കൊച്ചി : നിങ്ങളുടെ ബാങ്ക് എക്കൗണ്ട് സസ്പെൻഡ് ചെയ്തു എന്നും ലിങ്കിൽ ക്ലിക്ക് ചെയ്ത് പാൻ കാർഡ് അപ്ഡേറ്റ് ചെയ്യണം എന്നും മെസ്സേജുകൾ അയക്കുന്ന തട്ടിപ്പ് സംഘങ്ങൾ സജീവമാണ്. ആയതിനാൽ ജാഗ്രത പാലിക്കുവാൻ പോലീസ് മുന്നറിയിപ്പ്.
ഇങ്ങനെയുള്ള മെസ്സേജുകൾ ലഭിച്ചാൽ യാതൊരു കാരണ വശാലും ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ മെസ്സേജിൽ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യരുത്. ആധികാരികത ഉറപ്പു വരുത്താൻ നിങ്ങളുടെ എക്കൗണ്ടുള്ള ബ്രാഞ്ചിൽ നേരിട്ട് ബന്ധപ്പെടുക എന്ന് കേരളാ പോലീസ് മുന്നറിയിപ്പ് നൽകി.
തട്ടിപ്പുകാർ അയക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ പാൻ കാർഡ് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനായി ബാങ്കുമായി ബന്ധപ്പെട്ട വിവരങ്ങൾ ആവശ്യപ്പെടും. നിങ്ങൾ നൽകുന്ന ഒ. ടി. പി. വഴി പണം തട്ടാൻ ഇവർക്ക് സാധിക്കും. ഇത്തരം സാഹചര്യങ്ങളിൽ ഉടൻ തന്നെ 1930 എന്ന നമ്പറിൽ സൈബർ പോലീസ് ഹെൽപ്പ് ലൈനിൽ വിവരം അറിയിക്കുക.
ആദ്യത്തെ ഒരു മണിക്കൂറിനകം തന്നെ വിവരം അറിയിച്ചാൽ പണം തിരിച്ചു പിടിക്കുവാൻ സാദ്ധ്യത ഉണ്ട് എന്നും പോലീസ് അറിയിച്ചു. FB POST
* ePathram tag : BANK