വിരമിച്ച പ്രവാസി കൾക്ക് ഉപാധി കളോടെ അഞ്ചു വർഷത്തെ വിസ

September 17th, 2018

uae-visa-new-rules-from-2014-ePathram
അബുദാബി : ജോലി യിൽ നിന്നു വിരമിച്ച പ്രവാസി കൾ നിശ്ചിത മാന ദണ്ഡങ്ങൾ പാലിച്ചു കൊണ്ട് രാജ്യത്ത് തങ്ങു വാന്‍ വിസ അനുവദി ക്കുവാനുള്ള നിയമ പരിഷ്കാരം യു. എ. ഇ. നടപ്പിലാക്കുന്നു.

യു. എ. ഇ. വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രിയും ദുബായ് ഭര ണാധി കാരി യുമായ ശൈഖ് മുഹ മ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

55 വയസ്സു പൂർത്തി യായി ജോലി യിൽ നിന്ന് വിരമിച്ച ശേഷം കൂടുതൽ ക്കാലം യു. എ. ഇ. യിൽ താമസി ക്കു വാൻ ആഗ്ര ഹി ക്കുന്ന പ്രവാസി കൾക്ക് അഞ്ചു വർഷ ത്തേക്ക് പ്രത്യേക താമസ വിസ അനുവദി ക്കുവാ നാണ് മന്ത്രി സഭാ തീരു മാനം. ഉപാധി കളോടെ വിസ പുതുക്കു വാനും സാധിക്കും.

അഞ്ചു വർഷത്തെ വിസ അനുവദിക്കേണ്ട വ്യക്തിക്ക് മാസം തോറും 20,000 ദിർഹ ത്തിൽ കുറയാത്ത വരുമാ നവും ഇരുപത് ലക്ഷം ദിർഹ ത്തിന്റെ നിക്ഷേപം വസ്തു വക കളിൽ ഉണ്ടാവുകയും വേണം. അല്ലെങ്കിൽ പത്തു ലക്ഷ ത്തിലേറെ ദിർഹ ത്തി ന്റെ സമ്പാദ്യം യു. എ. ഇ. യിൽ ഉണ്ടാ യിരിക്കണം.

ഈ വ്യവസ്ഥകള്‍ അനു സരിച്ച് ആയിരിക്കും അഞ്ചു വർഷ ത്തേക്കുള്ള വിസ അനു വദിക്കുക. ദീർഘ കാല വിസ അനു വദി ക്കുന്ന നിയമം 2019 മുതലാണ് പ്രാബല്യ ത്തിലാ വുക.

- pma

വായിക്കുക: , , , , , ,

Comments Off on വിരമിച്ച പ്രവാസി കൾക്ക് ഉപാധി കളോടെ അഞ്ചു വർഷത്തെ വിസ

യു. എ. ഇ. പാസ്സ് പോര്‍ട്ട് മുൻ നിര യിലേക്ക് ; വിസ ഇല്ലാതെ 157 രാ​ജ്യ ​ങ്ങ​ൾ സന്ദർശിക്കാം

September 14th, 2018

uae-passport-ePathram
അബുദാബി : ലോകത്തെ പ്രബലമായ പാസ്സ് പോര്‍ട്ടു കളില്‍ യു. എ. ഇ. പാസ്സ് പോര്‍ട്ട് ഒമ്പതാം സ്ഥാനം കര സ്ഥ മാക്കി. മുൻ കൂട്ടി യുള്ള വിസാ സ്റ്റാമ്പിംഗ് ഇല്ലാതെ യു. എ. ഇ. പൗരന്മാർക്ക് ഇപ്പോൾ 157 രാജ്യങ്ങൾ സന്ദർ ശിക്കു വാന്‍ സാധി ക്കും എന്നും വിദേശ കാര്യ സഹ മന്ത്രി ഡോ. അൻവർ ബിൻ മുഹമ്മദ് ഗർഗാഷ് അറി യിച്ചു.

യു. എ. ഇ. പൗര ന്മാർക്ക് നിലവിൽ 112 രാജ്യ ങ്ങളി ലേക്ക് വിസ ഇല്ലാതെയും 45 രാജ്യ ങ്ങളി ലേക്ക് ‘ഒാൺ അറൈവൽ വിസ’ യിലും പ്രവേശിക്കാം. ലോകത്തെ 41 രാജ്യ ങ്ങളിലേക്ക് മാത്രമാണ് യു. എ. ഇ. പൗരന്മാർക്ക് മുൻ കുട്ടിയുള്ള വിസ ആവശ്യമുള്ളത്.

157 രാജ്യങ്ങ ളുടെ ആഗോള പാസ്സ് പോര്‍ട്ട് ഇൻഡക്‌സി ൽ ലോക റാങ്കിംഗില്‍ ഒമ്പതാം സ്ഥാനം നേടിയ യു. എ. ഇ. പാസ്സ് പോര്‍ട്ട്, ഇതോടെ അറബ് ലോകത്ത് ഒന്നാം സ്ഥാന ത്ത് എത്തി. യു. എ. ഇ. വിദേശ കാര്യ – അന്താ രാഷ്ട്ര സഹ കരണ മന്ത്രാ ലയ ത്തിന്റെ നേതൃത്വ ത്തി ലുള്ള നയ തന്ത്ര രാഷ്ട്രീയ നേട്ട ങ്ങളുടെ ഉന്നതി യി ലാണ് ഈ നേട്ടം ലഭിച്ചത് എന്നും ഡോ. അൻ വർ ഗർഗാഷ് അറി യിച്ചു.

Image Credit : emirates diplomatic academy 

 രേഖകള്‍ പുതുക്കാന്‍ ഓര്‍മ്മപ്പെടുത്തലുമായി ‘റിമംബര്‍’

- pma

വായിക്കുക: , , ,

Comments Off on യു. എ. ഇ. പാസ്സ് പോര്‍ട്ട് മുൻ നിര യിലേക്ക് ; വിസ ഇല്ലാതെ 157 രാ​ജ്യ ​ങ്ങ​ൾ സന്ദർശിക്കാം

ഹി​ജ്​​റ വ​ർ​ഷാ​രം​ഭം : മവാഖിഫ് സൗ​ജ​ന്യ പാ​ർ​ക്കിംഗ്

September 12th, 2018

logo-mawaqif-abudhabi-ePathram അബുദാബി : ഹിജ്റ നവ വത്സര അവധി ദിനമായ വ്യാഴാഴ്ച യും വാരാന്ത്യ അവധി ദിന മായ വെള്ളി യാഴ്ച യും (സെപ്തം ബര്‍ 13, 14 തിയ്യതി കൾ) തല സ്ഥാനത്ത് മവാഖിഫ് സൗജന്യ പാർക്കിംഗ് ആയിരിക്കും എന്ന് അബു ദാബി ഗതാ ഗത വകുപ്പ് അറിയിച്ചു. സെപ്തം ബര്‍ 15 ശനിയാഴ്ച രാവിലെ 8 മണി മുതൽ മവാഖിഫ് പാർക്കിംഗ് ഫീസ് ഈടാ ക്കുന്നത് പുനരാ രംഭിക്കും.

എല്ലാ ദിവസ ങ്ങളി ലും രാത്രി 9 മണി മുതൽ രാവി ലെ 8 മണി വരെ റെസിഡൻറ് പാർക്കിംഗ് പെർമിറ്റ് നിയമം പാലിക്കണം എന്നും അധികൃതർ ഓർമ്മി പ്പിച്ചു.

അവധി ദിന ങ്ങളിൽ നിരോ ധിത മേഖല കളിൽ പാർക്ക് ചെയ്യരുത് എന്നും ഗതാഗത തടസ്സം ഉണ്ടാവുന്ന വിധ ത്തിൽ വാഹന ങ്ങൾ നിർ ത്തിയി ടരുത് എന്നും മുന്നറി യിപ്പുണ്ട്.

- pma

വായിക്കുക: , , , ,

Comments Off on ഹി​ജ്​​റ വ​ർ​ഷാ​രം​ഭം : മവാഖിഫ് സൗ​ജ​ന്യ പാ​ർ​ക്കിംഗ്

ബഹിരാകാശ ത്തേക്ക് യു. എ. ഇ. യും

September 6th, 2018

sultan-al-neyadi-and-hazza-al-mansouri-uae-s-first-astronauts-ePathram
അബുദാബി : യു. എ. ഇ. യുടെ ബഹിരാ കാശ പദ്ധതി കള്‍ക്കു കൂടുതല്‍ ഊര്‍ജ്ജം പകര്‍ന്നു നല്‍കി ക്കൊണ്ട് രാജ്യ ത്തിന്റെ ആദ്യബഹിരാ കാശ യാത്രി കരുടെ പേരു വിവര ങ്ങള്‍ പ്രഖ്യാപിച്ചു. സുൽ ത്താൻ സെയ്ഫ് അൽ നിയാദി, ഹസ്സ അലി അൽ മൻസൂരി എന്നി വരുടെ പേരു കളാണ് യു. എ. ഇ. വൈസ് പ്രസി ഡണ്ടും പ്രധാന മന്ത്രി യും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം പ്രഖ്യാ പിച്ചത്.

4022 അപേക്ഷ കരിൽ നിന്നു മാണ് ഇവരെ തെരഞ്ഞെ ടുത്തത്. റഷ്യൻ ബഹിരാകാശ ഏജൻസി റോസ് കോ മോസ് സ്റ്റേറ്റ് കോർ പ്പറേഷൻ ഫോർ സ്പേസ് ആക്ടി വിറ്റീ സി ന്റെ സഹ കര ണ ത്തോ ടെ യാണ് പദ്ധതി നട പ്പിലാ ക്കുക. ബഹി രാകാശ യാത്ര ക്കുള്ള പരിശീലന ങ്ങള്‍ ക്കായി ഇവരെ റഷ്യ യിലേക്ക് അയക്കും. റഷ്യ യുടെ സോയുസ് എന്ന പേടക ത്തിലാണ് ബഹി രാകാ ശ നിലയ ത്തിൽ എത്തുക. അവിടെ പത്തു ദിവസം നീളുന്ന പ്രത്യേക ദൗത്യ ത്തി ന്റെ ഭാഗമാവും.

ഓസ്ട്രേലിയ യിലെ ഗ്രിഫിത്ത് സർവ്വ കലാ ശാല യിൽ നിന്നു വിവര സാങ്കേതിക വിദ്യ യിൽ ഡോക്ട റേറ്റു നേടി യിട്ടുണ്ട് സുൽത്താൻ അൽ നിയാദി. ഖലീഫ ബിൻ സായിദ് എയർ കോള ജിൽ നിന്നു വ്യോമ ശാസ്ത്ര ത്തി ലും സൈനിക വ്യോമ പഠന ത്തിലും ബിരുദം കരസ്ഥ മാക്കി യ ഹസ്സ അല്‍ മന്‍സൂരി ഈ മേഖല യിൽ 14 വർഷ ത്തെ പരിചയ വും രാജ്യാന്തര പരി ശീല നവും നേടി യിട്ടുണ്ട്.

*  W A M 

Tag : ശാസ്ത്രം,  സാങ്കേതികം  

- pma

വായിക്കുക: , , ,

Comments Off on ബഹിരാകാശ ത്തേക്ക് യു. എ. ഇ. യും

അൽ ഐൻ പുസ്തകോൽസവം ഈ മാസം 23 മുതൽ

September 4th, 2018

uae-president-issues-national-law-of-reading-ePathram
അബുദാബി : ഡിപ്പാര്‍ട്ട് മെന്റ് ഓഫ് കള്‍ച്ചര്‍ ആന്‍ഡ് ടൂറിസം സംഘടിപ്പിക്കുന്ന പത്താമത് അൽ ഐൻ ബുക്ക് ഫെയര്‍ സെപ്റ്റംബര്‍ 23 മുതല്‍ ഒക്ടോബര്‍ 2 വരെ അൽ ഐൻ കൺ വൻഷൻ സെന്ററില്‍ നടക്കും.

വെള്ളിയാഴ്ച ഒഴികെ യുള്ള ദിവസ ങ്ങളില്‍ രാവിലെ 9 മണി മുതല്‍ ഉച്ചക്കു ഒരു മണി വരെയും വൈകു ന്നേരം 5 മണി മുതല്‍ രാത്രി ഒന്‍പതു മണി വരേയും സന്ദര്‍ശ കര്‍ ക്കു പ്രവേശനം അനുവദിക്കും. പ്രവേശനം സൗജന്യം ആയിരി ക്കും.

വിശദ വിവരങ്ങള്‍ക്ക് വെബ് സൈറ്റ് സന്ദര്‍ശിക്കാം.

- pma

വായിക്കുക: , , , , , , ,

Comments Off on അൽ ഐൻ പുസ്തകോൽസവം ഈ മാസം 23 മുതൽ

Page 58 of 110« First...102030...5657585960...708090...Last »

« Previous Page« Previous « സമാജം നാടകക്കളരി സംവിധായകൻ ഷൈജു അന്തിക്കാട് നയിക്കും
Next »Next Page » ഹിജ്‌റ പുതു വർഷം : സെപ്തംബര്‍ 13 ന് അവധി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha