തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ എങ്ങിനെ നടപ്പിലാക്കും എന്നു വ്യക്തമാക്കണം

October 5th, 2022

logo-election-commission-of-india-ePathram
ന്യൂഡല്‍ഹി : രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രകടന പത്രികയിലും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും വോട്ടര്‍മാര്‍ക്കു നല്‍കുന്ന വാഗ്ദാനങ്ങള്‍ എങ്ങിനെ നടപ്പിലാക്കും എന്നും അതിനുള്ള സാമ്പത്തിക സ്രോതസ്സ് എതാണ് എന്നും അതു കണ്ടെത്തുക എപ്രകാരം ആയിരിക്കും എന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ വ്യക്തമാക്കണം എന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

വാഗ്ദാനങ്ങള്‍ നല്‍കുമ്പോള്‍ അത് എങ്ങനെ നടപ്പിലാക്കും എന്ന് അറിയുവാനുള്ള വോട്ടറുടെ അവകാശം സംരക്ഷിക്കപ്പെടണം എന്നത് കൂടി പരിഗണിച്ചാണ് ഇത്. പുതിയ നിര്‍ദ്ദേശ പ്രകാരം, തെരഞ്ഞെടുപ്പു വേളകളില്‍ വാഗ്ദാനങ്ങള്‍ നല്‍കുമ്പോള്‍ അത് നടപ്പിലാക്കുവാന്‍ ആവശ്യമായ തുകയുടെ വിശദാംശം ഉള്‍പ്പെടെ നല്‍കേണ്ടി വരും.

- pma

വായിക്കുക: , , ,

Comments Off on തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ എങ്ങിനെ നടപ്പിലാക്കും എന്നു വ്യക്തമാക്കണം

കോണ്‍ഗ്രസ്സ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് : വിജ്ഞാപനം പുറപ്പെടുവിച്ചു

September 22nd, 2022

inc-indian-national-congress-election-symbol-ePathram
ന്യൂഡല്‍ഹി : ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിന് വിജ്ഞാപനം പുറപ്പെടുവിച്ചു. ഈ മാസം 30 വരെ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം.

പത്രിക പിന്‍വലിക്കാനുള്ള അവസാന തീയ്യതി ഒക്ടോബര്‍ 8. ഒന്നില്‍ അധികം ആളുകള്‍ നാമ നിര്‍ദ്ദേശ പത്രിക നല്‍കിയാല്‍ തെരഞ്ഞെടുപ്പ് ഉണ്ടാവും. മത്സരം വരികയാണെങ്കിൽ ഒക്ടോബര്‍ 17 ന് വോട്ടെടുപ്പ് നടക്കും.19 ന് ഫല പ്രഖ്യാപനവും ഉണ്ടാവും.

- pma

വായിക്കുക: , ,

Comments Off on കോണ്‍ഗ്രസ്സ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് : വിജ്ഞാപനം പുറപ്പെടുവിച്ചു

ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതി

August 6th, 2022

jagdeep-dhankhar-vice-president-ePathram
ന്യൂഡല്‍ഹി : ഭാരതത്തിന്‍റെ പതിനാലാമത് ഉപ രാഷ്ട്ര പതിയായി ജഗ്ദീപ് ധന്‍കര്‍ തെരഞ്ഞെടുക്കപ്പെട്ടു. സത്യപ്രതിജ്ഞ അടുത്ത ആഴ്ച നടക്കും.

എന്‍. ഡി. എ. സ്ഥാനാര്‍ത്ഥിയായ ജഗ്ദീപ് ധന്‍കര്‍ 528 വോട്ടുകള്‍ നേടിയപ്പോള്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസ്സ് നേതാവ് മാര്‍ഗരറ്റ് അല്‍വെ 182 വോട്ടുകള്‍ നേടി. 15 വോട്ടുകള്‍ അസാധുവായി.

രാജസ്ഥാനില്‍ നിന്നുള്ള ജാട്ട് നേതാവ് കൂടിയായ ജഗ്ദീപ് ധന്‍കര്‍,  രാജസ്ഥാന്‍ ഹൈക്കോടതി യിലും സുപ്രീം കോടതി യിലും അഭിഭാഷകനായി പ്രവര്‍ത്തിച്ചു. 2019 ജൂലായ് മുതല്‍ ബംഗാള്‍ ഗവര്‍ണ്ണറാണ്.

- pma

വായിക്കുക: , , , , ,

Comments Off on ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതി

പതിനേഴു വയസ്സു കഴിഞ്ഞാല്‍ വോട്ടർ ഐ. ഡി. കാർഡിന് അപേക്ഷിക്കാം

July 28th, 2022

logo-election-commission-of-india-ePathram
ന്യൂഡല്‍ഹി : 17 വയസ്സ് തികഞ്ഞ എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം എന്ന നിര്‍ണ്ണായക വിജ്ഞാപനവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. പതിനേഴു വയസ്സു കഴിഞ്ഞാല്‍ മുന്‍കൂട്ടി വോട്ടർ ഐ. ഡി. കാർഡിന് അപേക്ഷിക്കാം. ജനുവരി ഒന്നിന് 18 വയസ്സ് തികയുക എന്ന നിലവിലെ മാന ദണ്ഡത്തിന് കാത്തിരിക്കേണ്ടതില്ല.

എന്നാല്‍ 18 വയസ്സു പൂര്‍ത്തിയായ ശേഷമേ വോട്ടു ചെയ്യാനുള്ള അവസരം ഉണ്ടാവുകയുള്ളൂ. മാത്രമല്ല വര്‍ഷത്തില്‍ നാലു തവണ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം ലഭിക്കും. ജനുവരി ഒന്നിനു പുറമെ, വർഷത്തിൽ ഏപ്രിൽ ഒന്ന്, ജൂലായ് ഒന്ന്, ഒക്ടോബർ ഒന്ന് എന്നിങ്ങനെ മൂന്ന് യോഗ്യതാ തീയ്യതികളും മാനദണ്ഡമാക്കാം.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍, തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അനുപ് ചന്ദ്ര പാഢെ എന്നിവര്‍ പുതിയ തീരുമാനം നടപ്പാക്കുവാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

- pma

വായിക്കുക: , , , ,

Comments Off on പതിനേഴു വയസ്സു കഴിഞ്ഞാല്‍ വോട്ടർ ഐ. ഡി. കാർഡിന് അപേക്ഷിക്കാം

അടുത്ത തെരഞ്ഞെടുപ്പിൽ ബി. ജെ. പി. യെ പുറത്താക്കണം : മമത ബാനർജി

July 21st, 2022

mamata-banerjee-re-name-west-bengal-to-bangla-ePathram
കൊല്‍ക്കത്ത : 2024-ല്‍ നടക്കുന്നത് ബി. ജെ. പി. യെ അധികാരത്തില്‍ നിന്ന് പുറത്താക്കുവാനുള്ള തെരഞ്ഞെടുപ്പ് ആയിരിക്കണം എന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി. തിരസ്കരണത്തിന്‍റെ തെരഞ്ഞെടുപ്പ് ആയിരിക്കണം അത് എന്നും അവർ ആഹ്വാനം ചെയ്തു.

കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സ് സംഘടിപ്പിച്ച രക്തസാക്ഷി ദിന ആചരണത്തോട് അനുബന്ധിച്ചുള്ള റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മമത ബാനര്‍ജി. ബി. ജെ. പി. യുടെ ചങ്ങലകള്‍ പൊട്ടിക്കണം എന്നും അവരുടെ കഴിവില്ലായ്മയെ തകര്‍ത്ത് എറിയണം എന്നും മമത ആഹ്വാനം ചെയ്തു. ബി. ജെ. പി.ക്ക് സ്ഥിരത നഷ്ടപ്പെട്ടിരിക്കുന്നു.

വറുത്ത അരിക്ക് പോലും ജി. എസ്. ടി. ആയിരിക്കുന്നു. മധുര പലഹാര ത്തിനും സംഭാരത്തിനും തൈരിനും ജി. എസ്. ടി. യാണ്. ഇനി ഒരു രോഗിയെ ആശുപത്രി യില്‍ പ്രവേശിപ്പിച്ചാല്‍ അതിനു പോലും ചിലപ്പോള്‍ ജി. എസ്. ടി. ചുമത്തിയേക്കാം. കേന്ദ്ര സർക്കാരിന്‍റെ നയങ്ങളെയും അവർ രൂക്ഷമായി വിമർശിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on അടുത്ത തെരഞ്ഞെടുപ്പിൽ ബി. ജെ. പി. യെ പുറത്താക്കണം : മമത ബാനർജി

Page 8 of 31« First...678910...2030...Last »

« Previous Page« Previous « മഴ പെയ്യാന്‍ തവളകള്‍ക്ക് കല്ല്യാണം വീണ്ടും
Next »Next Page » ദ്രൗപദി മുര്‍മു പതിനഞ്ചാമത് രാഷ്ട്രപതി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha