തിരുവനന്തപുരം : ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപന ങ്ങളില്‍ നിന്നും സഹാധനം നല്‍കുന്നതിന് വരുമാന പരിധി നോക്കേണ്ടതില്ല എന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം.
വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് സ്‌കോളര്‍ ഷിപ്പും ബത്തയും നല്‍കും. പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് വരുമാന പരിധി പരിഗണിക്കാതെ തന്നെ എല്ലാവിധ ആനുകൂല്യങ്ങളും നല്‍കും. വിവിധ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനുള്ള വാര്‍ഷിക വരുമാന പരിധി പൊതു വിഭാഗത്തിന് രണ്ടു ലക്ഷം രൂപയും പട്ടികജാതി വിഭാഗത്തിന് മൂന്നു ലക്ഷം രൂപയും ആയിരിക്കും.
വരുമാന പരിധി പരിഗണിക്കാതെ പട്ടികജാതി വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യം ഉറപ്പാക്കും. പതിനാലാം പഞ്ച വത്സര പദ്ധതിയില്‍ ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്ത്-നഗര സഭാ വാര്‍ഷിക പദ്ധതികളില്‍ നല്‍കാവുന്ന സബ്സിഡി മാര്‍ഗ്ഗ രേഖയിലാണ് സഹായ ധനം സംബന്ധിച്ച വിശദാംശങ്ങള്‍.