അബുദാബി : സംസ്ഥാന കെ. എം. സി. സി. കമ്മിറ്റി ‘ട്രാൻസ്‌ഫോമേഷൻ’ എന്ന പേരിൽ സംഘടിപ്പിക്കുന്ന വിൻ്റർ ക്യാമ്പ് 2023 ഡിസംബർ 27 ബുധൻ മുതൽ 31 ഞായർ വരെ രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 മണി വരെ അഞ്ച് ദിവസങ്ങളിലായി അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെൻ്ററിൽ നടക്കും.
ഇൻഫോസ്കിൽസുമായി സഹകരിച്ചു നടത്തുന്ന വിൻ്റർ ക്യാമ്പിൽ വിവിധ മേഖലകളിൽ വിദഗ്ദ്ധരായ പരിശീലകർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകും. ഗ്രേഡ് 1 മുതൽ 12 വരെയുള്ള കുട്ടികൾക്കാണ് പ്രവേശനം. ഡിസംബർ 31 ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് നടക്കുന്ന ഗ്രാൻഡ് ഫിനാലെയോടെ ക്യാമ്പിന് സമാപനമാകും. പരിശീലനത്തിന് എത്തുന്ന കുട്ടികൾക്കായി പ്രത്യേക വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്.
വിൻ്റർ ക്യാമ്പ് അഡ്മിഷന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 050 742 1020, 050 200 1157 എന്നീ നമ്പറുകളിൽ ബന്ധപ്പടുക.