അബുദാബി : അഡ്നോക് ഉടമസ്ഥതയിലുള്ള അല്‍ ദഫ്ര മേഖലയിലെ ഏറ്റവും വലിയ ആശുപത്രിയുടെ പ്രവര്‍ത്തന ത്തിനും നടത്തിപ്പിനും ഉളള ചുമതല മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ആരോഗ്യ സേവന ദാതാക്കളില്‍ ഒന്നായ ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ് കരസ്ഥമാക്കി. ആരോഗ്യ സ്ഥാപനങ്ങളുടെ ഓപ്പറേഷന്‍ & മാനേജ്മെന്‍റ് രംഗത്തെ മികവിനുള്ള അംഗീകാരം ആയിട്ടാണ് പടിഞ്ഞാറന്‍ മേഖലയിലെ സുപ്രധാന ആശു പത്രി യുടെ പൂര്‍ണ്ണ ചുമതല ബുര്‍ജീല്‍ ഗ്രൂപ്പിന് കൈ വരുന്നത്.
അഡ്‌നോക് ജീവനക്കാർക്കും കുടുംബങ്ങൾക്കും അൽ ദഫ്ര മേഖലയിലെ ജനങ്ങൾക്കും മികച്ച ആരോഗ്യ സേവനങ്ങൾ പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ യാണ് ആശുപത്രിയുടെ ചുമതല ബുർജീൽ ഹോൾഡിംഗ്സിനു നൽകിയത്.
ഡോ. ഷംഷീർ വയലിൽ ചെയർമാനായ ബുർജീൽ ഹോള്‍ഡിംഗ്സ് വിവിധ രാജ്യങ്ങളിൽ പ്രവർത്തന വിപുലീകരണ പദ്ധതികളുമായി മുന്നോട്ടു പോകുന്നതിനിടെയാണ് അഡ്‌നോക് നിർണ്ണായക ചുമതല ബുര്‍ജീല്‍ ഗ്രൂപ്പിനെ ഏൽപ്പിക്കുന്നത്. സംയോജിത ക്ലിനിക്കൽ പ്രവർത്തനങ്ങൾ, ഏകോപിത നടപടികൾ, രോഗീ കേന്ദ്രീ കൃതമായ പരിചരണം എന്നിവയിലൂടെ ആഗോള നിലവാരത്തില്‍ ഉള്ള സേവനങ്ങൾ മേഖല യിൽ ലഭ്യമാക്കുവാൻ ഈ നിയമനം ഗ്രൂപ്പിനെ പ്രാപ്തമാക്കും.
ആരോഗ്യ സേവന രംഗത്തെ അനുഭവ സമ്പത്ത് മുതൽക്കൂട്ടാക്കി ക്കൊണ്ട് അൽ ദന്ന ആശു പത്രി യിൽ കൂടുതല്‍ മികച്ച സേവന ങ്ങൾ ലഭ്യമാക്കും എന്ന് ബുർജീൽ ഹോൾഡിംഗ്സ് സി. ഇ. ഒ. ജോൺ സുനിൽ അറിയിച്ചു.
വിദഗ്ദ്ധരും പരിചയ സമ്പന്നരുമായ മെഡിക്കൽ സംഘത്തെ ആശുപത്രിയുടെ കാര്യക്ഷമത ഉറപ്പാക്കുവാനായി വിന്യസിക്കും. മികച്ച രോഗീ പരിചരണം നൽകുന്നതിനുള്ള വിപുലമായ സാങ്കേതിക സംവിധാനങ്ങൾ ഗ്രൂപ്പിനുണ്ട്. ട്രോമ, സ്ത്രീകളുടെ പരിചരണം, പീഡിയാട്രിക്സ്, ഓർത്തോ പീഡിക്സ്, നട്ടെല്ല്, ന്യൂറോ കെയർ, അവയവം മാറ്റി വെക്കൽ എന്നിവ ഉൾപ്പെടെ സങ്കീർണ്ണ ചികിത്സ പ്രദാനം ചെയ്യുന്നതിലെ വൈദഗ്ദ്യമാണ് ബുർജീൽ ഹോൾഡിംഗ്സിന്‍റെ മറ്റൊരു സവിശേഷത.
ഒക്യുപേഷണൽ മെഡിസിൻ, ഓർത്തോ പീഡിക്‌സ്, പീഡിയാട്രിക്‌സ്, അത്യാഹിത വിഭാഗം എന്നിവ യടക്കമുള്ള മൾട്ടി-സ്പെഷ്യാലിറ്റി സേവനങ്ങളാണ് ജോയിന്‍റ് കമ്മീഷൻ ഇന്‍റർ നാഷണലിന്‍റെ (ജെ. സി.ഐ.) അംഗീകാരം ഉള്ള അൽ ദന്ന ഹോസ്പിറ്റൽ പ്രദാനം ചെയ്യുന്നത്.