ആണവ മിസൈൽ പരീക്ഷണങ്ങൾ നിർത്തിവെച്ചതായി ഉത്തര കൊറിയ

April 21st, 2018

korea_epathram

പ്യോങ് യാങ് : ദക്ഷിണ കൊറിയയുമായി സമാധാന ചർച്ചകൾ നടക്കാനിരിക്കേ നിർണായക നീക്കവുമായി ഉത്തര കൊറിയ. ആണവ പരീക്ഷണങ്ങൾ നടക്കുന്ന കേന്ദ്രങ്ങൾ അടച്ചുപൂട്ടിയെന്നും ബാലിസ്റ്റിക്ക് മിസൈൽ പരീക്ഷണങ്ങൾ നിർത്തിവെച്ചെന്നും ഉത്തര കൊറിയ പ്രഖ്യാപിച്ചു. അമേരിക്കയടക്കമുള്ള ലോകരാജ്യങ്ങൾ ഉത്തര കൊറിയൻ ഭരണകൂടത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തു.

ആണവ-മിസൈൽ സാങ്കേതിക വിദ്യയിൽ രാജ്യം പൂർണ്ണത കൈവരിച്ചെന്നും ഇനി പരീക്ഷണത്തിന്റെ ആവശ്യമില്ലെന്നും ഉത്തര കൊറിയൻ ഭരണാധികാരി അറിയിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും മേഖലയിലെ സമാധാനം മുൻ നിർത്തിയുമാണ് തീരുമാനം.

- അവ്നി

വായിക്കുക: , , ,

Comments Off on ആണവ മിസൈൽ പരീക്ഷണങ്ങൾ നിർത്തിവെച്ചതായി ഉത്തര കൊറിയ

അമേരിക്കക്കെതിരെ ഇന്ത്യ ലോകവ്യാപാര സംഘടനയിലേക്ക്

March 24th, 2018

WTO_epathram

ന്യൂഡൽഹി : അമേരിക്കയുടെ വ്യവസായ നയങ്ങൾക്കെതിരെ ഇന്ത്യ ലോകവ്യാപാര സംഘടനയെ സമീപിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. സ്റ്റീലിന്റെയും അലൂമിനിയത്തിന്റെയും ഇറക്കുമതി ചുങ്കം വർധിപ്പിച്ച യു.എസ് ഭരണകൂടത്തിന്റെ നടപടിക്കെതിരെയാണ് ഇന്ത്യ ലോകവ്യാപാര സംഘടനയെ സമീപിക്കുന്നത്.

ചില രാജ്യങ്ങൾക്ക് മാത്രം ഇറക്കുമതി ചുങ്കത്തിൽ അനുവദിച്ച ഇളവിനെതിരെയാണ് ഇന്ത്യയുടെ പ്രതിഷേധം. അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന സ്റ്റീൽ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം നികുതിയും അലൂമിനിയത്തിന് 15 ശതമാനം നികുതിയും ചുമത്താനാണ് ട്രംപ് ഭരണകൂടം തീരുമാനം എടുത്തത്.

- അവ്നി

വായിക്കുക: , , ,

Comments Off on അമേരിക്കക്കെതിരെ ഇന്ത്യ ലോകവ്യാപാര സംഘടനയിലേക്ക്

ഹാഫിസ് സഈദിനെ അറസ്റ്റു ചെയ്യണം : പാകിസ്ഥാന് അമേരിക്ക യുടെ മുന്നറിയിപ്പ്

November 26th, 2017

terrorist-hafiz-mohammed-saeed-ePathram ന്യൂയോര്‍ക്ക് : മുബൈ ഭീകരാ ക്രമണ ത്തിൻറെ സൂത്ര ധാരൻ ഹാഫിസ് സയീദിനെ ഉടന്‍ അറസ്റ്റു ചെയ്യണം എന്ന് പാകി സ്ഥാന് അമേരിക്ക യുടെ മുന്ന റിയിപ്പ്. ഇതി നുള്ള നട പടി കള്‍ സ്വീകരി ക്കാത്ത പക്ഷം ഇരു രാജ്യ ങ്ങളും തമ്മിലുള്ള ബന്ധ ത്തില്‍ ഉലച്ചില്‍ ഉണ്ടാവും  എന്നും വൈറ്റ് ഹൗസ് മുന്നറിയിപ്പ് നൽകി.

2008 ലെ മുംബൈ ഭീകരാ ക്രമണ ത്തിന്റെ സൂത്ര ധാര നായ ഹാഫിസ് സയീദ് ജനു വരി മുതല്‍ വീട്ടു തടങ്ക ലില്‍ ആയി രുന്നു. കഴിഞ്ഞ വെള്ളി യാഴ്ച യാണ് മോചിത നായത്.

തീവ്രവാദി കള്‍ക്ക് സ്വന്തം മണ്ണില്‍ അഭയം നല്‍കുന്ന തിലൂടെ ഭീകര വാദ ത്തിന് എതിരായ പാകി സ്ഥാന്റെ വാദ ങ്ങള്‍ പൊള്ളത്തരം ആണെ ന്നും ഭീകര വാദ ത്തിന് എതിരായ പോരാട്ട ത്തെക്കുറിച്ചുള്ള അസ്വസ്ഥ ജനക മായ സന്ദേശ മാണ് നൽകുന്നത് എന്നും വൈറ്റ് ഹൗസ് വൃത്ത ങ്ങള്‍ ആരോപിച്ചു.

നിരവധി അമേരിക്കന്‍ പൗരന്മാരുടെ മരണത്തിന് ഉത്തര വാദിയായ ഹാഫിസ് സയീദിനെ വീട്ടു തടങ്ക ലില്‍ നിന്നും മോചിപ്പി ച്ചതിൽ കടുത്ത അമര്‍ഷം രേഖ പ്പെടു ത്തുന്ന തായി അമേരിക്ക വ്യക്തമാക്കി.

- pma

വായിക്കുക: , , , ,

Comments Off on ഹാഫിസ് സഈദിനെ അറസ്റ്റു ചെയ്യണം : പാകിസ്ഥാന് അമേരിക്ക യുടെ മുന്നറിയിപ്പ്

അമേരിക്കയാണ് യുദ്ധത്തിന് തിരികൊളുത്തുന്നതെന്ന് ഉത്തര കൊറിയ

October 12th, 2017

north-korea-trump‌_epathram

മോസ്കോ: പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശപ്രകാരം അമേരിക്ക ഉത്തര കൊറിയയ്ക്ക് നേരെ യുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന് കൊറിയൻ വിദേശകാര്യ മന്ത്രി റിങ് യോ ഹോ. കലഹപ്രിയനായ ട്രംപിന്റെ പ്രസ്താവനകളാണ് യുദ്ധത്തിന്റെ സാഹചര്യം ഉണ്ടാക്കുന്നതെന്ന് ഉത്തര കൊറിയ കുറ്റപ്പെടുത്തി.

ഉത്തര കൊറിയ തുടർച്ചയായ ആണവ പരീക്ഷണങ്ങൾ നടത്തിയതാണ് അമേരിക്കയെ ചൊടിപ്പിച്ചത്. ഇതിനെതിരെ ആരോപണ പ്രത്യാരോപണങ്ങളുമായി അമേരിക്കൻ കൊറിയൻ നേതാക്കൾ ഐക്യരാഷ്ട്ര സഭയിൽ എത്തിയിരുന്നു.റഷ്യയുടെ വാർത്താ ഏജൻസിയുമായി സംസാരിക്കുകയായിരുന്നു കൊറിയൻ വിദേശകാര്യ മന്ത്രി.

- അവ്നി

വായിക്കുക: , , , , ,

Comments Off on അമേരിക്കയാണ് യുദ്ധത്തിന് തിരികൊളുത്തുന്നതെന്ന് ഉത്തര കൊറിയ

ഗൗരി ലങ്കേഷിന്റെ കൊലപാതകം : ഇന്ത്യന്‍ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രതിഷേധിച്ചു

September 7th, 2017

media-personality-and-social-activist-gauri-lankesh-ePathram
ന്യൂയോര്‍ക്ക് : കർണ്ണാ ടകയിലെ മുതിര്‍ന്ന പത്ര പ്രവര്‍ ത്തകയും എഴുത്തു കാരിയും ഫാസിസ്റ്റ് വിമര്‍ശ കയു മായ ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ച സംഭവ ത്തില്‍ ഇന്ത്യന്‍ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രതി ഷേധം രേഖ പ്പെടുത്തി.

ഗൗരി ലങ്കേഷ് വെടി യേറ്റു മരിച്ച സംഭവം മാധ്യമ ലോക ത്തെ ഞെട്ടിച്ചു. ഡോ. എം. എം. കല്‍ബൂര്‍ഗി യുടേ തിന് സമാന മായ അന്ത്യമാണ് ഗൌരി ലങ്കേഷിന്റെത്.

കല്‍ബൂര്‍ഗി കൊല്ല പ്പെട്ടിട്ട് രണ്ടു വര്‍ഷം പിന്നിട്ടിട്ടും കൊലയാളി കളെ ഇതു വരെ പിടി കൂടി യിട്ടില്ല. ഇതിനെ തിരെ ഗൗരി ലങ്കേഷ് അടക്ക മുള്ള എഴുത്തു കാരും ചിന്ത കരും കഴിഞ്ഞ ദിവസം കർണ്ണാ ടക യില്‍ പ്രതി ഷേധ പ്രകടന ങ്ങള്‍ സംഘടി പ്പിച്ചിരുന്നു.

ജനാധി പത്യ ത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനും നേരേ യുള്ള ഫാസിസ്റ്റു ശക്തി കളുടെ കടന്നു കയറ്റ ത്തിനെരേ മോഡി ഗവണ്‍ മെന്റ് ശക്ത മായ നട പടി കള്‍ സ്വീക രിക്ക ണം എന്നും കൊലയാളി കളെ ഉടന്‍ അറസ്റ്റു ചെയ്യണം എന്നും ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡണ്ട് ശിവന്‍ മുഹമ്മ, സെക്രട്ടറി ഡോ. ജോര്‍ജ്ജ് കാക്കനാട്ട്, ട്രഷറര്‍ ജോസ് കാടാപുറം, മധു കൊട്ടാര ക്കര എന്നിവർ പ്രസ്താവന യില്‍ ആവശ്യ പ്പെട്ടു.

- pma

വായിക്കുക: , , , , , , , , ,

Comments Off on ഗൗരി ലങ്കേഷിന്റെ കൊലപാതകം : ഇന്ത്യന്‍ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രതിഷേധിച്ചു

Page 14 of 16« First...1213141516

« Previous Page« Previous « ഐ. എസ്‌. സി യിൽ ‘ഈദ് മെഹ്‌ ഫിൽ’ ശ്രദ്ധേ യമായി
Next »Next Page » ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ കെ. എസ്. എസ്. പ്രതിഷേധിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha