തിരുവനന്തപുരം : ലോക്ക് ഡൗണ്‍ കാലത്ത് 1316 കമ്യൂണിറ്റി കിച്ചണുകള്‍ നിലവില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിവിധ ജില്ല കളില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹിക അടുക്കളകള്‍ വഴി ഏപ്രില്‍ ഒന്നാം തിയ്യതി (ബുധനാഴ്ച) 2,70,913 പേര്‍ക്ക് ഭക്ഷണം നല്‍കി. ഇതില്‍ 2,45,607 പേര്‍ക്ക് ഭക്ഷണം സൗജന്യം ആയിട്ടാണ് നല്‍കിയത് എന്നും അദ്ദേഹം പറഞ്ഞു.
ഇതര സംസ്ഥാനക്കാരായ അതിഥി തൊഴിലാളി കള്‍ക്ക് അവരുടെ താമസ സ്ഥലത്ത് ഭക്ഷണം എത്തിക്കുക യാണ് ചെയ്യുന്നത്. തൊഴിലിടങ്ങളിലും ഫാക്ടറി കളിലും താമസിച്ച് ജോലി ചെയ്യുന്ന അതിഥി തൊഴിലാളി കള്‍ക്ക് തൊഴില്‍ ഉടമകള്‍ തന്നെ ഭക്ഷണം നല്‍കണം എന്നും ഭക്ഷണ സമയത്ത് അവരെ സര്‍ക്കാര്‍ ക്യാമ്പു കളിലേക്ക് അയക്കരുത് എന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.
സര്‍ക്കാരിന്റെ ഭക്ഷണ വിതരണ കേന്ദ്രത്തില്‍ പ്പോയി ഭക്ഷണം കഴിക്കുവാന്‍ ചില തൊഴില്‍ ഉടമകള്‍ തൊഴി ലാളി കളോട് നിര്‍ദ്ദേശിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. അത് ശരിയായ കീഴ് വഴക്കം അല്ലാ എന്നും തൊഴിലാളി കള്‍ക്ക് നല്‍കി വന്ന സൗകര്യങ്ങള്‍ തൊഴില്‍ ഉടമകള്‍ തുടര്‍ന്നും നല്‍കണം എന്നും ഇത്തരം കാര്യ ങ്ങളില്‍ ഉറപ്പു വരുത്തണം എന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
സാമൂഹിക അടുക്കളകള്‍ വഴി ഏപ്രില്‍ ഒന്നാം തിയ്യതി മലപ്പുറം ജില്ലയില്‍ മാത്രം 39,804 പേര്‍ ക്ക് ഉച്ച ഭക്ഷണം നല്‍കി എന്നും തൃശ്ശൂര്‍ ജില്ലയില്‍ 19458 ഭക്ഷണ പ്പൊതി കൾ വിതരണം ചെയ്തു എന്നും പബ്ലിക്ക് റിലേഷന്‍ വകുപ്പ് അറിയിച്ചു.