അബുദാബി : ഇന്ത്യാ സോഷ്യൽ സെന്ററി ന്റെ (ഐ. എസ്. സി.) 2017-18 വർഷത്തെ ഭരണ സമിതി യുടെ പ്രവര്‍ത്തന ഉദ്ഘാടനവും സത്യ പ്രതിജ്ഞയും സുവര്‍ണ്ണ ജൂബിലി ആഘോഷ ത്തിന്റെ ലോഗോ പ്രകാശനവും നടന്നു. ഐ. എസ്. സി. പേട്രണ്‍ ഗവര്‍ണ്ണര്‍ അദീബ് അഹമ്മദ് പ്രവര്‍ത്തന ഉദ്ഘാടനവും ഇന്ത്യന്‍ എംബസി പ്രതിനിധി സുരേഷ് കുമാർ സുവര്‍ണ്ണ ജൂബിലി ലോഗോ പ്രകാശനവും നിർ വ്വഹിച്ചു.
ഐ. എസ്. സി. പ്രസിഡന്റ് ജോയ് തോമസ് ജോണ്‍ അദ്ധ്യക്ഷത വഹിച്ചു. അന്‍പതാം വാര്‍ഷിക ത്തിന്റെ ഭാഗമായി വിപുലമായ ആഘോഷ പരിപാടി കളാണ് നടക്കുക എന്ന് പ്രസിഡന്റ് അറിയിച്ചു. ജനറല്‍ സെക്രട്ടറി എം. എ. സലാം സ്വാഗതവും വൈസ് പ്രസിഡന്റ് ജയചന്ദ്രന് നായര്‍ നന്ദിയും പറഞ്ഞു.