ജോര്‍ജ്ജ് ബുഷ് (സീനിയര്‍) അന്തരിച്ചു

December 1st, 2018

us-former-president-george-h-w-bush-dead-ePathram
വാഷിംഗ്ടൺ : അമേരിക്ക യുടെ മുന്‍ പ്രസി ഡണ്ട് ജോര്‍ജ്ജ് എച്ച്. ഡബ്ല്യൂ. ബുഷ് (സീനിയര്‍) അന്ത രിച്ചു.
94 വയസ്സു ണ്ടായി രുന്നു. പാര്‍ക്കിന്‍സണ്‍ രോഗ ബാധിത നായി വര്‍ഷ ങ്ങ ളോളം വീല്‍ ചെയറിൽ ആയിരുന്നു.

അമേരിക്കയുടെ നാല്പ്പത്തി ഒന്നാമത്തെ പ്രസിഡണ്ട് ആയിരുന്നു റിപ്പബ്ലിക്കന്‍ പാര്‍ട്ടി മെമ്പർ കൂടി യായ   ജോര്‍ജ്ജ് ഹെര്‍ബര്‍ട്ട് വോക്കര്‍ ബുഷ് (ജോര്‍ജ്ജ് എച്ച്. ഡബ്ല്യൂ. ബുഷ് സീനിയര്‍).

1989 മുതല്‍ 1993 വരെ യാണ് യു. എസ്. പ്രസിഡണ്ട് പദവി വഹിച്ചത്. 1981 മുതല്‍ 1989 രണ്ട് തവണ വൈസ് പ്രസി ഡണ്ട് പദവി യും അല ങ്കരി ച്ചിരുന്നു.

രണ്ടാം ലോക മഹാ യുദ്ധ ത്തില്‍ സേവനം അനുഷ്ടി ച്ചിട്ടുള്ള എച്ച്. ഡബ്ല്യൂ. ബുഷ്, കോണ്‍ ഗ്രസ്സ് അംഗം, നയ തന്ത്ര ജ്ഞന്‍, സി. ഐ. എ. ഡയറക്ടര്‍ എന്നീ സ്ഥാന ങ്ങളും വഹിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , , ,

Comments Off on ജോര്‍ജ്ജ് ബുഷ് (സീനിയര്‍) അന്തരിച്ചു

നാസയുടെ ‘ഇൻസൈറ്റ്’ ചൊവ്വയില്‍ ഇറങ്ങി

November 27th, 2018

robotic-lander-of-nasa-insight-landed-in-mars-ePathram
ന്യൂയോർക്ക് : നാസ യുടെ ചൊവ്വാ പര്യവേക്ഷണ പേടകം ‘ഇന്‍സൈറ്റ്’ ഇന്നു പുലര്‍ച്ചെ ഇന്ത്യന്‍ സമയം 1. 30 ന് ചൊവ്വയില്‍ ഇറങ്ങി.

ചൊവ്വാ ഗ്രഹ ത്തിന്റെ രഹസ്യ ങ്ങള്‍ കണ്ടെ ത്തുന്ന തിനു വേണ്ടി മേയ് 5 ന് കലി ഫോർണിയ യിലെ യുണൈ റ്റഡ് ലോഞ്ച് അല യൻ സിന്റെ അറ്റ്‌ലസ് 5 റോക്കറ്റി ലാണ് ‘ഇന്‍സൈറ്റ്’ വിക്ഷേപിച്ചത്.

ബഹിരാ കാശ ത്തിലൂടെ 5. 48 കോടി കിലോ മീറ്റര്‍ സഞ്ചരിച്ച ശേഷ മാണ് 360 കിലോഗ്രാം ഭാരമുള്ള ‘ഇന്‍ സൈറ്റ്’ ചൊവ്വ യില്‍ ലാന്റ് ചെയ്തത്.

ചൊവ്വാ ഗ്രഹ ത്തിന്റെ ആന്തരിക ഘടനയെ ക്കുറിച്ചുള്ള വിവര ങ്ങൾ കണ്ടെത്തുക യാണ് ഇതിന്റെ ലക്ഷ്യം. ഭൂമി യില്‍ ഭൂകമ്പ ങ്ങള്‍ ഉണ്ടാ കുന്നതു പോലെ ചൊവ്വ യില്‍ കുലുക്ക ങ്ങള്‍ ഉണ്ടാകുന്നു എങ്കില്‍ അവയെപ്പറ്റി പഠി ക്കുവാന്‍ ഇന്‍സൈറ്റ് വഴി സാധിക്കും.

- pma

വായിക്കുക: ,

Comments Off on നാസയുടെ ‘ഇൻസൈറ്റ്’ ചൊവ്വയില്‍ ഇറങ്ങി

ലൈംഗിക പീഡന ആരോപണം : ബിഷപ്പ് രാജി വെച്ചു

September 14th, 2018

west-virginia-bishop-michael-bransfield-resigns-over-sexual-harassment-allegations-ePathram
വാഷിംഗ്ടണ്‍ : ലൈംഗിക പീഡന ആരോപണം നേരി ടുന്ന അമേരിക്കയിലെ വെസ്റ്റ് വെര്‍ജീനിയ കത്തോലിക്ക രൂപതാ ബിഷപ്പ് മൈക്കല്‍ ബ്രാന്‍ഡ്‌സ് ഫീല്‍ഡ് രാജി വെച്ചു. ബിഷപ്പിന്റെ രാജി സ്വീകരി ച്ചതായി പോപ്പ് ഫ്രാന്‍സിസ് വ്യക്തമാക്കി. ബിഷപ്പിന്ന് എതിരെ 2007 ല്‍ ഉയര്‍ന്ന ലൈംഗിക ആരോപണ ത്തിലാണ് നടപടി.

ലൈംഗിക ആരോപണം സംബ ന്ധിച്ച് അന്വേഷണം നടത്തു വാന്‍ പോപ്പ് ഉത്തരവിട്ടു. ആരോപണത്തില്‍ അന്വേ ഷണം നടത്തു ന്നതിന് ബാള്‍ട്ടി മോര്‍ ബിഷപ്പ് വില്യം ലോറിയെ നിയോഗിച്ചു എന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Image Credit : KDKA

 

- pma

വായിക്കുക: , , , , , ,

Comments Off on ലൈംഗിക പീഡന ആരോപണം : ബിഷപ്പ് രാജി വെച്ചു

ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ നിര്‍ത്തണം : അമേരിക്ക

June 28th, 2018

oil-price-epathram
വാഷിംഗ്ടണ്‍ : ഇന്ത്യ ഉള്‍പ്പടെ എല്ലാ രാജ്യ ങ്ങളും ഈ വര്‍ഷം നവംബര്‍ മാസത്തോടെ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കു മതി അവ സാനി പ്പിക്കണം എന്ന് അമേ രിക്ക.

ഇറാന് എതിരായ ഉപരോധം തുടരു വാനു ള്ള തീരു മാന ത്തോ ടൊപ്പം ഇന്ത്യക്കും ചൈനക്കും ഇതു ബാധ ക മാണ് എന്നും എണ്ണ ഇറക്കുമതി നടത്തുന്ന രാജ്യ ങ്ങള്‍ അത് കുറച്ചു കൊണ്ടു വരി കയും നവംബര്‍ മാസ ത്തോടെ പൂര്‍ണ്ണ മായും നിര്‍ത്ത ലാക്കുകയും ചെയ്യണം എന്നാണ് അമേരിക്ക യുടെ കടുത്ത നിലപാട്.

അടുത്ത ആഴ്ച നടക്കുവാനിരിക്കുന്ന ഇന്ത്യ -അമേ രിക്ക ചര്‍ച്ച യില്‍ അമേരിക്ക യുടെ പ്രധാന വിഷയം ഇതാ യിരിക്കും. വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ്, പ്രതി രോധ മന്ത്രി നിര്‍മ്മലാ സീതാ രാമന്‍ എന്നിവ രാണ് ഇന്ത്യ യെ പ്രതി നിധീ കരിച്ച് ചര്‍ച്ചയില്‍ പങ്കെടു ക്കുക.

- pma

വായിക്കുക: , , , , ,

Comments Off on ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ നിര്‍ത്തണം : അമേരിക്ക

ട്രംപിന്റെ യാത്രാ വിലക്കിന് സുപ്രീം കോടതി യുടെ അംഗീകാരം

June 26th, 2018

Trump_epathram
വാഷിംഗ്ടണ്‍ : ആറു മുസ്‌ലിം ഭൂരിപക്ഷ രാജ്യ ങ്ങളിൽ നിന്നുള്ള പൗരൻ മാർക്ക് അമേരി ക്ക യിലേ ക്കുള്ള യാത്രാ വിലക്ക് ഏർപ്പെടുത്തിയ അമേരിക്കന്‍ പ്രസി ഡണ്ട് ഡൊണാള്‍ഡ് ട്രംപി ന്റെ തീരു മാനം രാജ്യ സുര ക്ഷക്കു വേണ്ടി എന്ന് സുപ്രീം കോടതി.

ഇറാൻ, ലിബിയ, സൊമാലിയ, സുഡാൻ, സിറിയ, യെമൻ എന്നീ രാജ്യ ങ്ങളിൽ നിന്നു ള്ളവർ അമേരി ക്ക യില്‍ പ്രവേ ശി ക്കുന്ന തിന്നാണ് വിലക്ക് ഏര്‍പ്പെടു ത്തിയി രുന്നത്.

ഈ ആറ് മുസ്ലീം ഭൂരി പക്ഷ രാഷ്ട്ര ങ്ങളില്‍ നിന്നുള്ള വര്‍ക്കും ഉത്തര കൊറിയ അടക്കം ഏഴു രാജ്യ ക്കാ ര്‍ക്ക് കഴിഞ്ഞ മാര്‍ച്ച് മാസ ത്തി ലാണ് അമേരിക്ക വിലക്ക് പ്രഖ്യാപിച്ചത്. യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയ തീരു മാനം സ്റ്റേ ചെയ്ത് ഫെഡ റല്‍ കോടതി ഉത്തരവ് ഇറക്കു കയും തുടര്‍ന്ന് ട്രംപ് സുപ്രീം കോടതി യെ സമീപി ക്കു കയും ചെയ്തു.

തന്റെ ഉത്തരവ് കൃത്യത യുള്ളതും വ്യാപ്തി ഉള്ളതു മാണ് എന്നും തന്റെ അധി കാര പരിധി യില്‍ കൈ കട ത്തുവാന്‍ ഫെഡറല്‍ കോടതിക്ക് അവകാശം ഇല്ല എന്നും ഡൊണാള്‍ഡ് ട്രംപ് ചൂണ്ടി ക്കാട്ടി യിരുന്നു.

- pma

വായിക്കുക: , , , , , , ,

Comments Off on ട്രംപിന്റെ യാത്രാ വിലക്കിന് സുപ്രീം കോടതി യുടെ അംഗീകാരം

Page 13 of 17« First...1112131415...Last »

« Previous Page« Previous « ലഹരി വിരുദ്ധ പ്രതിജ്ഞ യുമായി സ്‌കൂൾ വിദ്യാർത്ഥികൾ
Next »Next Page » വാഹനാപകടം: സഹോദര ങ്ങള്‍ അടക്കം 4 മരണം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha