ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കു മതി : തീരുമാനം തെരഞ്ഞെടുപ്പിനു ശേഷം

May 15th, 2019

sushma-swaraj_epathram
ന്യൂഡല്‍ഹി : ഇറാനില്‍ നിന്നും എണ്ണ ഇറക്കു മതി ചെയ്യുന്ന കാര്യത്തില്‍ തീരു മാനം എടുക്കു ന്നത്, ലോക് സഭാ തെര ഞ്ഞെ ടുപ്പ് പ്രക്രിയ പൂര്‍ത്തി യായ തിനു ശേഷം മാത്രം എന്ന് വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജ്.

ഇന്ത്യാ സന്ദര്‍ശന ത്തിന്ന് എത്തിയ ഇറാന്‍ വിദേശ കാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫു മായി ചൊവ്വാഴ്ച ഡല്‍ഹി യില്‍ നടത്തിയ കൂടി ക്കാഴ്ച യി ലാണ് സുഷമാ സ്വരാജ് ഇക്കാര്യം വ്യക്ത മാക്കി യത്.

ഇറാനില്‍ നിന്നും എണ്ണ ഇറക്കു മതി ചെയ്യുന്ന രാജ്യ ങ്ങളെ ഇനി മേല്‍ ഉപ രോധ ത്തില്‍ നിന്ന് ഒഴി വാക്കില്ല എന്ന് അമേരി ക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു.

ചൈന കഴിഞ്ഞാല്‍ ഇറാനില്‍ നിന്ന് ഏറ്റവും അധികം എണ്ണ ഇറക്കു മതി ചെയ്യുന്ന രണ്ടാ മത്തെ രാജ്യ മാണ് ഇന്ത്യ.

ഇന്ത്യ ഉള്‍പ്പെടെ ഏഴു രാജ്യ ങ്ങളെ ആറു മാസ ത്തേക്ക് ആയി രുന്നു ഉപ രോധ ത്തില്‍ നിന്നും ഒഴി വാക്കി യത്. ഈ കാലാവധി അവസാനിച്ചതിനു പിന്നാലെ യായി രുന്നു ട്രംപി ന്റെ പ്രഖ്യാപനം.

അമേരിക്കയുടെ മുന്നറി യിപ്പ് അവ ഗണിച്ച് ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാന്‍ തീരുമാനി ച്ചാല്‍ ഇന്ത്യക്ക് ഉപരോധം നേരി ടേണ്ടി വരും.

- pma

വായിക്കുക: , , ,

Comments Off on ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കു മതി : തീരുമാനം തെരഞ്ഞെടുപ്പിനു ശേഷം

സൗദിയുടെ എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രമണ ശ്രമം

May 14th, 2019

saudi-ship_epathram

റിയാദ്: അമേരിക്ക-ഇറാന്‍ പ്രതിസന്ധി കത്തി നില്‍ക്കെ തങ്ങളുടെ രണ്ട് എണ്ണക്കപ്പലുകള്‍ക്ക് നേരെ അട്ടിമറി ശ്രമം നടന്നതായി സൗദി അറേബ്യ. എണ്ണക്കപ്പലുകള്‍ക്ക് നേരെ യുഎഇയുടെ പരിധിയില്‍വച്ച് ഫുജൈറ തീരത്തിന് സമീപം ആക്രമണമുണ്ടായെന്നും സാരമായ കേടുപാടുകള്‍ സംഭവിച്ചെന്നും സൗദി അധികൃതര്‍ വ്യക്തമാക്കി. വിവിധ രാജ്യങ്ങളുടെ നാല് കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടായെന്ന് യുഎഇയും സ്ഥിരീകരിച്ചു.

അറബിക്കടല്‍ തീരത്തെ യുഎഇയുടെ ഏക ടെര്‍മിനല്‍ തുറമുഖമാണ് ഫുജൈറ. സൗദിയില്‍നിന്ന് അമേരിക്കന്‍ റിഫൈനറിയിലേക്ക് ക്രൂഡ് ഓയില്‍ കൊണ്ടുപോകുന്ന കപ്പലുകള്‍ ആക്രമിക്കപ്പെട്ടത് കൂടുതല്‍ ആശങ്കക്ക് കാരണമായിട്ടുണ്ട്. അതേസമയം ആക്രമണങ്ങള്‍ക്ക് പിന്നില്‍ ആരാണെന്ന് യുഎഇയും സൗദി അറേബ്യയും സൂചനയൊന്നും നല്‍കിയിട്ടില്ല. ആക്രമണത്തില്‍ ഇറാനും ആശങ്ക പ്രകടിപ്പിച്ചു. ജാഗ്രത പുലര്‍ത്തണമെന്നും കടല്‍ സുരക്ഷ ശക്തിപ്പെടുത്തണമെന്നും ഇറാനിയന്‍ വിദേശകാര്യ വക്താവ് അബ്ബാസ് മൗസവി അറിയിച്ചു.

- അവ്നി

വായിക്കുക: , , ,

Comments Off on സൗദിയുടെ എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രമണ ശ്രമം

ട്രംപ് സംസാരിച്ചു, എണ്ണവില താഴ്ന്നു; വിഷയത്തില്‍ റഷ്യയുടെ തീരുമാനം നിര്‍ണായകമാകുന്നു

May 1st, 2019

Trump_epathram

മോസ്കോ: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ഇടപെടലിനെ തുടര്‍ന്ന് അന്താരാഷ്ട്ര തലത്തില്‍ ക്രൂഡ് ഓയില്‍ നിരക്കില്‍ കുറവ് രേഖപ്പെടുത്തി. ബാരലിന് 75 ഡോളറിലേക്ക് അടുത്തുകൊണ്ടിരുന്ന അന്താരാഷ്ട്ര എണ്ണവില തിങ്കളാഴ്ച ബാരലിന് 70.77 ഡോളറിലേക്ക് താഴ്ന്നു.

യുഎസിന്‍റെ ഇറാന്‍ ഉപരോധത്തെത്തുടര്‍ന്ന് ക്രൂഡ് ഓയിലിലുണ്ടാകുന്ന കുറവ് ഒപെക് രാജ്യങ്ങള്‍ ഇടപെട്ട് നികത്തണമെന്ന് കഴിഞ്ഞ ദിവസം ട്രംപ് ആവശ്യപ്പെട്ടിരുന്നു. എണ്ണ ഉല്‍പാദക രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഒപെക്. ഉല്‍പാദനം വര്‍ധിപ്പിച്ച് വില നിയന്ത്രിക്കണമെന്നാണ് അമേരിക്കന്‍ പ്രസിഡന്‍റ് ആവശ്യപ്പെട്ടത്. ഇതിന്‍റെ ഭാഗമായി അദ്ദേഹം സൗദി ഭരണാധികാരികളുമായി ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ സജീവ ഇടപെടലിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച വന്‍ കയറ്റമുണ്ടായ ക്രൂഡ് ഓയില്‍ നിരക്കില്‍ ഇന്നോടെ കുറവ് രേഖപ്പെടുത്തി.

നേരത്തെ എണ്ണ വിലയില്‍ ഇടിവുണ്ടായപ്പോള്‍ ഒപെക് രാജ്യങ്ങള്‍ ഉല്‍പാദനത്തില്‍ കുറവ് വരുത്തിയിരുന്നു. ഈ നടപടിയോട് അന്ന് ഒപെക് അംഗമല്ലാത്ത റഷ്യ അനുകൂലിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ട്രംപിന്‍റെ അഭ്യര്‍ത്ഥന പ്രകാരം ഒപെക് ഉല്‍പാദനം ഉയര്‍ത്താന്‍ തീരുമാനിച്ചാല്‍ റഷ്യയുടെ പ്രതികരണം എന്താകുമെന്നാണ് എല്ലാവരും ഇപ്പോള്‍ ഉറ്റുനോക്കുന്നത്. അടുത്ത ഒരു യോഗത്തിനപ്പുറം ഒപെക്കും റഷ്യ അടക്കമുളള ഒപെക് ഇതര പെട്രോളിയം ഉല്‍പാദകരും തമ്മിലുളള ധാരണ നീണ്ടുപോകില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകള്‍.

- അവ്നി

വായിക്കുക: , , , ,

Comments Off on ട്രംപ് സംസാരിച്ചു, എണ്ണവില താഴ്ന്നു; വിഷയത്തില്‍ റഷ്യയുടെ തീരുമാനം നിര്‍ണായകമാകുന്നു

ജൂലിയന്‍ അസാഞ്ച് ലണ്ടനില്‍ അറസ്റ്റില്‍

April 11th, 2019

julian-assange-wikileaks-cablegate-epathram
ലണ്ടന്‍ : ‘വിക്കി ലീക്ക്‌സ്’ സ്ഥാപകൻ ജൂലിയൻ അസാഞ്ച് അറസ്റ്റില്‍.  ഇക്വ ഡോര്‍ എംബസി യില്‍ നിന്നു മാണ് അസാഞ്ചിനെ അറസ്റ്റു ചെയ്തത്. സ്ത്രീ പീഡന ക്കേസില്‍ പ്രതി യായ ജൂലിയന്‍ അസാഞ്ച് എഴു വര്‍ഷ മായി ഇവിടെ അഭയം തേടി യിരി ക്കുക യായി രുന്നു.

ഇക്വഡോര്‍ സര്‍ ക്കാരിന്റെ അനു മതി യോടെ യാണ് അറസ്റ്റ് എന്ന് ലണ്ടന്‍ പോലീസ് അറി യിച്ചു.

 

- pma

വായിക്കുക: , , , ,

Comments Off on ജൂലിയന്‍ അസാഞ്ച് ലണ്ടനില്‍ അറസ്റ്റില്‍

ജൂലിയന്‍ അസാഞ്ച് ലണ്ടനില്‍ അറസ്റ്റില്‍

April 11th, 2019

julian-assange-wikileaks-cablegate-epathram
ലണ്ടന്‍ : ‘വിക്കി ലീക്ക്‌സ്’ സ്ഥാപകൻ ജൂലിയൻ അസാഞ്ച് അറസ്റ്റില്‍.  ഇക്വ ഡോര്‍ എംബസി യില്‍ നിന്നു മാണ് അസാഞ്ചിനെ അറസ്റ്റു ചെയ്തത്. സ്ത്രീ പീഡന ക്കേസില്‍ പ്രതി യായ ജൂലിയന്‍ അസാഞ്ച് എഴു വര്‍ഷ മായി ഇവിടെ അഭയം തേടി യിരി ക്കുക യായി രുന്നു.

https://twitter.com/euronews/status/1116300865223254016

ഇക്വഡോര്‍ സര്‍ ക്കാരിന്റെ അനു മതി യോടെ യാണ് അറസ്റ്റ് എന്ന് ലണ്ടന്‍ പോലീസ് അറി യിച്ചു.

 

- pma

വായിക്കുക: , , , ,

Comments Off on ജൂലിയന്‍ അസാഞ്ച് ലണ്ടനില്‍ അറസ്റ്റില്‍

Page 10 of 16« First...89101112...Last »

« Previous Page« Previous « പാസ്സ് പോര്‍ട്ട് പുതുക്കു വാന്‍ ഓ​ണ്‍ ലൈ​ന്‍ അ​പേ​ക്ഷ നി​ര്‍ബ്ബ​ന്ധം
Next »Next Page » മോദിക്ക് റഷ്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha