ചാവക്കാട് : ജനകീയാസൂത്രണ പദ്ധതി പ്രകാരം ചാവക്കാട് നഗര സഭയിൽ കുടി വെള്ള വിതരണ യന്ത്രങ്ങള്‍ (വാട്ടര്‍ എ. ടി. എം.) സ്ഥാപിച്ചു. നഗരസഭ ഓഫീസ് കെട്ടിടത്തിന് മുൻ വശവും ചാവക്കാട് താലൂക്ക് ആശുപത്രി പരിസരത്തുമായി രണ്ട് മെഷ്യനുകളാണ് സ്ഥാപിച്ചത്.
ഒരു രൂപക്ക് ഒരു ലിറ്റര്‍ വെള്ളക്കുപ്പിയും 5 രൂപക്ക് 5 ലിറ്റര്‍ വെള്ളക്കുപ്പിയും ലഭിക്കുന്ന വിധത്തിൽ 2 കൗണ്ടറുകളാണ് കുടി വെള്ള വിതരണ യന്ത്രങ്ങളില്‍ ഉള്ളത്.
എൻ. കെ. അക്ബർ എം. എൽ. എ. ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചാവക്കാട് നഗര സഭ വൈസ് ചെയർ മാൻ കെ. കെ. മുബാറക് അദ്ധ്യക്ഷത വഹിച്ചു.
ഷാഹിന സലീം, പി. എസ്. അബ്ദുൽ റഷീദ്, ബുഷറ ലത്തീഫ്, പ്രസന്ന രണദിവെ, എം. ആർ. രാധാ കൃഷ്ണൻ, ഫൈസൽ കാനാമ്പുള്ളി, മുനിസിപ്പൽ എൻജിനീയർ പി. പി. റിഷ്മ, നഗര സഭ സെക്രട്ടറി കെ. ബി. വിശ്വനാഥൻ, മറ്റ് കൗൺസിലർമാർ, ജീവനക്കാർ തുടങ്ങിയവർ സംബന്ധിച്ചു.