സംസ്ഥാന ചലച്ചിത്ര അവാർഡ് : ഒറ്റ മുറി വെളിച്ചം മികച്ച ചിത്രം; ഇന്ദ്രൻസ് നടൻ

March 8th, 2018

state award_epathram

തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. ആളൊരുക്കം എന്ന സിനിമയിൽ ഒരു ഓട്ടൻ തുള്ളൽ കഥാപാത്രത്തെ അവതരിപ്പിച്ച ഇന്ദ്രൻസ് മികച്ച നടനായി. ടേക്ക് ഓഫ് എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിയായി പാർവ്വതിയെ തെരെഞ്ഞെടുത്തു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശിൽപ്പവും അടങ്ങുന്നതാണ് പുരസ്കാരം.

ഗാർഹിക പീഡനത്തിന് ഇരയാകുന്ന ഒരു പെൺകുട്ടിയുടെ ചെറുത്തു നിൽപ്പിന്റെ കഥ പറഞ്ഞ ഒറ്റ മുറി വെളിച്ചം മികച്ച സിനിമയായി. രാഹുൽ റിജി നായർ ആണ് സിനിമ സംവിധാനം ചെയ്തത്. നിർമ്മാതാവിനും സംവിധായകനും രണ്ട് ലക്ഷം രൂപയും പ്രശസ്തി പത്രവും ശിൽപ്പവും അടങ്ങുന്നതാണ് അവാർഡ്. ഇ മ യൗ സംവിധാനം ചെയ്ത ലിജോ ജോസ് പല്ലിശ്ശേരി ആണ് മികച്ച സംവിധായകൻ.

- അവ്നി

വായിക്കുക: , , , ,

Comments Off on സംസ്ഥാന ചലച്ചിത്ര അവാർഡ് : ഒറ്റ മുറി വെളിച്ചം മികച്ച ചിത്രം; ഇന്ദ്രൻസ് നടൻ

ശ്രീദേവിയുടെ മൃതദേഹം ഔദ്യോഗിക ബഹുമതി കളോടെ സംസ്‌കരിച്ചു

February 28th, 2018

sridevi-funeral-at-vile-parle-seva-samaj-crematorium-ePathram
മുംബൈ : നടി ശ്രീദേവിയുടെ മൃതദേഹം ഔദ്യോ ഗിക ബഹുമതി കളോടെ മുംബൈ വിലെ പാര്‍ലെ സേവാ സമാജ് ശ്മാശാന ത്തില്‍ സംസ്‌ക രിച്ചു. താലിയും സ്വർണ്ണാ ഭരണ ങ്ങളും അണിഞ്ഞ് ചുവന്ന പട്ടു സാരി യിൽ ആയിരുന്നു അന്ത്യ യാത്രക്ക് വേണ്ടി ശ്രീദേവിയെ ഒരു ക്കിയത്.

അന്ധേരി യിലെ സെലിബ്രേഷന്‍സ് സ്പോര്‍ട്ട്സ് ക്ലബ്ബില്‍ നിന്നും ഭൗതിക ശരീരവും വഹിച്ചു കൊണ്ടു ള്ള വിലാപ യാത്ര  യില്‍ ചല ച്ചിത്ര താര ങ്ങളും സിനിമാ പ്രവര്‍ത്ത കരും രാഷ്ട്രീയ നേതാക്കളും ആരാധകരും അടക്കം സമൂ ഹത്തിലെ നാനാ തുറകളിലുള്ള ആയിര ങ്ങൾ ആദരം അര്‍പ്പിച്ചു.

ഇന്നലെ രാത്രി പത്തു മണി യോടെ യാണ് ദുബായില്‍ നിന്നും പ്രത്യേക വിമാന ത്തില്‍ ശ്രീദേവി യുടെ മൃത ദേഹം എത്തിച്ചത്. മക്കളായ ജാൻവി, ഖുഷി, ഭര്‍തൃ സഹോദരന്‍ അനിൽ കപൂർ എന്നിവര്‍ ഏറ്റു വാങ്ങി.

ദുബായില്‍ ഉണ്ടായിരുന്ന ബോണി കപൂർ, സഞ്ജയ് കപൂർ, അർജ്ജുൻ കപൂർ, റീന മർവ, സന്ദീപ് മർവ തുടങ്ങിയവര്‍ മൃതദേഹത്തെ അനു ഗമി ച്ചിരുന്നു.

- pma

വായിക്കുക: , , , , , , ,

Comments Off on ശ്രീദേവിയുടെ മൃതദേഹം ഔദ്യോഗിക ബഹുമതി കളോടെ സംസ്‌കരിച്ചു

അഷ്‌റഫ് താമരശ്ശേരിക്ക് ഇത് ചരിത്ര നിയോഗം : ശ്രീദേവിയുടെ മൃതദേഹം ഏറ്റു വാങ്ങി നാട്ടിലേക്ക് അയച്ചു

February 28th, 2018

ashraf-thamarassery-paretharkkoral-ePathram
ദുബായ് : ഇവിടെ വെച്ച് മരണപ്പെട്ട പ്രമുഖ നടി ശ്രീദേവി യുടെ മൃത ദേഹം നിയമ നട പടി കള്‍ ക്കു ശേഷം ഇന്ത്യ യിലേക്ക് കൊണ്ടു പോകു വാ നായി ദുബായിലെ അധി കൃത രിൽ നിന്നും ഏറ്റു വാങ്ങി യത് അഷ്‌റഫ് താമര ശ്ശേരി.

ശ്രീദേവി യുടെ മൃതദേഹം എംബാം ചെയ്ത തിനു ശേഷം അഷറഫിന് കൈ മാറി യതായി ദുബായ് ഹെല്‍ത്ത് അഥോ റിറ്റി യുടെ സര്‍ട്ടിഫി ക്ക റ്റിൽ രേഖ പ്പെടു ത്തിയി ട്ടുണ്ട്.

actress-sridevi-in-english-vinglish-ePathram

ഫെബ്രുവരി 25 നു  ശനി യാഴ്ച രാത്രി ദുബായില്‍ വെച്ചാണ് ശ്രീദേവി മരണ പ്പെട്ടത്. ഹൃദയാ ഘാത ത്തെ തുടര്‍ ന്നാണ് മരണം എന്നാ യിരുന്നു ആദ്യ റിപ്പോര്‍ട്ടു കള്‍ എങ്കിലും താമസി ച്ചിരുന്ന മുറി യിലെ ബാത്ത് ടബ്ബില്‍ ചലനമറ്റ് കിടന്ന നില യിലാ യിരുന്നു ശ്രീദേവിയെ കണ്ടെ ത്തിയത് എന്ന് പിന്നീട് വ്യക്ത മായിരുന്നു.

വിദേശി കളുടെ മൃതദേഹം സ്വദേശ ത്തേയ്ക്ക് കൊണ്ടു പോകുന്ന തിനുള്ള നടപടി കള്‍ വര്‍ഷ ങ്ങളാ യി പ്രതി ഫലം പറ്റാതെ ചെയ്തു കൊടു ക്കുന്ന അഷ്റഫ് താമര ശ്ശേരി യുടെ സാമൂഹ്യ പ്രവര്‍ ത്തന ങ്ങളെ മുന്‍ നിറുത്തി കേന്ദ്ര സര്‍ ക്കാര്‍  ‘പ്രവാസി സമ്മാന്‍’ പുര സ്കാ രം നല്‍കി ആദരി ച്ചിരുന്നു.

ശ്രീദേവി യുടെ ഭര്‍ത്താവ് ബോണി കപൂറിന്റെ ബന്ധു സൗരഭ് മല്‍ഹോത്ര യാണ് നിയമ നട പടി കൾ ക്കായി ഉണ്ടായിരുന്നത്. എന്നാൽ ഇവിടത്തെ നിയമ ങ്ങ ളെ കുറിച്ചും മൃതദേഹം വിട്ടു കിട്ടു ന്നതിനുള്ള നടപടി ക്രമ ങ്ങ ളെ കുറിച്ചും വ്യക്ത മായ ധാരണ ഉണ്ടാ യിരു ന്നില്ല. അതു കൊണ്ട് തന്നെ അഷ്റഫ് താമര ശ്ശേരി യുടെ സേവനം അവർക്കു ആവശ്യമായി വരികയും അദ്ദേഹം ഏറ്റെടു ക്കു കയും ചെയ്തു.

ഹോട്ടല്‍ മുറി യിലെ ബാത്ത് ടബ്ബിൽ അബദ്ധ ത്തില്‍ സംഭവിച്ച മുങ്ങി മരണമാണ് ശ്രീദേവി യുടേത് എന്നുള്ള   ഫോറന്‍സിക് റിപ്പോര്‍ട്ട് ശരി വെച്ചു കൊണ്ട് ഇന്നലെ ഉച്ചക്ക് ഒരു മണി യോടെ ദുബായ് പ്രോസിക്യൂഷന്‍ റിപ്പോർട്ട് നൽകി.

ashraf-thamarasery-receive-dead-body-of-actress-sridevi-ePathram

അഷ്റഫ് താമരശ്ശേരിയുടെ പേരില്‍ നല്‍കിയ എംബാമിംഗ് സര്‍ട്ടിഫിക്കറ്റ്

തുടർന്ന് എംബാമിംഗ് പ്രവര്‍ ത്തന ങ്ങൾക്കും നേതൃത്വം നൽകിയ അഷ്‌റഫ് താമര ശ്ശേരിയെ യാണ് അധി കൃതര്‍ രേഖാ മൂലം മൃത ദേഹം ഏല്‍പ്പിച്ചത്.

ശ്രീദേവിയെ അവസാന മായി കണ്ടപ്പോള്‍ ഉറങ്ങുന്നത് പോലെയാണ് തോന്നിയത് എന്ന് മൃത ദേഹം ബന്ധു ക്കള്‍ക്ക് കൈമാറിയതിന് ശേഷം അഷ്റഫ് താമരശ്ശേരി അറി യിച്ചതായി ഗള്‍ഫ് ന്യൂസ് പത്രം റിപ്പോര്‍ട്ട് ചെയ്തു.

ഇന്നലെ (ചൊവ്വാഴ്ച) യു. എ. ഇ. സമയം വൈകുന്നേരം അഞ്ചു മണി യോടെ മൃത ദേഹ വുമായി പ്രത്യേക വിമാനം ദുബായ് വിമാന ത്താവള ത്തില്‍ നിന്ന് മുംബൈ യിലേക്ക് തിരിച്ചു. ഭര്‍ത്താവ് ബോണി കപൂര്‍, അദ്ദേഹ ത്തിന്റെ ആദ്യ ഭാര്യ യിലെ മകന്‍ അര്‍ജ്ജുന്‍ കപൂര്‍ എന്നി വരും മൃത ദേഹത്തെ അനു ഗമിച്ചു. സംസ്‌കാരം ഇന്നു വൈകുന്നേരം 3.30ന് ജുഹു പവൻ ഹൻസ് സമുച്ചയ ത്തിനു സമീപം വിലെ പാർലെ സേവാ സമാജ് ശ്മശാനത്തിൽ നടക്കും എന്ന് ബന്ധുക്കള്‍ അറിയിച്ചു.

- pma

വായിക്കുക: , , , ,

Comments Off on അഷ്‌റഫ് താമരശ്ശേരിക്ക് ഇത് ചരിത്ര നിയോഗം : ശ്രീദേവിയുടെ മൃതദേഹം ഏറ്റു വാങ്ങി നാട്ടിലേക്ക് അയച്ചു

ശ്രീദേവിയുടെ മൃതദേഹം രാത്രിയോടെ മുംബൈയിലെത്തിക്കും

February 27th, 2018

sridevi_epathram

ദുബായ് : അന്തരിച്ച നടി ശ്രീദേവിയുടെ മൃതദേഹം രാത്രിയോടെ പ്രത്യേക വിമാനത്തിൽ മുംബൈയിലെത്തിക്കും. സോനാപൂരിൽ എംബാം നടപടികൾ പൂർത്തിയാക്കിയതിനു ശേഷമാണ് വ്യവസായി അനിൽ അംബാനിയുടെ പ്രത്യേക ചാർട്ടേഡ് വിമാനത്തിൽ മൃതദേഹം ഇന്ത്യയിലെത്തിക്കുന്നത്.

ഫെബ്രുവരി 25 നാണ് ഇന്ത്യൻ സിനിമയുടെ ആദ്യ ലേഡി സൂപ്പർസ്റ്റാർ ശ്രീദേവി ദുബായിൽ വെച്ച് മരണമടയുന്നത്. ഭർത്താവും നിർമ്മാതാവുമായ ബോണി കപൂറിന്റെ അനന്തരവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ കുടുംബ സമേതം എത്തിയതായിരുന്നു ശ്രീദേവി. വിവാഹത്തിനു ശേഷം ദുബായിലെ എമിറേറ്റ്സ് ടവർ ഹോട്ടലിലേക്ക് താമസം മാറിയ ശ്രീദേവി ബാത്ത് ടബ്ബിൽ മരിച്ചു കടക്കുന്ന നിലയിലാണ് പിന്നീട് കണ്ടത്.

ഊഹാപോഹങ്ങളെല്ലാം പാടേ തള്ളി ശ്രീദേവിയുടേത് മുങ്ങി മരണമാണെന്ന് ദുബായ് പോലീസ് സ്ഥിരീകരിച്ചു.

- അവ്നി

വായിക്കുക: , , , , ,

Comments Off on ശ്രീദേവിയുടെ മൃതദേഹം രാത്രിയോടെ മുംബൈയിലെത്തിക്കും

ശ്രീദേവി അന്തരിച്ചു

February 25th, 2018

actress-sridevi-in-english-vinglish-ePathram
ദുബായ്: പ്രശസ്ത ചലച്ചിത്ര താരം ശ്രീദേവി (54) അന്തരിച്ചു. ഹൃദയാ ഘാത ത്തെ തുടര്‍ന്ന് ശനി യാഴ്ച രാത്രി ദുബായില്‍ വെച്ചാണ് അന്ത്യം.

ബന്ധുവും ബോളി വുഡ് നടനു മായ മോഹിത് മർവ യുടെ വിവാഹ സല്‍ക്കാര ത്തിൽ പങ്കെടു ക്കു വാനാ യിട്ടാണ് ശ്രീദേവി യും കുടുംബവും ദുബായില്‍ എത്തി യത്.

ശനിയാഴ്ച രാത്രി കുഴഞ്ഞു വീണ തിനെ തുടർന്ന് റാഷിദ് ആശു പത്രി യില്‍ എത്തിച്ചു എങ്കിലും മരണം സംഭ വിച്ചു. മരണ സമയത്ത് ഭര്‍ത്താവ് ബോണി കപൂറും മകള്‍ ഖുഷിയും ശ്രീദേവി യുടെ കൂടെ ഉണ്ടാ യിരുന്നു. നിയമ നടപടികൾക്കു ശേഷം മൃതദേഹം മുംബൈ യിലേക്ക് കൊണ്ട് പോകും.

- pma

വായിക്കുക: ,

Comments Off on ശ്രീദേവി അന്തരിച്ചു

Page 18 of 24« First...10...1617181920...Last »

« Previous Page« Previous « മധു വിന്റെ കുടുംബ ത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ സഹായം
Next »Next Page » അൽ ഐൻ മലയാളി സമാജം വായനാ മുറി ഉദ്ഘാടനം ചെയ്​തു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha