അബുദാബി : രാജ്യത്ത് പലയിടത്തും ശക്ത മായ മഴ. തലസ്ഥാന നഗരിയിൽ ചെറിയ രീതി യില്‍ മഴ ഉണ്ടായി. മുസ്സഫ യിലും പരിസര പ്രദേശ ങ്ങളിലും ശക്ത മായ മഴ പെയ്തു. അബു ദാബി വിമാന ത്താവളം മുതല്‍ ദുബായ് റോഡില്‍ ശക്ത മായ കാറ്റും മഴയും ആണെന്നു ഇ – പത്രം വായനക്കാര്‍ അറിയിച്ചിരുന്നു.
വിവിധ എമിറേറ്റു കളിൽ ബുധനാഴ്ച രാവിലെ മുതൽ നേരിയ തോതിൽ പെയ്തു തുട ങ്ങിയ മഴ ഉച്ചയോടെ ശക്ത മാവുക യായി രുന്നു. ഷാർജ, അജ്മാൻ, ഖോര്‍ ഫുഖാന്‍ തുടങ്ങി വടക്കൻ എമി റേറ്റു കളില്‍ മഴ ശക്ത മായതിനെ തുടര്‍ന്ന് റോഡു കളില്‍ വെള്ള ക്കെട്ടു കള്‍ രൂപം കൊണ്ടു. ബുധനാഴ്ച മുഴുവൻ മഴ പെയ്യുവാന്‍ സാദ്ധ്യത ഉണ്ട് എന്നും കാല വർഷ ത്തിന്റെ പ്രതീതി യോടെ മൂടി ക്കെട്ടി യതാ യിരിക്കും അടുത്ത രണ്ടു ദിവസ ങ്ങള്‍ എന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറി യിച്ചു.
മേഘാവൃതമായ അന്തരീക്ഷവും മഴയും തണു ത്ത കാലാ വസ്ഥയും വെള്ളി യാഴ്ച്ച വരെ തുടരും എന്നും ദേശീയ കാലാ വസ്ഥാ കേന്ദ്രം അറി യിച്ചിട്ടുണ്ട്.
കാറ്റിനു ശക്തി കൂടുന്ന തിനാല്‍ എട്ട് അടി മുതല്‍ പത്ത് അടി വരെ ഉയര ത്തില്‍ തിര മാലകള്‍ ഉയരു ന്നതി നാല്‍ കടല്‍ തീര ങ്ങളില്‍ വിനോദ ങ്ങളില്‍ എര്‍പ്പെ ടുന്ന വര്‍ ജാഗ്രത പാലിക്കണം എന്നും നാഷ്ണല്‍ സെന്റര്‍ ഓഫ് മെറ്ററോളജി (എന്‍. സി. എം.) പുറത്തിറക്കിയ വാര്‍ത്താ ക്കുറി പ്പില്‍ പറയുന്നു.
കനത്ത പൊടിക്കാറ്റു മൂലം കാഴ്ചയുടെ പരിധി കുറയു ന്നതിനാല്‍ വാഹനം ഓടിക്കുന്നവർ മുൻകരുതലുകൾ എടുക്കണം എന്നും അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.