കേക്ക് ചാലഞ്ച് സെപ്റ്റംബര്‍ 23 ന് ഇസ്ലാമിക് സെന്‍ററില്‍

September 13th, 2022

cake-challenge-islamic-center-charity-wing-ePathram
അബുദാബി : ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍ റിലീഫ് വിംഗ് സംഘടിപ്പിക്കുന്ന ‘കേക്ക് ചാലഞ്ച്’ സെപ്റ്റംബര്‍ 23 ന് സെന്‍ററില്‍ നടക്കും. വീടുകളില്‍ വെച്ച് സ്വന്തമായി നിര്‍മ്മിച്ച കേക്ക് പ്രദര്‍ശനത്തിന് സജ്ജമാക്കിയ ശേഷം ഇസ്ലാമിക് സെന്‍ററില്‍ ഒരുക്കുന്ന മത്സര വേദിയില്‍ എത്തിക്കുകയാണ് വേണ്ടത്.

മിനുക്കു പണികള്‍ സെന്‍ററില്‍ വെച്ച് നടത്താന്‍ അനുവദിക്കുന്നതാണ്. ഒരു മത്സരാര്‍ത്ഥിക്ക് രണ്ട് കേക്കുകള്‍ വരെ പ്രദര്‍ശിപ്പിക്കാം.

വിദഗ്ദ ജൂറികളുടെ നേതൃത്വത്തില്‍, വിവിധ മാനദണ്ഡങ്ങള്‍ അടിസ്ഥാനപ്പെടുത്തി മൂല്യ നിര്‍ണ്ണയം നടത്തി വിജയികളെ പ്രഖ്യാപിക്കും. ഏറ്റവും മികച്ച മൂന്ന് എന്‍ട്രികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നൽകും. തെരഞ്ഞെടുക്കപ്പെടുന്ന പത്ത് എന്‍ട്രികള്‍ക്ക് പ്രോത്സാഹന സമ്മാനവും നൽകും.

കേക്ക് ചാലഞ്ച് സംബന്ധിച്ച കൂടുതല്‍ വിവര ങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ഇസ്ലാമിക് സെന്‍റര്‍ ഓഫീസുമായി ബന്ധപ്പെടണം.

ഫോണ്‍ നമ്പര്‍ 02 642 44 88, 056 237 2506.
e-Mail : iic @ emirates. net. ae

- pma

വായിക്കുക: , , , ,

Comments Off on കേക്ക് ചാലഞ്ച് സെപ്റ്റംബര്‍ 23 ന് ഇസ്ലാമിക് സെന്‍ററില്‍

എലിസബത്ത് രാജ്ഞി അന്തരിച്ചു

September 9th, 2022

british-queen-elizabeth-passes-away-ePathram
ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് അന്തരിച്ചു 96 വയസ്സ് ആയിരുന്നു. സ്കോട്ട് ലൻഡിലെ വേനൽ കാല വസതി യായ ബാൽമോറല്‍ കൊട്ടാരത്തില്‍ വെച്ചായിരുന്നു അന്ത്യം. ബക്കിംഗ്ഹാം കൊട്ടാരത്തിന്‍റെ പ്രത്യേക വാര്‍ത്താക്കുറിപ്പിലൂടെയാണ് എലിസബത്ത് രാജ്ഞി യുടെ മരണ വാര്‍ത്ത അറിയിച്ചത്. ഏറ്റവും കൂടുതൽ കാലം ബ്രിട്ടൺ ഭരിച്ച ഭരണാധികാരി കൂടിയാണ് എലിസബത്ത് രാജ്ഞി.

പിതാമഹനായ ജോർജ്ജ് അഞ്ചാമൻ രാജാവിന്‍റെ ഭരണ കാലത്ത് 1926 ഏപ്രിൽ 21 ന് ജോർജ്ജ് ആറാമൻ രാജാവി ന്‍റെയും (ഡ്യൂക്ക് ഓഫ് യോര്‍ക്ക്) എലിസബത്ത് ബോവെസ് ലിയോണിന്‍റെ യും (ഡച്ചസ് ഓഫ് യോര്‍ക്ക്) മകളായി ജനിച്ചു. എലിസബത്ത് അലക്‌സാന്‍ഡ്ര മേരി വിന്‍ഡ്‌സര്‍ എന്നായിരുന്നു യഥാര്‍ത്ഥ പേര്.

ബ്രിട്ടീഷ് രാജ്ഞിയായി 1952 ഫെബ്രുവരി 6 ന് ആയിരുന്നു തെരഞ്ഞെടുക്കപ്പെട്ടത്. 1953 ജൂണ്‍ 2 ന് കിരീട ധാരണം നടന്നു. ബ്രിട്ടിഷ് രാജ പദവിയില്‍ എത്തിയ നാൽപതാമത്തെ വ്യക്തിയാണ്. 1947 ൽ ഗ്രീക്ക് ഡാനിഷ് രാജകുടുംബാംഗമായ ഫിലിപ്പ് രാജകുമാരനെ വിവാഹം ചെയ്തു.

- pma

വായിക്കുക: , ,

Comments Off on എലിസബത്ത് രാജ്ഞി അന്തരിച്ചു

മേരി റോയ് അന്തരിച്ചു

September 1st, 2022

mary-roy-epathram
കോട്ടയം : പ്രമുഖ വനിതാ ക്ഷേമ പ്രവര്‍ത്തകയും വിദ്യാഭ്യാസ വിദഗ്ദയുമായ മേരി റോയ് (89) അന്തരിച്ചു. ക്രിസ്ത്യാന്‍ പിന്തുടര്‍ച്ച അവകാശത്തിന് നിയമ പോരാട്ടം നടത്തിയ ശ്രദ്ധേയയായ സാമൂഹിക പ്രവര്‍ത്തക കൂടിയാണ് മേരി റോയ്.

പിതൃ സ്വത്തിന് ക്രിസ്ത്യന്‍ പെണ്‍ കുട്ടികള്‍ക്കും അവകാശം ഉണ്ട് എന്ന ശ്രദ്ധേയ വിധി സുപ്രീം കോടതിയില്‍ നിന്നുണ്ടായത് ഇവരുടെ പോരാട്ടം വഴിയാണ്.

1916 ലെ തിരുവിതാംകൂര്‍ സിറിയന്‍ ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാ അവകാശ നിയമം അസാധു ആണെന്നും വില്‍പ്പത്രം എഴുതാതെ മരണപ്പെടുന്ന പിതാവിന്‍റെ സ്വത്തിൽ ആൺ മക്കൾക്കും പെൺ മക്കൾക്കും തുല്യ അവകാശം ഉണ്ട് എന്നുമുള്ളതായിരുന്നു സുപ്രീം കോടതി വിധി.

1986-ല്‍ ആയിരുന്നു ചരിത്ര പരമായ സുപ്രീം കോടതി വിധി വന്നത്. മേരി റോയ് കേസ് എന്ന പേരില്‍ നിയമ വിദ്യാര്‍ത്ഥികള്‍ ഇപ്പോഴും പഠിക്കുന്നുണ്ട്.

കോട്ടയം അയ്മനത്ത് 1933 ലാണ് മേരി റോയ് ജനിച്ചത്. ഡൽഹി ജീസസ് മേരി കോൺ വെന്‍റില്‍ സ്കൂൾ വിദ്യാഭ്യാസം. മദ്രാസ് ക്വീൻ മേരീസ് കോളജിൽ നിന്നും ബിരുദം കരസ്ഥമാക്കി.

മേരി റോയ് കൽക്കട്ടയിൽ ജോലി ചെയ്യുമ്പോള്‍ പരിചയപ്പെട്ട ബംഗാളിയായ രജീബ് റോയ് യെ വിവാഹം ചെയ്തു. ബുക്കർ പ്രൈസ് ജേതാവും പ്രശസ്ത എഴുത്തുകാരിയുമായ അരുന്ധതി റോയ്, ലളിത് റോയ് എന്നിവരാണ് മക്കള്‍.

- pma

വായിക്കുക: , , , ,

Comments Off on മേരി റോയ് അന്തരിച്ചു

വ്യക്തി നിയമം : മുസ്‌ലിം പുരുഷന്മാരുടെ അവകാശത്തിൽ ഇടപെടാന്‍ കഴിയില്ല

August 26th, 2022

nikkah-muslim-personal-law-courts-cannot-prevent-talaq-ePathram

കൊച്ചി : മുസ്‌ലിം വ്യക്തി നിയമം അനുവദിക്കുന്നു എങ്കിൽ ഒന്നിലധികം വിവാഹം കഴിക്കാനുള്ള പുരുഷ ന്മാരുടെ അവകാശത്തിൽ ഇടപെടാൻ കഴിയില്ല എന്ന് ഹൈക്കോടതി. വ്യക്തി നിയമം അനുവദിച്ചിരിക്കുന്ന അവകാശങ്ങളില്‍ നിന്ന് കോടതികള്‍ ഒരാളെ തടയുന്നത് ഭരണ ഘടനയുടെ 25-ാം അനുച്ഛേദം ഉറപ്പു നല്‍കുന്ന അവകാശങ്ങളുടെ നിഷേധമാകും എന്നും കോടതി.

നിയമം അനുവദിക്കാത്ത സാഹചര്യത്തിൽ മൊഴി ചൊല്ലി വിവാഹ ബന്ധം വേർപ്പെടുത്തുന്നതിൽ നിന്നോ ഒന്നിൽ ഏറെ വിവാഹം കഴിക്കുന്ന തിൽ നിന്നോ ഒരാളെ തടയാൻ കുടുംബ കോടതിക്ക് കഴിയില്ല എന്നും ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരുടെ ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.

ആദ്യത്തെ രണ്ട് ത്വലാഖുകൾ ചൊല്ലിയ ശേഷം മൂന്നാമത്തെ ത്വലാഖ് (അന്തിമ ത്വലാഖ്) ചൊല്ലുന്നതും മറ്റൊരു വിവാഹം കഴിക്കുന്നതും തടയണം എന്നുള്ള ഭാര്യയുടെ ഹര്‍ജി അനുവദിച്ച കുടുംബ കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് കൊട്ടാരക്കര സ്വദേശിയായ മുസ്ലിം യുവാവ് നല്‍കിയ ഹര്‍ജിയിലാണ് ഡിവിഷന്‍ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.

വ്യക്തി നിയമ പ്രകാരം ഒരാൾക്ക് ഒരേ സമയം ഒന്നില്‍ അധികം വിവാഹങ്ങൾ ആകാം. ഇത്തരം വിഷയ ങ്ങളിൽ ഇടപെടുന്നത്, പൗരന് ഭരണ ഘടന നൽകുന്ന അവകാശ ങ്ങളിൽ ഇടപെടുന്നതിന് തുല്യമാണ് എന്നും കോടതി നിരീക്ഷിച്ചു. കുടംബ കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു.

- pma

വായിക്കുക: , , , , ,

Comments Off on വ്യക്തി നിയമം : മുസ്‌ലിം പുരുഷന്മാരുടെ അവകാശത്തിൽ ഇടപെടാന്‍ കഴിയില്ല

വനിതാ രത്‌ന പുരസ്‌കാരത്തിന് അപേക്ഷിക്കാം

August 21st, 2022

logo-wcd-ministry-of-women-and-child-development-ePathram
തിരുവനന്തപുരം : സമൂഹത്തിന്‍റെ വിവിധ മേഖല കളിൽ സ്തുത്യർഹമായ നേട്ടങ്ങൾ കൈവരിച്ച വനിതകളെ ആദരിക്കുന്നതിനായി സംസ്ഥാന സർക്കാർ നൽകുന്ന 2022 ലെ വനിതാ രത്‌ന പുരസ്‌കാരത്തിനായി വിവിധ രംഗങ്ങളില്‍ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുള്ള വനിതകൾക്ക് അപേക്ഷിക്കാം.

സാമൂഹ്യ സേവനം, കായിക രംഗം, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിത, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം, വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തി മുദ്ര പതിപ്പിച്ച വനിത എന്നീ അഞ്ച് മേഖലകളിലാണ് പുരസ്‌കാരം നൽകുന്നത്. ഓരോ പുരസ്‌കാര ജേതാവിനും ഒരു ലക്ഷം രൂപ വീതവും ശില്പവും പ്രശസ്തി പത്രവും നൽകും. ജില്ലാ വനിതാ ശിശുക്ഷേമ വികസന വകുപ്പിന്‍റെ ഓഫീസുകളിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

അപേക്ഷയോടൊപ്പം പ്രവർത്തന മേഖലകളെ കുറിച്ച് വിശദീകരിക്കുന്ന രേഖകൾ (പുസ്തകം, സി. ഡി. കൾ ഫോട്ടോകൾ, പത്ര ക്കുറിപ്പ്) എന്നിവ ഉൾപ്പെടുത്തണം. വ്യക്തികൾക്കും സംഘടനകൾക്കും വനിതകളെ അവാർഡിനായി നാമ നിർദേശം ചെയ്യാം.

അപേക്ഷകളും നോമിനേഷനുകളും അതത് ജില്ലാ വനിതാ ശിശു ക്ഷേമ വികസന ഓഫീസർക്ക് സമർപ്പിക്കേണ്ട അവസാന തീയതി 2022 നവംബർ 25 ആണ്. അർഹമായ അപേക്ഷകൾ ലഭിക്കാത്ത പക്ഷം ഉചിതമായ വ്യക്തികളെ ജില്ലാ തല സെലക്ഷൻ കമ്മിറ്റിക്ക് തീരുമാനിക്കാം.

കഴിഞ്ഞ അഞ്ച് വർഷം എങ്കിലും പ്രസ്തുത മേഖലയിൽ പ്രവർത്തിച്ച വ്യക്തി ആയിരിക്കണം അപേക്ഷക. വളരെ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളെ അതിജീവിച്ച് നേട്ടങ്ങള്‍ ആർജ്ജിച്ച വനിതകൾക്ക് മുൻഗണന ഉണ്ടായിരിക്കും.

വിശദ വിവരങ്ങൾ WCD വെബ്‌ സൈറ്റിൽ ലഭിക്കും. വനിതാ ശിശു ക്ഷേമ വികസന വകുപ്പിന്‍റെ സര്‍ക്കുലര്‍ ഇവിടെ വായിക്കാം.

- pma

വായിക്കുക: , ,

Comments Off on വനിതാ രത്‌ന പുരസ്‌കാരത്തിന് അപേക്ഷിക്കാം

Page 17 of 57« First...10...1516171819...304050...Last »

« Previous Page« Previous « മാലിന്യങ്ങൾ റോഡിലേക്ക് വലിച്ചെറിഞ്ഞ 162 പേർ പിടിയിൽ
Next »Next Page » ദുബായ് കെ. എം. സി. സി. ഗുരുവായൂർ മണ്ഡലം കൺവെൻഷൻ നടത്തി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha