പാരീസ് ഉടമ്പടി ഏകപക്ഷീയം ആഞ്ഞടിച്ച് ട്രംപ്

May 1st, 2017

Trump_epathram

വാഷിങ്ടണ്‍ : കാലാവസ്ഥാ വ്യതിയാനത്തിന്റെ പേരില്‍ യു.എസ്സില്‍ നിന്നും വന്‍ തുക ഈടാക്കാനുള്ള വ്യവസ്ഥ ഉള്‍ക്കൊള്ളുന്ന പാരീസ് ഉടമ്പടി ഏകപക്ഷീയമെന്ന് യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. പാരീസ് ഉടമ്പടിയുമായി ബന്ധപ്പെട്ട് അടുത്ത രണ്ടാഴ്ചകള്‍ക്കുള്ളില്‍ എന്തു സംഭവിക്കുമെന്ന് കണ്ടറിയാം എന്നതായിരുന്നു ട്രംപിന്റെ വാക്കുകള്‍.
മലിനീകരണം ഉണ്ടാകുന്നുവെന്ന് കാണിച്ച യു.എസില്‍ നിന്നും വന്‍ തുക ഈടാക്കുമ്പോള്‍ അത്ര തന്നെ മലിനീകരണം ഉണ്ടാക്കുന്ന ചൈന, റഷ്യ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളെ വെറുതെ വിടുന്നുവെന്നു ട്രംപ് പറഞ്ഞു.

ഇനി മുതല്‍ നമ്മെ മുതലാക്കി പണം കൊയ്യാന്‍ ആരെയും അനുവദിക്കില്ലെന്നു, എന്നും അമേരിക്കയ്ക്ക് തന്നെയായിരിക്കും പരിഗണനയെന്നും അദ്ദേഹം അറിയിച്ചു. യു.എസ്സിലെ മാധ്യമ പ്രവര്‍ത്തകരെയും അദ്ദേഹം വിമര്‍ശിച്ചു. പ്രശ്നങ്ങള്‍ വലുതാക്കുന്നതില്‍ വലിയൊരു പങ്ക് മാധ്യമ പ്രവര്‍ത്തകര്‍ക്കുണ്ടെന്ന് ട്രംപ് ആരോപിച്ചു.

- അവ്നി

വായിക്കുക: , , ,

Comments Off on പാരീസ് ഉടമ്പടി ഏകപക്ഷീയം ആഞ്ഞടിച്ച് ട്രംപ്

നംഗര്‍ഹാറില്‍ 13 ഇന്ത്യന്‍ ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു. 5 പേര്‍ മലയാളികള്‍

April 19th, 2017

bomb blast

നംഗര്‍ഹാര്‍ : അമേരിക്കയുടെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട 90 ലേറെ ഐഎസ് ഭീകരറില്‍ 13 പേര്‍ ഇന്ത്യന്‍ ഐഎസ് ഭീകരര്‍. ഇവരില്‍ 5 പേര്‍ മലയാളികളാണെന്ന സൂചനയുണ്ട്. നംഗര്‍ഹാറില്‍ നടന്ന വ്യോമാക്രമണം അഫ്ഗാനിസ്ഥാന്‍ സ്ഥിരീകരിച്ചു. കൊല്ലപ്പെട്ടവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ അഫ്ഗാനിസ്ഥാന്‍ എന്‍ ഐ എ ഇന്റര്‍പോളിന്റെ സഹായം തേടി.

കഴിഞ്ഞ ശനിയാഴ്ചയാണ് ബോംബുകളുടെ മാതാവ് എന്നറിയപ്പെടുന്ന ജിബിയു 43ബി ഉപയോഗിച്ച് അമേരിക്ക ആക്രമണം നടത്തിയത്.

- അവ്നി

വായിക്കുക: , , ,

Comments Off on നംഗര്‍ഹാറില്‍ 13 ഇന്ത്യന്‍ ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു. 5 പേര്‍ മലയാളികള്‍

ഇന്ത്യന്‍ ഐ ടി ജീവനക്കാരിയും മകനും യു എസില്‍ കൊല്ലപ്പെട്ട നിലയില്‍

March 24th, 2017

murder

ന്യൂജേഴ്സി : ആന്ധ്ര സ്വദേശിനിയായ ഐ ടി ജീവനക്കാരി എന്‍ ശശികല (40) മകന്‍ ഏഴു വയസ്സുകാരന്‍ അനീഷ് സായ് എന്നിവരെ ന്യൂജേഴ്സിയിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ആന്ധ്ര പ്രദേശിലെ പ്രകാശം ജില്ലക്കാരാണിവര്‍. വ്യാഴാഴ്ച വൈകീട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ഭര്‍ത്താവ് ഹനുമന്തറാവുവാണ് മരിച്ചു കിടക്കുന്ന സാഹചര്യത്തില്‍ ഇവരെ കണ്ടത്.

കഴിഞ്ഞ ഒമ്പത് വര്‍ഷമായി ഇവര്‍ അമേരിക്കയില്‍ താമസിക്കുന്നവരാണ്. ഹനുമന്തറാവുവും ശശികലയും ഐ ടി ജീവനക്കാരാണ്. മരണത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസ് അന്വേഷിക്കുന്നുണ്ട്.

- അവ്നി

വായിക്കുക: , ,

Comments Off on ഇന്ത്യന്‍ ഐ ടി ജീവനക്കാരിയും മകനും യു എസില്‍ കൊല്ലപ്പെട്ട നിലയില്‍

കാനഡയില്‍ വെടിവെയ്പ്: 5 പേര്‍ കൊല്ലപ്പെട്ടു

January 30th, 2017

shooting in Quebec City

ക്യൂബൈക്ക് സിറ്റി: കാനഡയില്‍ മുസ്ലീം പള്ളിക്ക് സമീപമുണ്ടായ വെടിവെയ്പ്പില്‍ 5 പേര്‍ കൊല്ലപ്പെട്ടു. സംഭവത്തിന് പുറകില്‍ മുസ്ലീം വിരുദ്ധരാണെന്ന് സംശയം. പള്ളിയില്‍ വൈകീട്ടത്തെ പ്രാര്‍ഥനക്കെത്തിയവരുടെ നേരെ ആയുധധാരികളായ 3 പേര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റതായും 40 പേര്‍ പള്ളിക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.

ആക്രമണം നടന്ന സ്ഥലം പോലീസ് സുരക്ഷാവലയത്തിലാണ്. അമേരിക്കയില്‍ മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള പ്രസിഡണ്ട് ട്രംപിന്റെ ഉത്തരവിനു ശേഷം കനേഡിയന്‍ പ്രസിഡന്റ് അഭയാര്‍ഥികളെ സ്വാഗതം ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് കാനഡയില്‍ വെടിവെയ്പ്പുണ്ടായതെന്ന് കരുതുന്നു.

- അവ്നി

വായിക്കുക: ,

Comments Off on കാനഡയില്‍ വെടിവെയ്പ്: 5 പേര്‍ കൊല്ലപ്പെട്ടു

ട്രംപിന്റെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ വന്‍ സുരക്ഷാവലയത്തില്‍

January 18th, 2017

Trump_epathram

വാഷിംഗ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റായി ട്രംപ് അധികാരമേല്‍ക്കുന്ന ദിവസം രാജ്യത്തെ സുരക്ഷാസംവിധാനങ്ങള്‍ കര്‍ശനമാക്കാന്‍ നിലവിലെ പ്രസിഡന്റ് ബരാക് ഒബാമ നിര്‍ദ്ദേശം നല്‍കി.

ട്രംപ് അധികാരമേല്‍ക്കുന്നതുമായി ബന്ധപ്പെട്ടിട്ടുള്ള ചടങ്ങുകളിലടക്കം ആക്രമണങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ ശക്തമാക്കിയത്. ജനുവരി 20 നാണ് അമേരിക്കയുടെ 45–ാമത് പ്രസിഡന്റായി ഡോണൾഡ് ട്രംപ് അധികാരമേൽക്കുന്നത്.

- അവ്നി

വായിക്കുക:

Comments Off on ട്രംപിന്റെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ വന്‍ സുരക്ഷാവലയത്തില്‍

Page 16 of 17« First...10...1314151617

« Previous Page« Previous « മലബാർ ഫെസ്റ്റ് സീസൺ 3 : സ്വാഗത സംഘം രൂപീകരിച്ചു
Next »Next Page » നാടകോത്സവം : ‘അരാജകവാദി യുടെ അപകട മരണം’ മികച്ച നാടകം – ശ്രീജിത്ത് പൊയില്‍ക്കാവ് മികച്ച സംവിധായകന്‍ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha