രക്ത ദാനം മഹാ ദാനം

February 20th, 2022

blood-donation-save-a-life-give-blood-ePathram
ദുബായ് : യു. എ. ഇ. യിലെ രക്തദാന മേഖലയിൽ സജീവ സാന്നിദ്ധ്യമായ ടീം BD4U വിന്‍റെ അഞ്ചാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.

2022 ഫെബ്രുവരി 20 ഞായറാഴ്ച രാവിലെ 10 മണി മുതൽ ദുബായ് ഖിസൈസിലെ റാല്‍സ് ക്ലിനിക്കില്‍ വെച്ച് നടക്കുന്ന രക്തദാന ക്യാമ്പില്‍ ഫ്രീ മെഡിക്കൽ ചെക്കപ്പും ഒരുക്കിയിട്ടുണ്ട് എന്നു സംഘാടകര്‍ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: 050 4647 525, 052 9459 277

- pma

വായിക്കുക: , , , ,

Comments Off on രക്ത ദാനം മഹാ ദാനം

ഐ. എസ്. സി. അജ്മാന്‍ രക്തദാന ക്യാമ്പ്‌ സംഘടിപ്പിച്ചു.

January 27th, 2022

logo-isc-ajman-indian-social-centre-ePathram
അജ്‌മാൻ : ഇന്ത്യയുടെ എഴുപത്തി മൂന്നാം റിപ്പബ്ലിക്‌ ദിന ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ സോഷ്യൽ സെന്‍റർ അജ്മാൻ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

ദുബായ് ഹെൽത്ത് അഥോറിറ്റിയുടെ സഹകരണത്തോടെ ഐ. എസ്. സി ഒരുക്കിയ രക്തദാന ക്യാമ്പിൽ ബ്ലഡ്‌ ഡോണേഴ്സ്‌ കേരള (BDK UAE), ഓൾ കേരള പ്രവാസി അസ്സോസിയേഷൻ, കുന്നംകുളം എന്‍. ആര്‍. ഐ. ഫോറം എന്നീ കൂട്ടായ്മകളും സഹകരിച്ചു.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അജ്മാന്‍ ഐ. എസ്. സി. അങ്കണ ത്തിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പില്‍ നൂറില്‍പരം ദാതാക്കളില്‍ നിന്നും രക്തം ശേഖരിച്ചു.

ajman-isc-blood-donation-camp-ePathram

ഇന്ത്യൻ സോഷ്യൽ സെന്‍റർ പ്രസിഡണ്ട് ജാസിം മുഹമ്മദ്, ജനറൽ സെക്രട്ടറി സുജി കുമാർ പിള്ള, ട്രഷറർ കെ. എൻ. ഗിരീഷൻ തുടങ്ങിയവർ സംബന്ധിച്ചു.

മലയാളികള്‍ക്ക് പുറമെ ഇന്ത്യയിലെ ഇതര സംസ്ഥാന പ്രവാസികളും ബംഗ്ലാദേശ്, പാകിസ്ഥാൻ തുടങ്ങിയ രാജ്യക്കാരും രക്തം ദാനം ചെയ്തു.

കൊവിഡ് പശ്ചാത്തലത്തില്‍ യു. എ. ഇ. ആരോഗ്യ വകുപ്പ് നല്‍കിയിരിക്കുന്ന പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കുന്നു എന്ന് ഉറപ്പു വരുത്തി, പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യ വകുപ്പിനെ പരമാവധി സഹായിക്കുക എന്ന ലക്ഷ്യത്തോടെ 200 ഓളം പേര്‍ക്ക് രക്തദാനം നടത്താനുള്ള സംവിധാനം ഐ. എസ്. സി. യുടെ അങ്കണത്തില്‍ ഒരുക്കിയിരുന്നു.

- pma

വായിക്കുക: , , , ,

Comments Off on ഐ. എസ്. സി. അജ്മാന്‍ രക്തദാന ക്യാമ്പ്‌ സംഘടിപ്പിച്ചു.

ദേശീയ ദിനാഘോഷം : ഐ. എം. സി. സി. രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

December 19th, 2021

blood-donation-epathram
അബുദാബി : യു. എ. ഇ. സുവർണ്ണ ജൂബിലി യുടെയും ഐ. എൻ. എൽ. സ്ഥാപക നേതാവ് ഇബ്രാഹിം സുലൈമാൻ സേട്ടുവിന്റെ നൂറാം ജന്മദിന വാർഷിക ത്തിന്റെയും ഭാഗമായി ഐ. എം. സി. സി. അബു ദാബി കമ്മിറ്റി സംഘടിപ്പിച്ച രക്തദാന ക്യാമ്പ് നിരവധി പേരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഐ. എം. സി. സി. ജനറൽ സെക്രട്ടറി പി. എം. ഫാറൂഖ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എൻ. എം. അബ്ദുള്ള, നബീൽ അഹമദ്, ഷംസീർ തലശ്ശേരി തുടങ്ങിയവര്‍ നേതൃത്വം നൽകി.

- pma

വായിക്കുക: , , ,

Comments Off on ദേശീയ ദിനാഘോഷം : ഐ. എം. സി. സി. രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

ഫ്ലൂ വാക്സിനേഷൻ ആരംഭിച്ചു

October 18th, 2021

logo-seha-ePathram
അബുദാബി : തലസ്ഥാന എമിറേറ്റിലെ താമസക്കാര്‍ ക്കായി ഫ്ലൂ വാക്സിനേഷൻ ആരംഭിച്ചു. അബു ദാബി ഹെൽത്ത് സർവ്വീസസ് കമ്പനി (SEHA) യുടെ നേതൃത്വ ത്തിലാണ് പ്രതിരോധ കുത്തി വെപ്പുകള്‍ നല്‍കി വരുന്നത്. അബുദാബി, അൽ ഐൻ, അൽ ദഫ്ര എന്നിവിട ങ്ങളിലെ എല്ലാ സേഹ ആരോഗ്യ കേന്ദ്രങ്ങളിലും ഫ്ലൂ വാക്സിൻ ലഭ്യമാണ്.

കൊവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ കുത്തി വെപ്പു കഴിഞ്ഞ് മൂന്ന് ആഴ്ചക്കു ശേഷം മാത്രമേ ഫ്‌ളൂ വാക്സിന്‍ എടുക്കുവാന്‍ പാടു ള്ളൂ എന്നും ആരോഗ്യ വകുപ്പ് മുന്നറി യിപ്പു നല്‍കിയിട്ടുണ്ട്.

ഫ്ലൂ വാക്സിൻ സ്വീകരിക്കാൻ ആഗ്രഹി ക്കുന്ന വർ സെഹ കോൾ സെന്റർ, സെഹ ആപ്പ് മുഖേന ഒരു ആരോഗ്യ കേന്ദ്രത്തിലോ അല്ലെങ്കിൽ SEHA COVID – 19 ഡ്രൈവ് – ത്രൂ സേവന കേന്ദ്ര ങ്ങളിലോ മുന്‍ കൂട്ടി സമയം നിശ്ചയിച്ചു മാത്രം ഫ്ലൂ വാക്സിന്‍ സ്വീകരിക്കുവാന്‍ എത്തുക എന്നും സെഹ അഭ്യർത്ഥിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on ഫ്ലൂ വാക്സിനേഷൻ ആരംഭിച്ചു

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നാട്ടിലേക്ക് സൗജന്യ യാത്ര

October 14th, 2021

abu-dhabi-health-care-link-service-ePathram
അബുദാബി : കൊവിഡ് പ്രതിരോധ പ്രവര്‍ത്തന ങ്ങളില്‍ മികച്ച സേവനം കാഴ്ച വെച്ച ആരോഗ്യ പ്രവര്‍ത്ത കര്‍ക്ക് സൗജന്യ വിമാന ടിക്കറ്റ് നല്‍കി അബുദാബി ഹെല്‍ത്ത് സര്‍വ്വീസസ് കമ്പനി (S E H A) ആദരിക്കുന്നു. 2022 ജൂൺ മാസം വരെയാണ് ഈ ആനുകൂല്യം. ജോലി ചെയ്യുന്ന ഓഫീസ് വഴി ഇത്തിഹാദ് എയര്‍ വേയ്സി ലേക്ക് യാത്രാ തിയ്യതികള്‍ രേഖാ മൂലം അറിയിച്ചാല്‍ മടക്കയാത്രാ ടിക്കറ്റ് ലഭിക്കും.

2020 ജനുവരി മാസത്തില്‍ രാജ്യത്ത് ആദ്യ കൊവിഡ് പോസിറ്റീവ് കേസ് രേഖപ്പെടുത്തിയ നാള്‍ മുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ തങ്ങളുടെ കുടുംബാംഗങ്ങളെ വിട്ടു നിന്നവരും ഉണ്ട്. അവരുടെ ആത്മാര്‍ത്ഥ പരിശ്രമ ങ്ങള്‍ക്കും ത്യാഗങ്ങള്‍ക്കും നല്‍കുന്ന അംഗീകാരം കൂടി യാണ് ഈ സൗജന്യ യാത്രാ സംവിധാനം എന്ന് അധികൃതര്‍ വ്യക്തമാക്കി.

- pma

വായിക്കുക: , , , , , ,

Comments Off on ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നാട്ടിലേക്ക് സൗജന്യ യാത്ര

Page 11 of 34« First...910111213...2030...Last »

« Previous Page« Previous « നടന്‍ സിദ്ധീഖിനു യു. എ. ഇ. ഗോള്‍ഡന്‍ വിസ
Next »Next Page » ഇനി മാസ്ക് വേണ്ട : കൊവിഡ് മാനദണ്ഡങ്ങളില്‍ മാറ്റം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha