
അബുദാബി : ചാവക്കാട്ടുകാരുടെ സൗഹൃദ ക്കൂട്ടായ്മ യായ ‘നമ്മൾ ചാവക്കാട്ടുകാർ – ഒരാഗോള സൗഹൃദ ക്കൂട്ട്’ യു. എ. ഇ. ചാപ്റ്റർ ‘ഒരു അഡാറ് പിക്നിക്’ എന്ന പേരില്‍ വിനോദ യാത്രയും കുടുംബ സംഗമ വും സംഘടി പ്പിച്ചു.

കൂട്ടായ്മ യുടെ ഉല്‍ഘാടന പരിപാടി യായ ‘ഓർമ്മ യിൽ ചീനി മരം പെയ്യു മ്പോൾ’ എന്ന മെഗാ പ്രോഗ്രാ മിന് ശേഷം അംഗ ങ്ങളും കുടുംബാം ഗങ്ങളും റാസ് അൽ ഖൈമ യിലെ ഷൗഖ ഡാം പരി സരത്ത് ഒത്തു കൂടിയ ഒരു അഡാറ്‍ പിക്നിക്കില്‍ യു. എ. ഇ. യുടെ വിവിധ എമി റേറ്റു കളിൽ നിന്നു മായി 230 ഓളം ‘നമ്മൾ ചാവക്കാട്ടു കാർ’ സംബന്ധിച്ചു.

പിക്നിക്കിന്റെ ഭാഗമായി ഒരുക്കിയ കലാ – കായിക – മത്സര പരിപാടി കൾ ക്ക് ഷാജ ഹാൻ, മുഹാദ്, കമറുദ്ദീൻ, സക്കരിയ എന്നിവർ നേതൃത്വം നൽകി. പങ്കെടുത്ത ഏല്ലാവർക്കും സമ്മാനങ്ങളും നൽകി.

‘നമ്മൾ ചാവക്കാട്ടുകാർ’ പ്രസിഡണ്ട് മുഹമ്മദ് അക്ബർ, ജനറൽ സെക്രട്ടറി അബുബക്കർ, ട്രഷറർ അഭി രാജ്, പിക്നിക് പ്രോഗ്രാം കൺവീനർ സുനിൽ കോച്ചൻ തുടങ്ങിയവർ പരിപാടി കൾ നിയന്ത്രിച്ചു.






അബുദാബി : രാമന്തളി പഞ്ചാ യത്ത് കെ. എം. സി. സി. കമ്മിറ്റി രൂപീകരിച്ചു. ഭാര വാഹികൾ : സി. എം. ടി. ഇസ്മായിൽ രാമ ന്തളി (പ്രസി ഡണ്ട്), മനാഫ് എട്ടിക്കുളം (ജനറല്‍ സെക്രട്ടറി), മുസ്തഫ കടവത്ത് (ട്രഷറര്‍). സാലിം പി. എസ്. രാമ ന്തളി, എൻ. പി .മുഹമ്മദാലി എട്ടിക്കുളം, നൂറുദ്ദീൻ പുതിയ പുഴ ക്കര, ഹനീഫ പാലക്കോട് (വൈസ് പ്രസി ഡണ്ടു മാര്‍), ആബിദ് രാമന്തളി, ഇസ്മായിൽ ഇ. കെ. കരമുട്ടം, ഷബീർ എട്ടി ക്കുളം, എൻ. പി. അഷ്റഫ് (സെക്രട്ടറി).



















