അബുദാബി : പ്രവാസ ലോകത്തെ തിരക്കു കൾക്ക് ഇടയി ലും കഴിവുറ്റ നിര വധി കലാ കാര ന്മാരെ പ്രോത്സാ ഹി പ്പിക്കു കയും പൊതു രംഗ ത്തേക്ക് വരാൻ മടിച്ചു നിൽ ക്കുന്ന പ്രവാസി കലാ കാര ന്മാരെ കണ്ടെത്തി അവ സര ങ്ങൾ നൽകി അവ തരി പ്പിക്കുക യും ചെയ്ത ‘സോംഗ് ലവ് ഗ്രൂപ്പ്’ അഡ്മിന് സിദ്ധീഖ് ചേറ്റുവ യെ ഇശൽ ബാൻഡ് അബു ദാബി യുടെ രണ്ടാം വാർഷിക ആഘോഷ വേള യിൽ ആദരിച്ചു.
ഇന്ത്യൻ ഇസ്ലാമിക് സെന്റർ ഓഡിറ്റോ റിയ ത്തിൽ വെച്ച് നടന്ന ചടങ്ങിൽ പ്രശസ്ത ഗായകൻ അൻസാർ ആഘോഷ പരി പാടി കളു ടെ ഔപചാരിക ഉത്ഘാടനം നിർവ്വഹിച്ചു.
ഇശൽ ബാൻഡ് അബുദാബി ചെയർമാൻ റഫീഖ് ഹൈദ്രോസ് അദ്ധ്യക്ഷത വഹിച്ചു. ഇശൽ ബാൻഡ് അബു ദാബി യുടെ ജീവ കാരുണ്യ പദ്ധതി യുടെ ഭാഗ മായി തൃശൂർ ജില്ല യിലെ നിർധന പെൺ കുട്ടിക്ക് 3.5 ലക്ഷം രൂപ വിവാഹ ധന സഹായം പ്രഖ്യാപിച്ചു. നെല്ലറ ഷംസുദ്ധീൻ, ലുലു ഇന്റർ നാഷ ണൽ ഗ്രൂപ്പ് പി. ആർ. ഓ. അഷ്റഫ് എന്നിവർ മുഖ്യാഥിതികൾ ആയി രുന്നു.
ഉസ്മാൻ കര പ്പാത്ത്, എം. എം. നാസർ കാഞ്ഞങ്ങാട്, എം. എ. സലാം, പി. ടി. ഹുസൈൻ, റഷീദ് അയിരൂർ, സമീർ കല്ലറ, പി. എം. അബ്ദുൾ റഹിമാൻ, അഷ്റഫ് പൊന്നാനി, സലിം ചിറ ക്കൽ, ഫൈസൽ ബേപ്പൂർ, സുബൈർ തളിപ്പറമ്പ്, റജീബ് പട്ടോളി, സമീർ തിരൂർ എന്നിവർ സംബന്ധിച്ചു.
ഇശൽ ബാൻഡ് ജനറൽ കൺവീനർ സൽമാൻ ഫാരിസി സ്വാഗതം ആശംസിച്ചു. ട്രഷറര് സമീർ തിരൂർ നന്ദി രേഖ പ്പെടുത്തി.
മൈലാഞ്ചി ഫെയിം ആസിഫ് കാപ്പാട്, അഫ്സൽ ബിലാൽ, മുജീബ് കാലിക്കറ്റ്, കലാ ഭവൻ നസീബ് എന്നിവരും ഇശൽ ബാൻഡ് അബു ദാബി യുടെ കലാ കാര ന്മാരും വിവിധ കലാ പരി പാടി കൾ അവതരി പ്പിച്ചു. ഇവന്റ് കോഡിനേറ്റർ ഇക്ബാൽ ലത്തീഫ്, റയീസ് അബ്ദുൾ അസീസ് എന്നിവർ നേതൃത്വം നല്കി.
വാർഷിക ആഘോഷ ങ്ങളുടെ ഭാഗ മായി ഒരുക്കിയ നറു ക്കെടു പ്പിൽ വിജയിച്ച വർക്കുള്ള സമ്മാന ദാനം ഐ. ബി. എ. ഉപദേശക സമിതി അംഗ ങ്ങളായ മഹ്റൂഫ്, അബ്ദുൾ കരീം, ഹാരിസ് കടമേരി, വൈസ് ചെയർമാൻ നുജൂം നിയാസ് എന്നിവർ ചേർന്ന് വിതരണം ചെയ്തു. സനാ അബ്ദുൾ കരീം പ്രോഗ്രാം അവതാരകയായി.