കൃത്രിമ നിറങ്ങള്‍ ചേര്‍ത്ത മിഠായി കൾ കഴിക്കരുത് : ഭക്ഷ്യ സുരക്ഷാ വകുപ്പ്

January 28th, 2023

monsoon-rain-school-holidays-ePathram

പാലക്കാട് : സ്കൂളുകള്‍ക്ക് സമീപത്തും കടകളിലും വില്പന നടത്തുന്ന നിറങ്ങള്‍ ചേര്‍ത്ത മിഠായികള്‍ ഭക്ഷ്യ വിഷ ബാധക്കു കാരണം ആവുന്നതി നാല്‍ വിദ്യാര്‍ത്ഥികള്‍ ജാഗ്രത പുലര്‍ത്തണം എന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് നിർദ്ദേശം നല്‍കി.

ജില്ലയിലെ കിഴക്കഞ്ചേരി മൂലങ്കോട് സ്കൂളിലെ കുട്ടി കള്‍ മിഠായി കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റതിനെ ത്തുടര്‍ന്ന് പരിസര പ്രദേശങ്ങ ളിലെ കടകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധന യില്‍ ഗുണ നിലവാരം ഇല്ലാതെ കണ്ടെത്തിയ മിഠായി കള്‍ നശിപ്പിച്ചു എന്ന് അധികൃതര്‍ അറിയിച്ചു.

സ്‌കൂള്‍ പരിസരങ്ങളില്‍ നിന്നും കടകളില്‍ നിന്നും മിഠായികള്‍ വാങ്ങുമ്പോള്‍ കൃത്യമായ വിവരങ്ങള്‍ രേഖപ്പെടുത്തിയ ലേബല്‍ ഉള്ളവ മാത്രം വാങ്ങുക. പാക്കിംഗ് തീയ്യതി, എക്‌സ്പയറി ഡേറ്റ് എന്നിവയും ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് നമ്പര്‍ എന്നിവ മിഠായി കളിൽ രേഖപ്പെടുത്തിയിട്ടുണ്ടോ എന്നും ഉറപ്പു വരുത്തുക.

കൃത്രിമ നിറങ്ങള്‍, നിരോധിത നിറങ്ങള്‍ എന്നിവ അടങ്ങിയ മിഠായികള്‍ വാങ്ങി കഴിക്കരുത്. ഭരണി കളില്‍ നിറച്ച് കൊണ്ടു നടന്നു വില്‍ക്കുന്ന റോസ്, പിങ്ക് നിറങ്ങളില്‍ ഉള്ള പഞ്ഞി മിഠായി ഒരിക്കലും വാങ്ങി കഴിക്കരുത്.

നിരോധിച്ച റോഡമിന്‍ – ബി എന്ന ഫുഡ് കളര്‍ ചേര്‍ത്ത് ഉണ്ടാക്കുന്ന ഇത്തരം പഞ്ഞി മിഠായികള്‍ ആരോഗ്യ ത്തിന് ഹാനികരം ആണെന്നും ഭക്ഷ്യ സുരക്ഷാ വകുപ്പ്  മുന്നറിയിപ്പു നല്‍കുന്നു. Press Release &  Food Safety Kerala

- pma

വായിക്കുക: , , , , ,

Comments Off on കൃത്രിമ നിറങ്ങള്‍ ചേര്‍ത്ത മിഠായി കൾ കഴിക്കരുത് : ഭക്ഷ്യ സുരക്ഷാ വകുപ്പ്

പത്താം തരം മോഡൽ പരീക്ഷ ഫെബ്രുവരി 27 നും പൊതു പരീക്ഷ മാർച്ച് 9 നും തുടങ്ങും

January 26th, 2023

sslc-vhse-students-exam-class-room-ePathram
തിരുവനന്തപുരം : ഈ വര്‍ഷത്തെ എസ്. എസ്. എൽ. സി. മോഡൽ പരീക്ഷ 2023 ഫെബ്രുവരി 27 തിങ്കളാഴ്ച മുതൽ മാർച്ച് 3 വെള്ളിയാഴ്ച വരെ എന്ന് വിദ്യാഭ്യാസ വകുപ്പ്.

ഫെബ്രുവരി 27 തിങ്കൾ രാവിലെ 9.45 ന് മലയാളം ഒന്നാം പേപ്പർ, ഉച്ചക്ക് 2 മണിക്ക് മലയാളം സെക്കൻഡ് പേപ്പർ, ഫെബ്രുവരി 28 ചൊവ്വാഴ്ച രാവിലെ 9.45 ന് ഇംഗ്ളീഷ്, ഉച്ചക്ക് 2 മണിക്ക് ഹിന്ദി, മാർച്ച് ഒന്ന് ബുധനാഴ്ച രാവിലെ 9.45 ന് ഫിസിക്‌സ്, ഉച്ചക്ക് 2 :30ന് കെമിസ്ട്രി, മാർച്ച് 2 വ്യാഴം രാവിലെ 9.45 ന് സോഷ്യൽ സയൻസ്, ഉച്ചക്ക് 2 മണിക്ക് ബയോളജി, മാർച്ച് 3 വെള്ളിയാഴ്ച രാവിലെ 9.45 ന് ഗണിതം എന്നിങ്ങനെയാണ് മോഡൽ പരീക്ഷാ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

എസ്. എസ്. എൽ. സി. പൊതു പരീക്ഷ മാർച്ച് 9 വ്യാഴം മുതൽ മാർച്ച് 29 ബുധൻ വരെയും നടത്തും. ഹയർ സെക്കൻഡറി പ്രാക്‌ടിക്കൽ പരീക്ഷ ഫെബ്രുവരി 1 ബുധനാഴ്ച ആരംഭിക്കും.

- pma

വായിക്കുക: , , ,

Comments Off on പത്താം തരം മോഡൽ പരീക്ഷ ഫെബ്രുവരി 27 നും പൊതു പരീക്ഷ മാർച്ച് 9 നും തുടങ്ങും

ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പ് ഇല്ലാത്ത ഭക്ഷണ പൊതികള്‍ നിരോധിക്കും

January 22nd, 2023

food-in-hotels-and-restaurants-ePathram
തിരുവനന്തപുരം : സംസ്ഥാനത്ത് ഭക്ഷ്യ വിഷ ബാധയും ഹോട്ടലുകളിലെ പഴകിയ ഭക്ഷണത്തിന്‍റെ ഉപയോഗവും വ്യാപകമായ സാഹചര്യത്തില്‍ പുതിയ നടപടിയുമായി ആരോഗ്യ വകുപ്പ് രംഗത്ത്. ഹോട്ടലു കളില്‍ നിന്നും ഭക്ഷണം പാര്‍സല്‍ ചെയ്യുമ്പോള്‍ ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പ് ഉള്ള സ്റ്റിക്കര്‍ പതിപ്പിക്കണം. സ്റ്റിക്കറുകള്‍ ഇല്ലാത്ത ഭക്ഷണ പൊതികള്‍ വിതരണം ചെയ്യുന്നത് നിരോധിക്കും എന്ന് ആരോഗ്യ വകുപ്പു മന്ത്രി. ഭക്ഷണം പാകം ചെയ്ത തീയ്യതിയും സമയവും ഭക്ഷണം എത്ര സമയത്തിന് ഉള്ളില്‍ കഴിക്കണം എന്നിവ സ്റ്റിക്കറില്‍ രേഖപ്പെടുത്തണം.

ഫുഡ്‌ സേഫ്റ്റി സ്റ്റാന്‍ഡേഡ്സ് റഗുലേഷന്‍സ് പ്രകാരം ഹൈ റിസ്‌ക് ഹോട്ട് ഫുഡ്‌സ് വിഭാഗത്തി ലുള്ള ഭക്ഷണം പാകം ചെയ്ത് രണ്ട് മണിക്കൂറിനുള്ളില്‍ ഉപയോഗിക്കണം എന്നാണ് നിയമം.

mapranam-toddy-shop-food-epathram

ഇത്തരം ഭക്ഷണം തയ്യാറാക്കി, ഉപഭോക്താക്കള്‍ക്ക് എത്തിക്കുവാന്‍ കൂടുതല്‍ സമയം എടുക്കുന്നു എങ്കില്‍ യാത്ര യിലും 60 ഡിഗ്രി ഊഷ്മാവ് നില നിര്‍ത്തണം.

ഈ ഭക്ഷണങ്ങള്‍ സാധാരണ ഊഷ്മാവില്‍ 2 മണി ക്കൂറില്‍ കൂടുതല്‍ സൂക്ഷിക്കുമ്പോള്‍ ആരോഗ്യത്തിന് ഹാനികര വും മനുഷ്യന് ഉപയോഗിക്കുവാന്‍ അനുയോജ്യമല്ലാത്തതും ആയി തീരാന്‍ സാദ്ധ്യത യുണ്ട്. അതിനാല്‍ ചില നിയന്ത്രണ ങ്ങള്‍ അത്യാവശ്യം എന്നു കണ്ടെത്തിയ സാഹചര്യ ത്തിലാണ് ഈ തീരുമാനം എന്നും ആരോഗ്യ വകുപ്പു മന്ത്രി വ്യക്തമാക്കി.

- pma

വായിക്കുക: , , , ,

Comments Off on ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പ് ഇല്ലാത്ത ഭക്ഷണ പൊതികള്‍ നിരോധിക്കും

കൊവിഡ് വ്യാപന ഭീതി : സംസ്ഥാനത്ത് മാസ്ക് നിർബ്ബന്ധമാക്കി

January 16th, 2023

khadi-face-mask-protect-to-spread-covid-19-virus-ePathram
തിരുവനന്തപുരം : കൊവിഡ് വ്യാപനം തടയുവാനായി സംസ്ഥാനത്ത് വീണ്ടും മാസ്ക് നിർബന്ധമാക്കി. പൊതു സ്ഥലങ്ങള്‍, ജോലി സ്ഥലങ്ങള്‍, വാഹനങ്ങള്‍, ആളുകള്‍ കൂടിച്ചേരുന്ന ഇടങ്ങളിലും മാസ്ക് ധരിക്കണം. മാത്രമല്ല പൊതു ജനങ്ങള്‍ കൂടുന്ന ഇടങ്ങളിലും ചടങ്ങുകളിലും സാമൂഹിക അകലം പാലിക്കുകയും വേണം. സാനിറ്റൈസര്‍, സോപ്പ് എന്നിവയില്‍ ഏതെങ്കിലും ഉപയോഗിച്ച് കൈകള്‍ ഇടക്കിടെ ശുചിയാക്കണം.

കടകള്‍, തിയ്യേറ്ററുകള്‍ അടക്കം എല്ലാ സ്ഥാപന ങ്ങളിലും കൈ ശുചിയാക്കുന്നതിനായി സോപ്പ്, വെള്ളം, സാനിറ്റൈസര്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കണം എന്നും കേരള സാംക്രമിക രോഗ ആക്ട് പ്രകാരം ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പുറത്തിറക്കിയ നിര്‍ദ്ദേശത്തില്‍ പറയുന്നു.

- pma

വായിക്കുക: , , , ,

Comments Off on കൊവിഡ് വ്യാപന ഭീതി : സംസ്ഥാനത്ത് മാസ്ക് നിർബ്ബന്ധമാക്കി

നീലക്കുറിഞ്ഞി ഇനി മുതല്‍ സംരക്ഷിത സസ്യം

January 13th, 2023

neelakurinji-epathram
മൂന്നാർ : പന്ത്രണ്ടു വർഷത്തില്‍ ഒരിക്കൽ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞി ഇനി മുതല്‍ സംരക്ഷിത സസ്യം എന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. സ്വന്തമായി നീലക്കുറിഞ്ഞി കൃഷി ചെയ്യുന്നതും ചെടികളും പൂക്കളും കൈവശം വെക്കുന്നതും നശിപ്പിക്കുന്നതും ശിക്ഷാര്‍ഹമാണ്. 1972 ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമ പ്രകാരം ജാമ്യം ഇല്ലാ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്യും.

മൂന്നു വർഷം വരെ തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. കുറ്റം ആവർത്തിച്ചാൽ ഏഴു വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കും. പശ്ചിമഘട്ടത്തിൽ മൂന്നാർ, തമിഴ്നാട്, കർണ്ണാടക, ഗോവ എന്നിവിടങ്ങളിൽ മാത്രം കണ്ടു വരുന്നവയാണ് നീലക്കുറിഞ്ഞി.

ഒന്നു മുതൽ 12 വർഷം വരെയുള്ള ഇടവേളകളിൽ പൂക്കുന്ന 64 ഇനം നീലക്കുറിഞ്ഞികളാണു പശ്ചിമ ഘട്ടത്തില്‍ ഉള്ളത്. ഇതിൽ 47 എണ്ണം മൂന്നാറിലുണ്ട്.

ഇവ യുടെ ശാസ്ത്രീയ നാമം സ്ട്രോബിലാന്തസ് കുന്തിയാന എന്നാണ്. രാജ്യത്ത് 6 സസ്യങ്ങൾ മാത്രമാണ് ഇതുവരെ സംരക്ഷിത വിഭാഗ ത്തിൽ ഉണ്ടായിരുന്നത്. പുതിയ പ്രഖ്യാപനത്തിൽ 19 ഇനം സസ്യങ്ങളെക്കൂടി ഉൾപ്പെടുത്തി. ഇതിൽ ഒന്നാം സ്ഥാനത്ത് നീലക്കുറിഞ്ഞിയാണ്.

- pma

വായിക്കുക: , , , , ,

Comments Off on നീലക്കുറിഞ്ഞി ഇനി മുതല്‍ സംരക്ഷിത സസ്യം

Page 21 of 125« First...10...1920212223...304050...Last »

« Previous Page« Previous « ഭരത് മുരളി നാടകോത്സവം : വെള്ളിയാഴ്ച തിരശ്ശീല ഉയരും
Next »Next Page » പ്ലാസ്റ്റിക് നിര്‍മ്മിത പൂവുകൾക്ക് നിരോധനം വരുന്നു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha