
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ 2023 ലെ കേരള പ്പിറവി ദിനത്തോട് അനുബന്ധിച്ച് പ്രഖ്യാപിക്കുന്ന കേരള പുരസ്കാരങ്ങൾക്ക് വേണ്ടിയുള്ള നാമ നിർദ്ദേശ ങ്ങൾ ഓൺ ലൈനില്‍ ഇന്നു മുതല്‍ ആഗസ്റ്റ് 16 വരെ സമർപ്പിക്കാം.
വിവിധ മേഖലകളിൽ സമഗ്ര സംഭാവനകൾ നൽകിയ വിശിഷ്ട വ്യക്തികൾക്കു കേന്ദ്ര സർക്കാർ നല്‍കി വരുന്ന പത്മ പുരസ്‌കാരങ്ങളുടെ മാതൃകയിൽ സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരമാണ് കേരള പുരസ്‌കാരങ്ങൾ.
കല, സാമൂഹ്യ സേവനം, പൊതു കാര്യം, സയന്‍സ് & എഞ്ചീനിയറിംഗ്, വ്യവസായം & വാണിജ്യം, സാഹിത്യം, വിദ്യാഭ്യാസം, ആരോഗ്യം, സിവില്‍ സര്‍വ്വീസ്, കായികം, കൃഷി എന്നിങ്ങനെയുള്ള വിഭാഗങ്ങളിലാണ് പുരസ്കാരങ്ങള്‍.
കേരള പുരസ്കാരം എന്ന വെബ് സൈറ്റ് മുഖേനയാണ് നാമ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കേണ്ടത്.

കേരള പുരസ്കാരങ്ങൾ സംബന്ധിച്ച സര്‍ക്കാര്‍ മാർഗ്ഗ നിർദ്ദേശങ്ങളും ഓണ്‍ ലൈനില്‍ നാമ നിര്‍ദ്ദേശം സമർപ്പിക്കുമ്പോൾ പാലിക്കേണ്ടതായ നിബന്ധനകളും വെബ് സൈറ്റിലെ വിജ്ഞാപനം എന്ന ലിങ്കിൽ ലഭ്യമാണ്.
വിശദ വിവരങ്ങള്‍ക്ക് 0471 2518531, 0471 2518223 എന്നീ നമ്പറുകളിലും, സാങ്കേതിക സഹായങ്ങൾക്ക് കേരള സംസ്ഥാന ഐ. ടി. മിഷന്‍റെ 0471 2525444 എന്നീ നമ്പറിലും ബന്ധപ്പെടാം. P R D , Twitter