വീക്ഷണം ഫോറം വനിതാ വിഭാഗം പുനഃസംഘടിപ്പിച്ചു

July 26th, 2022

indira-gandhi-epathram

അബുദാബി: ഇന്ദിരാഗാന്ധി വീക്ഷണം ഫോറം അബുദാബി കമ്മിറ്റിയുടെ വനിതാ വിഭാഗം പുനഃസംഘടിപ്പിച്ചു.

indira-gandhi-veekshanam-forum-abudhabi-committee-ePathram

വീണാ രാധാകൃഷ്ണൻ, അജീബ ഷാൻ, അമൃതാ അജിത്.

വൈസ് പ്രസിഡണ്ട് നീനാ തോമസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറൽ കൺവീനറായി വീണാ രാധാകൃഷ്ണൻ, ജോയിന്‍റ് കൺവീനര്‍മാരായി അജീബ ഷാൻ, അമൃതാ അജിത് എന്നിവരെയും 15 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയേയും തെരഞ്ഞെടുത്തു.

- pma

വായിക്കുക: , , , , , , ,

Comments Off on വീക്ഷണം ഫോറം വനിതാ വിഭാഗം പുനഃസംഘടിപ്പിച്ചു

ദ്രൗപദി മുര്‍മു രാഷ്ട്രപതിയായി സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

July 26th, 2022

droupadi-murmu-takes-oath-as-15-th-president-of-india-ePathram
ന്യൂഡല്‍ഹി : ഭാരതത്തിന്‍റെ പതിനഞ്ചാമത് രാഷ്ട്ര പതിയായി ദ്രൗപദി മുര്‍മു സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍. വി. രമണ, ദ്രൗപദി മുര്‍മുവിന് സത്യവാചകം ചൊല്ലി ക്കൊടുത്തു.

2022 ജൂലായ് 25 തിങ്കളാഴ്ച രാവിലെ 10.14 ന് പാര്‍ലമെന്‍റ് സെന്‍ട്രല്‍ ഹാളില്‍ നടന്ന സത്യ പ്രതിജ്ഞ ചടങ്ങില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോഡി, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, കേന്ദ്ര മന്ത്രിമാര്‍, ഗവര്‍ണ്ണര്‍മാര്‍, മുഖ്യമന്ത്രി മാര്‍, വിദേശ രാജ്യ ങ്ങളുടെ നയതന്ത്ര മേധാവികള്‍, മൂന്നു സേനകളുടെയും മേധാവികള്‍, പാര്‍ലമെന്‍റ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സത്യപ്രതിജ്ഞക്കു മുന്‍പ് രാജ് ഘട്ടില്‍ എത്തി രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിക്ക് ദ്രൗപതി മുര്‍മു ആദരം അര്‍പ്പിച്ചു.

രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കൂടെയാണ് നിയുക്ത രാഷ്ട്രപതി ദ്രൗപതി മുര്‍മു പാര്‍ലമെന്‍റില്‍ എത്തിയത്.  ആദിവാസി – ഗോത്ര വിഭാഗത്തില്‍ നിന്നുള്ള ആദ്യ രാഷ്ട്രപതി, ഈ പദവിയില്‍ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി, രാഷ്ട്ര പതിയാവുന്ന രണ്ടാമത്തെ വനിത എന്നീ വിശേഷണങ്ങളും ദ്രൗപദി മുര്‍മുവിനു അവകാശപ്പെട്ടതാണ്.

Twitter : President Of India

- pma

വായിക്കുക: , , , , , ,

Comments Off on ദ്രൗപദി മുര്‍മു രാഷ്ട്രപതിയായി സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ദ്രൗപദി മുര്‍മു പതിനഞ്ചാമത് രാഷ്ട്രപതി

July 22nd, 2022

droupadi -murmu-india-s-15-th-president-ePathram
ന്യൂഡല്‍ഹി : എൻ. ഡി. എ. സ്ഥാനാർത്ഥിയായ ദ്രൗപദി മുര്‍മുവിനെ ഭാരതത്തിന്‍റെ പതിനഞ്ചാമത് രാഷ്ട്ര പതിയായി തെരഞ്ഞെടുത്തു. ബി. ജെ. പി. യുടെ ആദിവാസി വനിതാ നേതാവും ഝാർഖണ്ഡ് മുൻ ഗവർണ്ണറുമാണ് ദ്രൗപതി മുര്‍മു.

നിലവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ കാലാവധി തീരുന്ന ജൂലായ് 25 ന് ദ്രൗപദി മുർമു സത്യപ്രതിജഞ ചൊല്ലി അധികാരം ഏല്‍ക്കും. ആദിവാസി – ഗോത്ര വിഭാഗത്തില്‍ നിന്ന് ഒരാള്‍ ആദ്യ മായാണ് ഇന്ത്യന്‍ രാഷ്ട്രപതി ആവുന്നത്.

രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ മൊത്തം വോട്ട് മൂല്യത്തിന്‍റെ 64.03 % ശതമാനം ദ്രൗപതി മുര്‍മു നേടി. എതിര്‍ സ്ഥാനാര്‍ത്ഥി ആയിരുന്ന യശ്വന്ത് സിന്‍ഹക്ക് 35.97 % മാത്രമാണ് നേടാന്‍ കഴിഞ്ഞത്.

- pma

വായിക്കുക: , , , , , ,

Comments Off on ദ്രൗപദി മുര്‍മു പതിനഞ്ചാമത് രാഷ്ട്രപതി

അടുത്ത തെരഞ്ഞെടുപ്പിൽ ബി. ജെ. പി. യെ പുറത്താക്കണം : മമത ബാനർജി

July 21st, 2022

mamata-banerjee-re-name-west-bengal-to-bangla-ePathram
കൊല്‍ക്കത്ത : 2024-ല്‍ നടക്കുന്നത് ബി. ജെ. പി. യെ അധികാരത്തില്‍ നിന്ന് പുറത്താക്കുവാനുള്ള തെരഞ്ഞെടുപ്പ് ആയിരിക്കണം എന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി. തിരസ്കരണത്തിന്‍റെ തെരഞ്ഞെടുപ്പ് ആയിരിക്കണം അത് എന്നും അവർ ആഹ്വാനം ചെയ്തു.

കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സ് സംഘടിപ്പിച്ച രക്തസാക്ഷി ദിന ആചരണത്തോട് അനുബന്ധിച്ചുള്ള റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മമത ബാനര്‍ജി. ബി. ജെ. പി. യുടെ ചങ്ങലകള്‍ പൊട്ടിക്കണം എന്നും അവരുടെ കഴിവില്ലായ്മയെ തകര്‍ത്ത് എറിയണം എന്നും മമത ആഹ്വാനം ചെയ്തു. ബി. ജെ. പി.ക്ക് സ്ഥിരത നഷ്ടപ്പെട്ടിരിക്കുന്നു.

വറുത്ത അരിക്ക് പോലും ജി. എസ്. ടി. ആയിരിക്കുന്നു. മധുര പലഹാര ത്തിനും സംഭാരത്തിനും തൈരിനും ജി. എസ്. ടി. യാണ്. ഇനി ഒരു രോഗിയെ ആശുപത്രി യില്‍ പ്രവേശിപ്പിച്ചാല്‍ അതിനു പോലും ചിലപ്പോള്‍ ജി. എസ്. ടി. ചുമത്തിയേക്കാം. കേന്ദ്ര സർക്കാരിന്‍റെ നയങ്ങളെയും അവർ രൂക്ഷമായി വിമർശിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on അടുത്ത തെരഞ്ഞെടുപ്പിൽ ബി. ജെ. പി. യെ പുറത്താക്കണം : മമത ബാനർജി

കെ. എസ്. സി. വനിതാ വിഭാഗം ഭാരവാഹികൾ

July 5th, 2022

ksc-logo-epathram

അബുദാബി : കേരള സോഷ്യൽ സെന്‍ററിന്‍റെ വനിതാ വിഭാഗം പുതിയ ഭാര വാഹികളെ തെരഞ്ഞെടുത്തു. പ്രജിന അരുണ്‍ (കൺവീനർ) ബിന്ദു നഹാസ് , രാഖി രഞ്ജിത്ത് (ജോയിന്‍റ് കൺവീനർ) എന്നിവരാണ് പ്രധാന ഭാര വാഹികള്‍.

ksc-vanitha-vedhi-ladies-wing-committee-2022-ePathram

കെ. എസ്. സി. വനിതാ വിഭാഗം 2022-2023

യോഗത്തില്‍ റാണി സ്റ്റാലിൻ അദ്ധ്യക്ഷത വഹിച്ചു. കെ. എസ്. സി. പ്രസിഡണ്ട് വി. പി. കൃഷ്ണ കുമാർ, ജനറൽ സെക്രട്ടറി ഷെറിൻ വിജയൻ, സിന്ധു ഗോവിന്ദൻ, ശ്രീജ കൃഷ്ണ കുമാർ എന്നിവർ സംസാരിച്ചു.

- pma

വായിക്കുക: , ,

Comments Off on കെ. എസ്. സി. വനിതാ വിഭാഗം ഭാരവാഹികൾ

Page 16 of 55« First...10...1415161718...304050...Last »

« Previous Page« Previous « സമാജം വനിതാ വേദി – ബാലവേദി ഭാരവാഹികൾ
Next »Next Page » സുവർണ്ണ ജൂബിലി ലോഗോ പ്രകാശനം ചെയ്തു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha