ന്യൂഡല്‍ഹി : പ്രവാചകൻ മുഹമ്മദ് നബിയേക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ ബി. ജെ. പി. ദേശീയ വക്താവ് നൂപുര്‍ ശര്‍മ്മയെയും ഡല്‍ഹി മാധ്യമ വിഭാഗം മേധാവി നവീന്‍ ജിന്‍ഡാലിനേയും പാര്‍ട്ടി യില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.
ചാനല്‍ ചര്‍ച്ചക്കിടയില്‍ മുഹമ്മദ് നബിയെ അവഹേളിക്കുന്ന തരത്തിൽ നൂപുര്‍ ശര്‍മ്മ നടത്തിയ വിവാദ പരാമർശത്തിൽ വ്യാപകമായ പ്രതിഷേധവും സംഘര്‍ഷവും തുടരുന്നുണ്ട്. അതിനിടെയാണ് ബി. ജെ. പി. യുടെ നടപടി.
‘ഇന്ത്യയുടെ ആയിരക്കണക്കിന് വര്‍ഷത്തെ ചരിത്ര ത്തില്‍, എല്ലാ മതങ്ങളും വളരുകയും പന്തലിക്കുകയും ചെയ്തു. ഭാരതീയ ജനതാ പാര്‍ട്ടി എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു. ഏതെങ്കിലും മതത്തിലെ വ്യക്തിത്വങ്ങളെ അപമാനിക്കുന്നതിനെ ബി. ജെ. പി. ശക്തമായി അപലപിക്കുന്നു’, എന്നും ബി. ജെ. പി. പ്രസ്താവനയില്‍ പറയുന്നു.