ചാന്‍സലര്‍ സ്ഥാനത്തു നിന്ന് ഗവര്‍ണ്ണറെ നീക്കും : ബില്‍ നിയ സഭ പാസ്സാക്കി

December 13th, 2022

kerala-legislative-assembly-epathram

തിരുവനന്തപുരം : സംസ്ഥാനത്തെ 14 സര്‍വ്വകലാശാല കളുടെ ചാന്‍സലര്‍ സ്ഥാനത്തു നിന്നും ഗവര്‍ണ്ണറെ നീക്കുന്ന ബില്‍ നിയമ സഭ പാസ്സാക്കി. ചാന്‍സലറെ തീരുമാനിക്കാന്‍ മുഖ്യ മന്ത്രിയും സ്പീക്കറും പ്രതിപക്ഷ നേതാവും ഉള്‍പ്പെടുന്ന മൂന്നംഗ സമിതിയെ നിയോഗിച്ചു. ഗവര്‍ണ്ണറെ ചാന്‍സലര്‍ സ്ഥാനത്തു നിന്നും മാറ്റുന്നതില്‍ ഭരണ, പ്രതിപക്ഷ അംഗങ്ങൾ യോജിച്ചു. പ്രതിപക്ഷം കൊണ്ടു വന്ന ഭേദ ഗതികള്‍ ഭാഗികമായി അംഗീകരിച്ചാണ് ബിൽ പാസ്സാക്കിയത്.

വിരമിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസ്സ്, സുപ്രീം കോടതി ജസ്റ്റിസ്സ് എന്നിവരില്‍ ഒരാളെ ചാൻസലര്‍ ആയി നിയമിക്കണം എന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. 14 സര്‍വ്വ കലാ ശാലകള്‍ക്ക് ഒരു ചാന്‍സലര്‍ മതി എന്നുള്ള നിര്‍ദ്ദേശവും പ്രതിപക്ഷം മുന്നോട്ടു വെച്ചു.

ചാന്‍സലര്‍ നിയമനത്തിന് വേണ്ടി മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവര്‍ അടങ്ങുന്ന പ്രത്യേക സമിതിയെ നിയോഗിക്കണം. ഈ സമിതിയുടെ ഭൂരിപക്ഷ അഭിപ്രായം അനുസരിച്ച് ചാന്‍സലറെ നിയമിക്കണം എന്നും ഭേദഗതി നിർദ്ദേശത്തില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടു.

- pma

വായിക്കുക: , , ,

Comments Off on ചാന്‍സലര്‍ സ്ഥാനത്തു നിന്ന് ഗവര്‍ണ്ണറെ നീക്കും : ബില്‍ നിയ സഭ പാസ്സാക്കി

പൊതു സ്ഥലത്ത് തുപ്പിയാൽ 20 ഒമാന്‍ റിയാൽ പിഴ

December 12th, 2022

spitting-in-public-punishable-by-20-riyals-in-oman-ePathram
മസ്കറ്റ് : ഒമാനില്‍ പൊതു സ്ഥലങ്ങളിൽ തുപ്പിയാൽ 20 റിയാൽ പിഴ ഈടാക്കും എന്ന് മസ്കറ്റ് നഗര സഭയുടെ മുന്നറിയിപ്പ്. പൊതു ജന ആരോഗ്യ സംരക്ഷണത്തെ മുന്‍ നിറുത്തിയുള്ള ഈ നിയമം ഹിന്ദി, ബംഗാളി അടക്കം വിവിധ ഭാഷകളിൽ സാമൂഹിക മാധ്യമങ്ങളി ലൂടെ പ്രചരിപ്പിക്കുന്നുണ്ട്. മാത്രമല്ല അധികൃതര്‍ അനുവദിക്കാത്ത ഇടങ്ങളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നവര്‍ക്കും പിടി വീഴും.

പരിസ്ഥിതി മലിനീകരണം, പൊതു ജനാരോഗ്യം, ശുചിത്വം എന്നിവയുടെ പ്രാധാന്യം ജനങ്ങളില്‍ എത്തിക്കുവാനും നഗര ശുചീകരണ ത്തിലൂടെ വൃത്തിയോടെ നാട് നില നിര്‍ത്താനും ഇത്തരം നിയമങ്ങള്‍ സഹായകമാവും.

- pma

വായിക്കുക: , , , ,

Comments Off on പൊതു സ്ഥലത്ത് തുപ്പിയാൽ 20 ഒമാന്‍ റിയാൽ പിഴ

ഓപ്പറേന്‍ ഷവര്‍മ്മ : 162 സ്ഥാപനങ്ങള്‍ക്ക് എതിരെ നടപടി

December 12th, 2022

chicken-shawarma-ePathram
തിരുവനന്തപുരം : ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്തു ന്നതിന്‍റെ ഭാഗമായി സംസ്ഥാനത്ത് കര്‍ശ്ശന നടപടികള്‍ എടുത്തു എന്ന് ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോര്‍ജ്ജ്. ഓപ്പറേഷന്‍ ഷവര്‍മ്മ എന്ന പേരില്‍ 5605 കടകളില്‍ പരിശോധനകള്‍ നടത്തി. 955 സ്ഥാപന ങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 162 സ്ഥാപന ങ്ങള്‍ക്ക് എതിരെ നടപടി എടുത്തു. ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി 2021 ഏപ്രില്‍ മുതല്‍ 2022 ഒക്ടോബര്‍ വരെ 75230 പരിശോധനകളാണ് നടത്തിയത്.

പഴകിയ മത്സ്യ വില്‍പ്പന തടയുവാന്‍ ഇതുവരെ 7516 പരിശോധനകള്‍ നടത്തി. 29,000 കിലോയോളം പഴകിയ മത്സ്യം പരിശോധനയില്‍ പിടി കൂടി. ഓപ്പറേഷന്‍ ഓയില്‍ എന്ന പേരില്‍ നടത്തിയ പരിശോധനയില്‍ വെളളിച്ചെണ്ണയില്‍ മായം കലര്‍ത്തിയ 41 സ്ഥാപന ങ്ങള്‍ക്ക് എതിരെ കേസ് എടുത്തു. 201 കടകളില്‍ പരിശോധന നടത്തി. മാത്രമല്ല ചെക്ക് പോസ്റ്റുകളില്‍ പരിശോധന വ്യാപകമാക്കി എന്നും മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു.

- pma

വായിക്കുക: , , , ,

Comments Off on ഓപ്പറേന്‍ ഷവര്‍മ്മ : 162 സ്ഥാപനങ്ങള്‍ക്ക് എതിരെ നടപടി

പ്രവാസികൾക്ക് സ്വയം തൊഴിൽ സംരംഭം : ശിൽപ ശാല സംഘടിപ്പിക്കും

December 8th, 2022

ogo-norka-roots-ePathram
തിരുവനന്തപുരം : നോർക്ക റൂട്ട്‌സിന്‍റെ പ്രവാസി പുനരധി വാസ പദ്ധതിയുടെ ഭാഗമായി സെന്‍റർ ഫോർ മാനേജ്‌മെന്‍റ് & ഡെവലപ്പ്‌ മെന്‍റ് മുഖേന, തിരിച്ച് എത്തിയ പ്രവാസികൾക്ക് സ്വന്തം നാട്ടിൽ ആരംഭിക്കുവാൻ കഴിയുന്ന വിവിധ സ്വയം തൊഴിൽ സംരംഭങ്ങളുടെ സാദ്ധ്യതകൾ പരിചയ പ്പെടുത്തുവാൻ നോർക്ക റൂട്ട്‌സ് ശിൽപ ശാല സംഘടിപ്പിക്കുന്നു.

തിരുവനന്തപുരം, കൊല്ലം, തിരുവല്ല, ആലപ്പുഴ, മൂവാറ്റുപുഴ, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങ ളിലാണ് ശിൽപ ശാലകൾ നടക്കുക. ഭക്ഷ്യാധിഷ്ഠിതം, സേവന മേഖല, മൃഗ പരിപാലനം, ടൂറിസം, എൻജിനീയറിംഗ്, കെമിക്കൽ തുടങ്ങിയ മേഖലകളിലെ സംരംഭക സാദ്ധ്യതകൾ പരിചയപ്പെടുത്തും.

സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുവാൻ താൽപര്യമുള്ള മടങ്ങി വന്ന പ്രവാസികൾക്ക് 15 ശതമാനം മൂലധന സബ്‌സിഡി യും മൂന്നു ശതമാനം പലിശ സബ്‌സിഡിയോടു കൂടിയ വായ്പകൾ വിവിധ ധനകാര്യ സ്ഥാപനങ്ങൾ വഴി ലഭ്യമാണ്. രണ്ടു വർഷം എങ്കിലും വിദേശത്ത് ജോലി ചെയ്ത ശേഷം തിരികെ എത്തി നാട്ടില്‍ സ്ഥിരമാക്കിയവര്‍ക്ക് അപേക്ഷിക്കാം.

ശിൽപ ശാലകളിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 80 78 24 95 05 എന്ന വാട്ട്‌സാപ്പ് നമ്പരിലോ 0471 232 97 38 എന്ന നമ്പരിലോ ബന്ധപ്പെട്ട് വിശദാംശങ്ങൾ സഹിതം ഡിസംബർ 12 ന് മുൻപ് രജിസ്റ്റർ ചെയ്യണം. PRD

- pma

വായിക്കുക: , , , ,

Comments Off on പ്രവാസികൾക്ക് സ്വയം തൊഴിൽ സംരംഭം : ശിൽപ ശാല സംഘടിപ്പിക്കും

ഭരണ ഘടന ഓരോ പൗരനും നിർബ്ബന്ധമായും അറിഞ്ഞിരിക്കണം : സ്പീക്കർ

November 28th, 2022

a-n-shamseer-24-th-speaker-of-the-kerala-assembly-ePathram

തിരുവനന്തപുരം : ഓരോ പൗരനും ഭരണ ഘടനയെ ക്കുറിച്ച് നിർബ്ബന്ധമായും അറിഞ്ഞിരിക്കണം എന്ന ലക്ഷ്യം മുൻ നിർത്തിയാണ് കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആന്‍റ് പാർലമെന്‍ററി സ്റ്റഡി സെന്‍റർ ഭരണ ഘടനാ സാക്ഷരത എന്ന പ്രവർത്തനം ഏറ്റെടുക്കാൻ തീരുമാനിച്ചത് എന്ന് നിയമ സഭാ സ്പീക്കർ എ. എൻ. ഷംസീർ പറഞ്ഞു.

‘ജനങ്ങൾക്ക് വിവിധ തലങ്ങളിൽ ഭരണ ഘടനാ സാക്ഷരത നൽകുവാൻ കെ-ലാമ്പ്സും കുടുംബ ശ്രീയും തീരുമാനിച്ചിട്ടുണ്ട്. ഭരണ ഘടന തകർ ക്കാനും അതിന്‍റെ അന്തസത്ത ഇല്ലാതാക്കാനും വളരെയധികം ശ്രമങ്ങൾ ഇന്ത്യ യിൽ നടന്നു വരുന്ന സാഹചര്യത്തി ലാണിത്, ‘ഭരണ ഘടനാ ദിന ത്തിൽ കേരള നിയമ സഭാ സെക്രട്ടേറിയറ്റ് സംഘടിപ്പിച്ച ‘ഭരണ ഘടനാ മൂല്യ ങ്ങളുടെ പ്രാധാന്യവും പ്രസക്തിയും’ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വളരെ ഏറെ ചർച്ചകൾക്കും വിയോജിപ്പു കൾക്കും ശേഷം രൂപപ്പെട്ടതാണ് ശക്തമായ ഇന്ത്യൻ ഭരണഘടന. ഭൂരി പക്ഷം ആയുധ മാക്കിയാണ് ഭരണ ഘടന മാറ്റി എഴുതാനുള്ള ശ്രമങ്ങൾ നടക്കുന്നത്.

കേശവാനന്ദ ഭാരതി കേസിൽ ഭരണ ഘടനയിൽ മൗലികമായ മാറ്റങ്ങൾ പറ്റില്ല എന്ന് സുപ്രീം കോടതി അർത്ഥ ശങ്കക്ക് ഇടയില്ലാത്ത വിധം വ്യക്തമാക്കിയ താണ്. എങ്കിലും ഭൂരിപക്ഷം കൂടെയുണ്ട് എന്നത് വെച്ചാണ് മാറ്റങ്ങൾ വരുത്താനുള്ള ശ്രമങ്ങൾ നടക്കുന്നത്. ഭരണ ഘടനാ അവകാശങ്ങൾ ജനങ്ങൾക്ക് നിഷേധിക്കപ്പെടുന്ന അവസ്ഥയാണ് ഇന്ന്. ജനങ്ങൾക്ക് ഇടയിൽ ഭയവും ന്യൂനപക്ഷ, ദളിത് വിഭാഗങ്ങൾ അരക്ഷിതാവസ്ഥയും നേരിടുന്നു.

ജമ്മു കാശ്മീരിന്‍റെ പ്രത്യേക പദവി എടുത്തു കളഞ്ഞത് നിയമ നിർമ്മാണ സഭ കളിൽ ചർച്ച ചെയ്യാതെ ആണെന്ന് സ്പീക്കർ പറഞ്ഞു. നിരാശാജനകമായ കാര്യമാണത്. പൗരത്വ ഭേദഗതി നിയമം ആരെ ലക്ഷ്യം വച്ചാണ് എന്നും ചിന്തിക്കണം.

അനേകം പ്രക്ഷോഭങ്ങളിലൂടെ നേടിയെടുത്ത തൊഴിൽ നിയമം മാറ്റുമ്പോൾ ബന്ധപ്പെട്ടവരുമായി ചർച്ച നടത്തേ ണ്ടതുണ്ട്. ആ കൂടി ആലോ ചന കൾ ഇല്ലാതെയാണ് തൊഴിൽ നിയമ ത്തിൽ മാറ്റം കൊണ്ടു വരാൻ പോകുന്നത്. ഇത് ജനാധിപത്യം അല്ല ഏകാ ധിപത്യം ആണെന്ന് സ്പീക്കർ പറഞ്ഞു.

ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ് ; ഒരു രാഷ്ട്രം ഒരു ഭാഷ ; ഒരു രാഷ്ട്രം ഒരു മതം എന്ന രീതി യിൽ പാക പ്പെടു ത്താൻ ഉള്ള ശ്രമങ്ങൾ നടക്കുന്നു എന്നും ഇത് നാം തിരിച്ചറിയേണ്ടത് തന്നെ എന്നും അദ്ദേഹം പറഞ്ഞു.

ശാസ്ത്ര ത്തെ ശക്തമായ രീതിയിൽ പിന്തുണച്ചാൽ നമുക്ക് ഒട്ടനവധി അനാചാരങ്ങളും തെറ്റിദ്ധാരണ കളും മാറ്റാൻ സാധിക്കും. മിത്തുകളെ അല്ല, ശാസ്ത്ര ത്തെയാണ് പ്രചരിപ്പിക്കേണ്ടത് എന്നും സ്പീക്കർ ഉദ്‌ബോധിപ്പിച്ചു.  * PRD

- pma

വായിക്കുക: , , , , , ,

Comments Off on ഭരണ ഘടന ഓരോ പൗരനും നിർബ്ബന്ധമായും അറിഞ്ഞിരിക്കണം : സ്പീക്കർ

Page 23 of 124« First...10...2122232425...304050...Last »

« Previous Page« Previous « കാൻസർ മരുന്നുകൾക്ക് കൂടുതൽ തുക അനുവദിക്കും : മന്ത്രി വീണാ ജോര്‍ജ്ജ്
Next »Next Page » 2023 ലെ പൊതു – സ്വകാര്യ മേഖല കളിലെ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha