വാഷിംഗ്ടണ്‍: ഭീകരര്‍ക്കെതിരായ നടപടികള്‍ സ്വീകരിക്കുന്നതിന് ചൈന മുന്‍കയ്യെടുക്കണമെന്ന് അമേരിക്ക. മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കം ചൈന തടഞ്ഞത് നിരാശയുണ്ടാക്കി. വിഷയത്തില്‍ പാകിസ്ഥാനെ സംരക്ഷിക്കാതിരിക്കാനുള്ള ഉത്തരവാദിത്തം ചൈനക്കുണ്ടെന്നും ട്രംപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
സ്വന്തം നാട്ടിലെ ഭീകരര്‍ക്കെതിരെ പാകിസ്ഥാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ചൈന ലോകരാജ്യങ്ങള്‍ക്കൊപ്പം നില്‍ക്കുകയാണ് ചെയ്യേണ്ടത്. ഭീകരവാദത്തെ പിന്തുണക്കുന്ന പാകിസ്ഥാനെ ചൈന സംരക്ഷിക്കേണ്ട ആവശ്യമില്ല. തീവ്രവാദത്തിനെതിരെ ചൈനക്കും അമേരിക്കക്കും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അമേരിക്ക വ്യക്തമാക്കി.