കൊച്ചി : വാട്ട്സ് ആപ്പ് സ്റ്റാറ്റസ് വഴി പണം സമ്പാദിക്കാം എന്ന തരത്തില്‍ വ്യാപകമായ ഓണ്‍ ലൈന്‍ തട്ടിപ്പിന്റെ വിവര ങ്ങളും ജാഗ്രതാ നിര്‍ദ്ദേശ വും മുന്നറി യിപ്പു മായി കേരളാ പോലീസ്. വാട്ട്സ്ആപ്പില്‍ ഷെയര്‍ ചെയ്യുന്ന സ്റ്റാറ്റസുകള്‍ മുപ്പതില്‍ കൂടുതല്‍ പേര്‍ കാണുന്നു എങ്കില്‍ നിങ്ങള്‍ ക്കും ദിവസേന 500 രൂപ വരെ സ്വയം സമ്പാദിക്കാം എന്നാണ് തട്ടിപ്പു കാരുടെ ഓഫര്‍.
ഇതു വിശ്വസിക്കുന്ന വരുടെ ബാങ്ക് അക്കൗണ്ട് വരെ സംഘടിപ്പിച്ച് പണം തട്ടുന്ന സംഘങ്ങള്‍ സജീവ മായി ട്ടുണ്ട് എന്ന് കേരള പോലീസിന്റെ സോഷ്യല്‍ മീഡിയാ പോസ്റ്റു കളിലൂടെ മുന്നറിയിപ്പ് നല്‍കുന്നു.
സ്റ്റാറ്റസ്സിന് കൂടെ നല്‍കിയിട്ടുള്ള ലിങ്ക് വഴി ഒരു വെബ് സൈറ്റ് കണക്റ്റ് ചെയ്യും. വാട്ട്സ് ആപ്പില്‍ നിങ്ങള്‍ ഷെയര്‍ ചെയ്യുന്ന സ്റ്റാറ്റസ്സുകള്‍ മുപ്പതില്‍ കൂടുതല്‍ ആളു കള്‍ കാണുന്നു എങ്കില്‍ നിങ്ങള്‍ക്കും ഉണ്ടാക്കാം ദിവസേന 500 രൂപ വരെ എന്നാണ് തട്ടിപ്പുകാര്‍ നല്‍കി യിരിക്കുന്ന പരസ്യം.
മാത്രമല്ല പ്രമുഖ ബ്രാന്‍ഡു കളുടെ പരസ്യങ്ങള്‍ സ്റ്റാറ്റസ്സ് ഇട്ടാല്‍ ഒരു സ്റ്റാറ്റസിന് 10 രൂപ മുതല്‍ 30 രൂപ വരെ ലഭിക്കും എന്നും വാട്ട്സ് ആപ്പിലൂ ടെ മാത്രം 500 രൂപ നേടാം എന്നും ഇതിനായി അവരുടെ വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യു കയും തുടര്‍ന്ന് വ്യക്തി വിവര ങ്ങള്‍ ആവശ്യപ്പെടുകയും പണം നിക്ഷേപിക്കു വാന്‍ എന്ന രീതിയില്‍ എക്കൗണ്ട് വിവര ങ്ങള്‍ ശേഖരിച്ചു ബാങ്കിംഗ് തട്ടിപ്പു കള്‍ നടത്തുവാന്‍ സാദ്ധ്യത ഉണ്ട് എന്നും മുന്നറിയിപ്പ് നല്‍കുന്നു.
തട്ടിപ്പ് പരസ്യങ്ങള്‍ വലിയ രീതിയില്‍ ഷെയര്‍ ചെയ്യുന്നു എന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്നാണ് ഔദ്യോഗിക ട്വിറ്റര്‍ – ഫേയ്സ് ബുക്ക് പേജ് വഴി പോലീസ് മുന്നറി യിപ്പ് നല്‍കിയത്.
മാത്രമല്ല ഒരു കാരണ വശാലും ആധാര്‍ കാര്‍ഡ് പോലെ യുള്ള ഔദ്യോഗിക രേഖ കളുടെ വിശദ വിവരങ്ങള്‍ ഓണ്‍ ലൈന്‍ വഴിയോ ഫോണ്‍ വഴി യോ ആര്‍ക്കും നല്‍കരുത് എന്നും കേരളാ പോലീസ് സൈബര്‍ സെല്ലും മുന്നറിയിപ്പ് നല്‍ കിയിട്ടുണ്ട്.