തൂത്തുക്കുടിയില്‍ പോലീസ് വെടി വെപ്പില്‍ പത്തു മരണം

May 23rd, 2018

sterlite-protest-thoothukudi-ePathram
തൂത്തുക്കുടി : തമിഴ്‌നാട്ടിലെ തൂത്തുക്കുടി യില്‍ സ്‌റ്റെര്‍ ലൈറ്റ് കോപ്പര്‍ പ്ലാന്റിന് എതിരെ നടന്ന ബഹു ജന സമരം ആക്രമാ സക്ത മായ തിനെ ത്തുടര്‍ന്നുണ്ടായ പോലീസ് വെടി വെപ്പില്‍ പത്തു പേര്‍ കൊല്ല പ്പെട്ടു. വെടി വെപ്പിലും ലാത്തി ച്ചാര്‍ജ്ജിലും നിരവധി പേര്‍ക്ക് പരി ക്കേറ്റി ട്ടുണ്ട്.

ജനവാസ മേഖല യിലെ പ്ലാന്റിന്റെ രണ്ടാം ഘട്ട വിക സന പ്രവര്‍ത്തന ങ്ങള്‍ക്ക് എതിരെ യാണ് ജനകീയ പ്രക്ഷോഭം തുടങ്ങി യത്. കമ്പനി ക്ക് എതിരെ സുപ്രീം കോടതിയെ സമീപി ച്ചപ്പോള്‍ പിഴയടച്ച് പ്രവര്‍ത്തനം തുടരുവാന്‍ ഉത്തരവിട്ടു.

കമ്പനി യുടെ രണ്ടാം ഘട്ട വിക സന പ്രവര്‍ത്തന ങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി യതോടെ യാണ് ജനകീയ പ്രക്ഷോഭം ശക്ത മായത്.

സ്‌റ്റെര്‍ലൈറ്റ് കോപ്പര്‍ യൂണിറ്റ് പ്രവര്‍ ത്തിക്കാന്‍ അനു വദി ക്കരുത് എന്നും ഇതിന് കേന്ദ്ര സംസ്ഥാന സര്‍ ക്കാ രു കള്‍ ഇട പെടണം എന്നുമാണ് പ്രക്ഷോ ഭകര്‍ ഉന്നയിച്ച ആവശ്യം.

ഇവിടെ നില നില്‍ക്കുന്ന നിരോധനാജ്ഞ ലംഘിച്ച് സ്‌റ്റെര്‍ ലൈറ്റ് കോപ്പര്‍ പ്ലാന്റിലേക്ക് മാര്‍ച്ച് നട ത്തിയ സമര ക്കാരും പോലീസും തമ്മിലു ണ്ടായ ഏറ്റു മുട്ടലിനെ ത്തുടര്‍ന്ന് പോലീസിന്നു നേരെ കല്ലേറു ണ്ടായി. തുടര്‍ ന്നാണ് വെടി വെപ്പു ണ്ടായത്.

  • Image credit : ANI

- pma

വായിക്കുക: , , , , , , ,

Comments Off on തൂത്തുക്കുടിയില്‍ പോലീസ് വെടി വെപ്പില്‍ പത്തു മരണം

റമദാനില്‍ റോഡ് അപകട ങ്ങള്‍ ഉണ്ടാക്കുന്ന വരില്‍ ഇന്ത്യക്കാര്‍ മുന്നില്‍

May 16th, 2018

accident-epathram
അബുദാബി : കഴിഞ്ഞ വര്‍ഷം റമദാന്‍ സമയ ത്തുണ്ടായ റോഡ് അപകട ങ്ങളെക്കുറിച്ച് അധികൃതര്‍ നടത്തിയ പഠന ത്തില്‍ അപകട ങ്ങളിൽ ഉൾ പ്പെടുന്ന വാഹന ങ്ങളിൽ മുന്നില്‍ നില്‍ ക്കുന്നത് ഇന്ത്യൻ ഡ്രൈവർ മാർ ഒാടി ക്കുന്ന വയാണ് എന്ന് കണ്ടെത്തി.

47 ശതമാനം ആണ് ഇവര്‍ ഉണ്ടാക്കിയ അപകട ങ്ങള്‍. അതേ സമയം പാകിസ്ഥാനികള്‍ 12 ശത മാനവും ഈജി പ്തു കാര്‍ 6 ശത മാനവു മാണ് അപകടം ഉണ്ടാ ക്കിയത്.

2017 ലെ റമദാനില്‍ ലഭിച്ച 1651 ഇന്‍ഷ്വറന്‍സ് ക്ലെയി മുകള്‍ പരിശോധിച്ചു കൊണ്ട് ‘റോഡ് സേഫ്റ്റി യു. എ. ഇ.‘ നടത്തിയ സർവ്വേ യിലാണ് ഇതു വ്യക്ത മാക്കിയത്.

റമദാനിൽ നടന്ന മൊത്തം വാഹന അപകട ങ്ങളില്‍ 77 ശത മാനവും വരുത്തിയത് പുരുഷ ന്മാര്‍ ആണെ ന്നും ചെറുപ്പ ക്കാരെ അപേക്ഷിച്ച് 40 വയസ്സിനു മുകളിലുള്ള ഡ്രൈവര്‍ മാരാണ് അപകട ങ്ങള്‍ ഉണ്ടാ ക്കുന്ന വരില്‍ ഭൂരി ഭാഗവും എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

രാവിലെ പത്തു മണിക്കും പതിനൊ ന്നിനും ഇടയിലാണ് കൂടുതല്‍ അപകട ങ്ങളും ഉണ്ടാ യിരി ക്കു ന്നത്. ചൊവ്വാഴ്ച കളിലാണ് ഏറ്റവും കൂടുതൽ അപകടം നടന്നത്. അപകട നിരക്ക് കുറവ് ശനി യാഴ്ച കളി ലുമാണ്.

- pma

വായിക്കുക: , , ,

Comments Off on റമദാനില്‍ റോഡ് അപകട ങ്ങള്‍ ഉണ്ടാക്കുന്ന വരില്‍ ഇന്ത്യക്കാര്‍ മുന്നില്‍

കിലുവെല്ല അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു ; ലാവാ പ്രവാഹം

May 11th, 2018

kiluvella_epathram

ഹോണലൂലു : ഹവായ് ദ്വീപിലെ കിലുവെല്ല അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതിനെ തുടർന്ന് ശക്തമായ ലാവാപ്രവാഹം. ലാവാ ഒഴുക്കിനു പിന്നാലെ പർവ്വതമേഖലയിൽ ശക്തമായ ഭൂകമ്പങ്ങളുമുണ്ടായി.

ഹവായിയിലെ ലെയ് ലാനി എസ്റ്റേറ്റിനു സമീപം താമസിക്കുന്ന കെയ്ത്ത് ബ്രോക്കിന്റെ ക്യാമറയാണ് അഗ്നിപർവ്വതം പൊട്ടിത്തെറിക്കുന്നതും ലാവ പ്രവഹിക്കുന്നതുമായ വീഡിയോ ഒപ്പിയെടുത്തത്. പൊട്ടിത്തെറിയെ തുടർന്ന് അദ്ദേഹത്തിന്റെ വീടിന്റെ അടുത്തുള്ള ഗാർഡനിലേക്ക് വരെ ലാവ ഓഴുകി എത്തിയിരുന്നു. എന്നാൽ ഏതാനും അടി മാറിയുള്ള വീട്ടിൽ നിന്നാണ് അദ്ദേഹം ചിത്രങ്ങൾ പകർത്തിയത്.

കിലുവെല്ലയുടെ തെക്കുകിഴക്കൻ മേഖലയിൽ ഭൂകമ്പമാപിനിയിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്.

- അവ്നി

വായിക്കുക: , ,

Comments Off on കിലുവെല്ല അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു ; ലാവാ പ്രവാഹം

ഭീകരാക്രമണ സാധ്യതയെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്

April 7th, 2018

goa_epathram

ന്യൂഡൽഹി : രാജ്യത്ത് ഭീകരാക്രമണ സാധ്യതയെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്. ഇതേ തുടർന്ന് ഗോവ സർക്കാർ ജാഗ്രതാ നിർദ്ദേശം നൽകി. മൽസ്യബന്ധന ബോട്ടുകളിലൂടെ ഭീകരവാദികളെത്താൻ സാധ്യതയുള്ളതായാണ് രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്.

ഗോവയിലെ കടലോരത്ത് സ്ഥിതി ചെയ്യുന്ന കാസിനോകൾ, ജലവിനോദ കേന്ദ്രങ്ങൾ എന്നിവയ്ക്ക് മുന്നറിയിപ്പ് നൽകിയതായി ഗോവ തുറമുഖ വകുപ്പ് മന്ത്രി അറിയിച്ചു. മുംബൈ, ഗുജറാത്ത് തീരങ്ങളിലും ആക്രമണം ഉണ്ടായേക്കാമെന്നുള്ള മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

- അവ്നി

വായിക്കുക: , , ,

Comments Off on ഭീകരാക്രമണ സാധ്യതയെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്

ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ച 866 പേർ പിടിയിൽ

March 27th, 2018

awareness-from-abudhabi-police-ePathram
അബുദാബി : ലൈസൻസ് ഇല്ലാതെ വണ്ടി ഓടിച്ച 866 പേരെ കഴിഞ്ഞ വര്‍ഷ ത്തില്‍ പിടികൂടി എന്ന് അബു ദാബി പോലീസ്.

ഡ്രൈവിംഗ് ലൈസൻസ്, കാർ റജിസ്‌ട്രേഷൻ എന്നിവ യുടെ കാലാവധി തീരുന്നതിനു മുമ്പേ അവ പുതുക്കുവാ നുള്ള ഓർമ്മ പ്പെടു ത്തൽ സന്ദേശം എല്ലാ ഡ്രൈവർ മാർക്കും കാര്‍ ഉടമ കള്‍ക്കും മുൻ കൂട്ടി ത്തന്നെ നൽകു ന്നുണ്ട്. ആയതിനാൽ കൃത്യ സമയ ങ്ങളിൽ അവ പുതു ക്കണം എന്നും അധികൃതർ ഓർമ്മിപ്പിച്ചു.

രാജ്യത്തെ ഡ്രൈവിംഗ് നിയമ ങ്ങള്‍ പാലിച്ചു കൊണ്ട് വാഹനം ഓടിക്കണം. ട്രാഫിക് പട്രോളിംഗ് പോലീസ് ഉദ്യോഗസ്ഥര്‍ ആവശ്യ പ്പെട്ടാൽ ലൈസൻസും അനുബന്ധ രേഖ കളും ഡ്രൈവർ മാർ കാണിക്കണം.

ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കു ന്നവര്‍ക്ക് പരമാവധി മൂന്നു മാസത്തെ തടവും കുറഞ്ഞത് 5,000 ദിർഹം പിഴയും നല്‍കും എന്നും അബുദാബി പൊലീസ് സെൻട്രൽ ഓപ്പ റേഷൻസ് ഡപ്യൂട്ടി ഡയറക്ടർ ബ്രിഗേ ഡിയർ അഹ്മദ് അൽ ഹൻതുബി അറിയിച്ചു.

അപകട ങ്ങൾ ഒഴിവാക്കു ന്നതിനും സാമൂഹിക സുരക്ഷി തത്വം ഉറപ്പു വരുത്തുന്നതിനും കുട്ടികൾ ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കു ന്നതു മാതാപിതാക്കൾ കർശ്ശന മായും നിയന്ത്രിക്കണം എന്നും പ്രായ പൂർത്തി യാകാത്ത കുട്ടി കൾക്കു ഡ്രൈവിംഗി നു അവസരം നല്‍കു ന്നതിലൂടെ മറ്റുള്ള വരു ടേയും ജീവനും സുരക്ഷ യും അപകടത്തില്‍ ആക്കുന്നു എന്നതി നാല്‍ ഉത്തര വാദിത്വ ലംഘന ത്തിനു മാതാ പിതാ ക്കൾക്ക് എതിരെ നിയമ നടപടി ഉണ്ടാവും എന്നും അധികൃതർ മുന്നറി യിപ്പു നല്‍കി.

- pma

വായിക്കുക: , , , , ,

Comments Off on ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ച 866 പേർ പിടിയിൽ

Page 16 of 26« First...10...1415161718...Last »

« Previous Page« Previous « അതിവേഗ ബസ്സുകളിൽ യാത്രക്കാരെ നിർത്തരുത് : ഹൈക്കോടതി
Next »Next Page » ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുന്നത് മൗലിക അവകാശം : സുപ്രീം കോടതി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha