ദുബായ് : യു. എ. ഇ. യുടെ സാമൂഹിക സാംസ്കാരിക രംഗത്ത് സജീവമായി നില്‍ക്കുന്ന പ്രവാസി കൂട്ടായ്മ വടകര എൻ. ആർ. ഐ. ഫോറം ഇരുപതാം വാർഷ ത്തിന്‍റെ നിറവിൽ. യു. എ. ഇ. യിലെ ആദ്യ കാല പ്രവാസികളായ വടകര പാർല മെന്‍റ് നിയോജക മണ്ഡല ത്തിലെ ഏതാനും പേര്‍ ചേർന്ന് 2002 നവംബർ ഒന്നിന് കേരള പിറവി ദിനത്തില്‍ ആയിരുന്നു ദുബായില്‍ വെച്ച് വടകര എൻ. ആർ. ഐ. ഫോറം യു. എ. ഇ. എന്ന പേരിൽ ഈ പ്രവാസി കൂട്ടായ്മക്ക് രൂപം നൽകിയത്.
സ്ഥാപക നേതാക്കളിൽ പലരും ഇന്ന് ജീവിച്ചിരിപ്പില്ല. ഒട്ടേറെ പേര് പ്രവാസം മതിയാക്കി നാട്ടിലേക്കു മടങ്ങു കയും ചെയ്തു. സ്ഥാപക നേതാക്കളിൽ വിരലില്‍ എണ്ണാവുന്നവർ മാത്രമേ ഇന്ന് പ്രവാസ ജീവിതം നയിക്കുന്നുള്ളൂ എങ്കിലും നാട്ടിലും ഗള്‍ഫിലുമായി ഒട്ടേറെ ജീവ കാരുണ്യ, വിദ്യാഭ്യാസ, സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളാൽ ഇന്നും പതിന്മടങ്ങോടെ ഈ കൂട്ടായ്മ, പുതു തലമുറയുടെ ശക്തമായ ഇടപെടലു കളാല്‍ കർമ്മ രംഗത്ത് സജീവമാണ് ഇന്നും.
ഇരുപതാം വാർഷിക ദിനാചാരണത്തോട് അനുബന്ധിച്ചു നടന്ന ചടങ്ങുകള്‍ വടകര നിയോജക മണ്ഡലം എം. എൽ. എ. കെ. കെ. രമ കേക്ക് മുറിച്ചു ഉദ്‌ഘാടനം ചെയ്തു.
പ്രവാസ ലോകത്തു ഒരു പ്രാദേശിക കൂട്ടായ്മ ഇരുപതു വര്‍ഷം സേവന സന്നദ്ധരായിരിക്കുന്നു എന്നത് ഏറെ ശ്ലാഘനീയമാണ് എന്നും നോക്കെത്താ ദൂരത്തു നിന്നും നാടിന്‍റെ നന്മ ക്കായി പ്രവാസികൾ നടത്തുന്ന പ്രവർത്തന ങ്ങൾക്കു എത്ര നന്ദി പറഞ്ഞാലും മതിയാകില്ല എന്നും കെ. കെ. രമ എം. എൽ. എ. പറഞ്ഞു.
അഡ്വ. മുഹമ്മദ് സാജിദ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ഷാജി ബി.വടകര, അഡ്വ. സാജിദ് അബൂബക്കർ, കെ. പി. മുഹമ്മദ്, ഫാജിസ്, ഇഖ്ബാൽ ചെക്യാട്, മുഹമ്മദ് ഏറാമല, ബഷീർ മേപ്പയൂർ എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ. വി. മനോജ് സ്വാഗതവും കൺവീനർ ജിജു കാർത്തിക പ്പള്ളി നന്ദിയും പറഞ്ഞു.
മൊയ്തു കുറ്റ്യാടി, സുഷി കുമാർ, അസീസ് പുറമേരി, എസ്. പി. മഹമൂദ്, ചന്ദ്രൻ കൊയിലാണ്ടി, സി. എച്ച്. മനോജ്, രമൽ, ശംസുദ്ദീൻ കാർത്തികപ്പള്ളി, മൊയ്‌തു പേരാമ്പ്ര, സലാം ചിത്ര ശാല, നൗഫൽ കടിയങ്ങാട്, ഫിറോസ് പയ്യോളി, അഹ്മദ് ചെനായി, അബ്ദുല്ല, റിയാസ് കടത്തനാട് തുടങ്ങിയവർ നേതൃത്വം നൽകി.