എ. കെ. എം. മാടായിക്ക് യാത്രയയപ്പു നല്‍കി

April 27th, 2021

pjhs-94-batch-farewell-to-akm-madayi-ePathram
അബുദാബി : കണ്ണൂർ പുതിയങ്ങാടി ജമാഅത്ത് ഹൈസ്കൂൾ (PJHS) ’94 ബാച്ച് കൂട്ടായ്മ ‘ഓട്ടോ ഗ്രാഫ്-94’ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ വെച്ച് എ. കെ. എം. മാടായിക്ക് യാത്രയയപ്പു നല്‍കി. 42 വർഷത്തെ പ്രവാസ ജീവിത അനുഭവങ്ങളു മായാണ് എ. കെ. എം. മാടായി നാട്ടിലേക്ക് നടങ്ങുന്നത്.

അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വെച്ച് നടന്ന പരിപാടി യില്‍, നാടിന്റെ സ്വന്തം കലാകാരനും വരകൾ കൊണ്ട് വിസ്മയം തീർക്കുന്ന ജാബിർ മാടായി യെ ആദരിച്ചു.

puthiyangadi-jamath-auto-graph-94-batch-ePathram

എ. കെ. എം. മാടായിക്ക് റാഷിദ് പുഴക്കലും, ജാബിർ മാടായിക്ക് സി. എം. വി. ഫത്താഹും മൊമൻ്റോ നൽകി. കൊവിഡ് കാല ജീവ കാരുണ്യ പ്രവർത്തന ത്തിൽ ത്യാഗോജ്വലമായ പ്രവർത്തനം കാഴ്ച വെച്ച സി. എം. വി. ഫത്താഹ്, അബ്ദുൽ ഫത്താഹ് സൈദു മ്മാടത്ത് എന്നിവരെ മൊമൻ്റോ നൽകി ആദരിച്ചു. അന്തരിച്ച ഹൈസ്കൂൾ മുൻ പ്രധാന അദ്ധ്യാപകൻ മുസ്തഫ മാഷിന് വേണ്ടി പ്രത്യേക പ്രാർത്ഥനയും നടത്തി.

റാഷിദ് പുഴക്കല്‍ അദ്ധ്യക്ഷത വഹിച്ചു. ഫാരിസ് അബ്ബാസ്, എ. കെ. എം. മാടായി, ജാബിർ മാടായി, സി. എം. വി. ഫത്താഹ്‌, സാദിഖ്, ആദം, സക്കരിയ്യ, എന്നിവർ സംസാരിച്ചു. ഫൈസൽ ഹംസ സ്വാഗതവും ഷക്കീർ ചാലിൽ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , , ,

Comments Off on എ. കെ. എം. മാടായിക്ക് യാത്രയയപ്പു നല്‍കി

റമദാനില്‍ 700 തടവുകാരെ യു. എ. ഇ. മോചിപ്പിക്കും  

April 12th, 2021

uae-president-sheikh-khalifa-bin-zayed-on-forbes-most-powerful-people-list-2016-ePathram
അബുദാബി : പരിശുദ്ധ റമദാന്‍ മാസ ത്തിന്റെ മുന്നോടി യായി യു. എ. ഇ. യിലെ ജയിലുകളില്‍ കഴിയുന്ന വിവിധ രാജ്യക്കാരായ 700 തടവുകാര്‍ക്ക് മോചനം.

അബുദാബി ജയിലുകളില്‍ കഴിയുന്ന 439 തടവുകാരെ മോചിപ്പിക്കു വാനും ഇവരുടെ സാമ്പത്തിക ബാദ്ധ്യത കള്‍ പരിഹരി ക്കുവാനും പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടു.

ഷാർജയിലെ ജയിലുകളില്‍ നിന്നും 206 തടവു കാരെ റമദാനില്‍ മോചിപ്പി ക്കു വാന്‍ ഷാര്‍ജ ഭരണാധികാരി യും സുപ്രീം കൗൺസിൽ അംഗ വുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉത്തരവിട്ടു. അജ്മാൻ ഭരണാധി കാരിയും സുപ്രീം കൗൺസിൽ അംഗവു മായ ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി 55 തടവുകാർക്കും മാപ്പു നൽകിയിട്ടുണ്ട്.

- pma

വായിക്കുക: , , ,

Comments Off on റമദാനില്‍ 700 തടവുകാരെ യു. എ. ഇ. മോചിപ്പിക്കും  

സൗജന്യ കൊവിഡ് വാക്സിൻ കുത്തി വെപ്പ് ജനുവരി 22 ന് കെ. എസ്. സി. യില്‍

January 17th, 2021

ksc-logo-epathram
അബുദാബി : ആരോഗ്യ മന്ത്രാലയം, തമൂഹ് ഹെൽത്ത്‌ കെയർ എന്നിവയുടെ സഹകരണ ത്തോടെ അബുദാബി കേരള സോഷ്യൽ സെന്ററില്‍ സൗജന്യ കൊവിഡ് വാക്സിൻ കുത്തി വെപ്പ് സൗകര്യം ഒരുക്കുന്നു.

2021 ജനുവരി 22 വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ യാണ് സമയം. പേര്‍ റജിസ്റ്റര്‍ ചെയ്യുവാന്‍ ഇവിടെ ചേര്‍ത്തിട്ടുള്ള ലിങ്ക് ക്ലിക്ക് ചെയ്ത് വ്യക്തി വിവരങ്ങള്‍ നല്‍കുക.

സിനോഫാം വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ച്‌ 21 ദിവസം കഴിഞ്ഞ വർക്ക് രണ്ടാം ഡോസ് എടുക്കുവാനും സൗകര്യം ഉണ്ടായിരിക്കും. വാക്സിൻ എടുക്കുവാൻ വരുന്നവർ നിർബ്ബന്ധമായും ഒറിജിനല്‍ എമിറേറ്സ് ഐ. ഡി. യും ഒരു കോപ്പിയും കരുതണം.

യു. എ. ഇ. ഗവൺമെന്റ് നൽകുന്ന കൊവിഡ് വാക്സിന്‍ യജ്ഞത്തില്‍ മുഴുവൻ ആളുകളും സഹകരിക്കണം എന്ന് കെ. എസ്. സി. ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് 02 6314455 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

- pma

വായിക്കുക: , , , , , ,

Comments Off on സൗജന്യ കൊവിഡ് വാക്സിൻ കുത്തി വെപ്പ് ജനുവരി 22 ന് കെ. എസ്. സി. യില്‍

സൗജന്യ കൊവിഡ് വാക്സിൻ കുത്തി വെപ്പ് ജനുവരി 22 ന് കെ. എസ്. സി. യില്‍

January 17th, 2021

ksc-logo-epathram
അബുദാബി : ആരോഗ്യ മന്ത്രാലയം, തമൂഹ് ഹെൽത്ത്‌ കെയർ എന്നിവയുടെ സഹകരണ ത്തോടെ അബുദാബി കേരള സോഷ്യൽ സെന്ററില്‍ സൗജന്യ കൊവിഡ് വാക്സിൻ കുത്തി വെപ്പ് സൗകര്യം ഒരുക്കുന്നു.

2021 ജനുവരി 22 വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ യാണ് സമയം. സിനോഫാം വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ച്‌ 21 ദിവസം കഴിഞ്ഞ വർക്ക് രണ്ടാം ഡോസ് എടുക്കുവാനും സൗകര്യം ഉണ്ടായിരിക്കും. വാക്സിൻ എടുക്കുവാൻ വരുന്നവർ നിർബ്ബന്ധമായും ഒറിജിനല്‍ എമിറേറ്സ് ഐ. ഡി. യും ഒരു കോപ്പിയും കരുതണം.

യു. എ. ഇ. ഗവൺമെന്റ് നൽകുന്ന കൊവിഡ് വാക്സിന്‍ യജ്ഞത്തില്‍ മുഴുവൻ ആളുകളും സഹകരിക്കണം എന്ന് കെ. എസ്. സി. ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് 02 6314455 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

- pma

വായിക്കുക: , , , , , ,

Comments Off on സൗജന്യ കൊവിഡ് വാക്സിൻ കുത്തി വെപ്പ് ജനുവരി 22 ന് കെ. എസ്. സി. യില്‍

പരവക്കൽ സാന്ത്വനം പ്രവാസി കൂട്ടായ്മ യുടെ വീട് കൈമാറുന്നു

August 29th, 2020

logo-pravasi-koottayma-ePathram

അബുദാബി : ജീവകാരുണ്യ പ്രവർത്തകർക്ക് മാതൃക യായി  പരവക്കൽ സാന്ത്വനം പ്രവാസി കൂട്ടായ്മ. ഭിന്ന ശേഷി ക്കാരായ അംഗ ങ്ങൾ അടങ്ങിയ അശരണരായ ഒരു കുടുംബ ത്തിന് അന്തിയുറങ്ങു വാൻ വീട് പണിതു നൽകുക യാണ് ഇടതു അനുഭാവി കളുടെ പ്രവാസി കൂട്ടായ്മയായ പരവക്കൽ സാന്ത്വനം പ്രവാസി കൂട്ടായ്മ.

മങ്കട മണ്ഡലത്തിലെ പുഴക്കാട്ടിരി പഞ്ചായത്ത് പതിനാലാം വാർഡിലാണ് ഹതഭാഗ്യരായ ഈ കുടുംബം കഴിയുന്നത്. നിർഭാഗ്യ വശാൽ ഔദ്യോഗിക രേഖകൾ എല്ലാം നഷ്ടമായ ഈ കുടുംബത്തിന് അധികൃതരിൽ നിന്നുള്ള ആനുകൂല്യ ങ്ങൾ ഒന്നും തന്നെ കിട്ടാറില്ല. ഈ കുടുംബ ത്തിന്റെ ദുരവസ്ഥ മനസ്സിലാക്കിയാണ് പ്രവാസ ലോകത്തു നിന്നുള്ള സഹായ ത്തോടെ സി. പി. ഐ.(എം) ബ്രാഞ്ച് കമ്മിറ്റി സാന്ത്വനം കൂട്ടായ്മ വീട് നിർമ്മിച്ചത്.

ആഗസ്റ്റ് 29 ശനിയാഴ്ച നടക്കുന്ന ലളിതമായ ചടങ്ങിൽ വീടിന്റെ താക്കോൽ ദാനം നടക്കും. ഇടതു പക്ഷ ജനാധിപത്യ മുന്നണി കൺവീനർ എ. വിജയരാഘവൻ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ടി. കെ. റഷീദലി തുടങ്ങിയവർ മുഖ്യ അതിഥി കളായി സംബന്ധിക്കും.

- pma

വായിക്കുക: , , , ,

Comments Off on പരവക്കൽ സാന്ത്വനം പ്രവാസി കൂട്ടായ്മ യുടെ വീട് കൈമാറുന്നു

Page 13 of 34« First...1112131415...2030...Last »

« Previous Page« Previous « ന്യൂനപക്ഷ വിദ്യാർത്ഥി കൾക്ക് പോസ്റ്റ്‌ മെട്രിക് സ്‌കോളർ ഷിപ്പിന് അപേക്ഷിക്കാം
Next »Next Page » ഇസ്രയേൽ ബഹിഷ്കരണം യു. എ. ഇ. അസാധുവാക്കി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha