ജനറല്‍ സെക്രട്ടറി കെ. സി. വേണു ഗോപാല്‍, കോണ്‍ഗ്രസ്സ് വക്താവ് രന്ദീപ് സിംഗ് സുര്‍ജെ വാല തുടങ്ങിയ നേതാക്കള്‍ വാര്‍ത്താ സമ്മേളന ത്തില്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

Comments Off on രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കും

സംസ്ഥാനത്ത് ചൂട് കനക്കുന്നു ; സൂര്യാഘാതത്തിനു സാധ്യത.

March 3rd, 2019

sun-hot-epathram

തിരുവനന്തപുരം : വരുന്ന ഒരാഴ്ച കേരളത്തില്‍ കടുത്ത ചൂടിന് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തൃശൂര്‍ മുതല്‍ കോഴിക്കോട് വരെയുള്ള ജില്ലകളില്‍ കൊടും ചൂടും അനുഭവപ്പെടാം. അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു.

വരും ദിവസങ്ങളില്‍ കേരളത്തില്‍ വിവിധ പ്രദേശങ്ങളില്‍ ചൂട് ശരാശരിയില്‍ നിന്നും 2 മുതല്‍ 4 ഡിഗ്രി വരെ ചൂട് കൂടുതല്‍ ആയേക്കാമെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കേന്ദ്രകാലാവസ്ഥ വകുപ്പ്. ഇത്തരം സാഹചര്യത്തില്‍ പുറത്തിറങ്ങുന്നവര്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

- അവ്നി

വായിക്കുക: , , ,

Comments Off on സംസ്ഥാനത്ത് ചൂട് കനക്കുന്നു ; സൂര്യാഘാതത്തിനു സാധ്യത.

പത്മ പുരസ്കാര നിറവിൽ കേരളം

January 26th, 2019

isro-case-verdict-nambi-narayanan-ePathram
ന്യൂഡൽഹി : ഈ വർഷത്തെ ങ്ങൾ പ്രഖ്യാപിച്ചു. കേരള ത്തിൽ നിന്നും ഐ. എസ്. ആര്‍. ഒ. മുന്‍ ശാസ്ത്ര ജ്ഞന്‍ നമ്പി നാരാ യണന്‍, നടന്‍ മോഹന്‍ ലാന്‍ എന്നിവര്‍ക്ക് പത്മ ഭൂഷൺ പുരസ്കാരവും പ്രശസ്ത സംഗീത ജ്ഞന്‍ കെ. ജി. ജയന്‍ (ജയ വിജയ), ശിവഗിരി മഠാധി പതി സ്വാമി വിശുദ്ധാനന്ദ, പുരാ വസ്തു വിദഗ്ധന്‍ കെ. കെ. മുഹമ്മദ്, കാന്‍സര്‍ രോഗ വിദ ഗ്ധന്‍ മാമ്മന്‍ ചാണ്ടി, ഗായകന്‍ ശങ്കര്‍ മഹാ ദേവന്‍ തുടങ്ങി 94 പേര്‍ ക്ക് പത്മശ്രീ പുരസ്കാരവും ലഭിച്ചു.

- pma

വായിക്കുക: , , , ,

Comments Off on പത്മ പുരസ്കാര നിറവിൽ കേരളം

പ്രവാസി വോട്ട്: നിയമ ഭേദ ഗതി ബിൽ രാജ്യ സഭയി ലേക്ക്

December 9th, 2018

voter-verifiable-paper-audit-trail-in-india-ePathram
ന്യൂഡൽഹി : വിദേശത്തു വെച്ച് പ്രവാസി കൾക്ക് സ്വന്തം മണ്ഡല ത്തിൽ വോട്ട് ചെയ്യാൻ കഴിയും വിധം ജന പ്രാതി നിധ്യ നിയമ ഭേദ ഗതി ബിൽ അടുത്തയാഴ്ച രാജ്യ സഭ യുടെ ശീത കാല സമ്മേളന ത്തിൽ അവ തരി പ്പിക്കും എന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറി യിച്ചു.

വോട്ടർ പട്ടിക യിൽ പേര്‍ ചേര്‍ത്തി ട്ടുള്ള പ്രവാസി ഇന്ത്യ ക്കാർക്ക് പകര ക്കാരെ വെച്ച് (മുക്ത്യാർ അഥവാ പ്രോക്സി വോട്ട്) വോട്ടു ചെയ്യാൻ സാധിക്കുന്ന ബിൽ നേരത്തേ ലോക്‌സഭ അംഗീ കരി ച്ചിരുന്നു.

വോട്ടർ പട്ടികയിൽ പ്രവാസി കള്‍ക്ക് പേര്‍ റജിസ്റ്റര്‍ ചെയ്യുവാന്‍ വോട്ടേഴ്സ് പോര്‍ട്ടലില്‍ സന്ദര്‍ ശിക്കാവു ന്നതാണ്. മലയാള ത്തില്‍ പേരു വിവര ങ്ങള്‍ ചേര്‍ക്കു വാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

- pma

വായിക്കുക: , , ,

Comments Off on പ്രവാസി വോട്ട്: നിയമ ഭേദ ഗതി ബിൽ രാജ്യ സഭയി ലേക്ക്

കെ. എം. ഷാജിക്കു നിയമ സഭാ നടപടി കളിൽ പങ്കെടുക്കാം : സുപ്രീം കോടതി

November 22nd, 2018

azhikode-mla-iuml-leader-km-shaji-ePathram
ന്യൂഡൽഹി : തെരഞ്ഞെടുപ്പ് കേസിൽ ഹൈക്കോടതി അയോഗ്യനാക്കിയ അഴീക്കോട് എം. എൽ. എ. യും മുസ്ലീം ലീഗ് നേതാവു മായ കെ. എം. ഷാജിക്ക് നിയമ സഭാ നട പടി കളിൽ പങ്കെടുക്കാം എന്ന് സുപ്രീം കോടതി. എങ്കിലും ആനുകൂല്യങ്ങൾ കൈപ്പറ്റു വാൻ സാധിക്കില്ല എന്നും കോടതി വ്യക്തമാക്കി.

തനിക്കെതിരായ കേരളാ ഹൈക്കോടതി വിധി സ്റ്റേ ചെയ്യണം എന്നും ഹരജി യിൽ അടി യന്തിര മായി തീർപ്പ് കൽപ്പി ക്കണം എന്നും ചൂണ്ടി ക്കാട്ടി കെ. എം. ഷാജി നൽകിയ അപ്പീൽ ഹരജി യിലാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അദ്ധ്യ ക്ഷനായ ബഞ്ചിന്റെ പരാമര്‍ശം.

എന്നാല്‍ ഇത് കോടതി യുടെ ഉത്തരവല്ല, വാക്കാലുള്ള നിരീ ക്ഷണം മാത്രമാണ്. കേസ് അടിയന്തിര മായി പരി ഗണി ക്കുവാന്‍ സാധിക്കില്ല.

തെരഞ്ഞെ ടുപ്പ് കേസിൽ തീയ്യതി നിശ്ചയിച്ച് വാദം കേൾ ക്കു വാന്‍ കഴിയില്ല എന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗെഗോയ് വ്യക്തമാക്കി.

അഴീക്കോട് മണ്ഡലത്തില്‍ എതിര്‍ സ്ഥാനാര്‍ത്ഥി യായി മത്സരിച്ച എം. വി. നികേഷ് കുമാറിന്റെ പരാതി യി ലാണ് ഹൈക്കോടതി കെ. എം. ഷാജിയെ അയോഗ്യൻ ആക്കിയത്. തെരഞ്ഞെടുപ്പില്‍ വര്‍ഗ്ഗീയ പ്രചാരണം നട ത്തി എന്നാ യിരുന്നു ഷാജിക്ക് എതിരായ പരാതി.

‘ദൈവത്തിന്ന് അടുക്കൽ അമുസ്ലിമിന് സ്ഥാനമില്ല എന്നും മുസ്ലീം ആയ തന്നെ വോട്ട് നൽകി അനു ഗ്രഹി ക്കണം എന്നും’ പറയുന്ന ലഘു ലേഖ യാണ് ഷാജി ക്കു വേണ്ടി മണ്ഡല ത്തിൽ വ്യാപ കമായി പ്രചരിപ്പിച്ചത്. കൂടാതെ നികേഷ് കുമാ റിനെ വ്യക്തി പര മായി അപ മാനി ക്കുന്ന ആരോ പണ ങ്ങള്‍ അട ങ്ങുന്ന ലഘു ലേഖ കളും മണ്ഡല ത്തിൽ വിതരണം ചെയ്തിരുന്നു.

ലഘു ലേഖ കളിലൂടെ മത വികാരം ഉണർത്തിയും എതിർ സ്ഥാനാർത്ഥി യെ അപകീർത്തി പ്പെടുത്തി യും ക്രമ ക്കേട് നടത്തി എന്ന് ചൂണ്ടി ക്കാ ട്ടി യാണ് കെ. എം. ഷാജി യുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയത്.

- pma

വായിക്കുക: , , , , , ,

Comments Off on കെ. എം. ഷാജിക്കു നിയമ സഭാ നടപടി കളിൽ പങ്കെടുക്കാം : സുപ്രീം കോടതി

Page 18 of 26« First...10...1617181920...Last »

« Previous Page« Previous « ശരണം വിളി തടയരുത് : ഹൈക്കോടതി
Next »Next Page » യു. എ. ഇ. എക്സ് ചേഞ്ച് – ചിരന്തന മാധ്യമ പുരസ്കാര ങ്ങൾ പ്രഖ്യാപിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha