അബുദാബി : കലാകാരന്മാരുടെ കൂട്ടായ്മ യായ ഇശൽ ബാൻഡ് അബുദാബി യുടെ നാലാം വാർഷിക ആഘോഷ ത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ‘ഗാനോ ത്സവ്’ ശ്രദ്ധേയമായി.
ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ നടന്ന വാര്‍ഷിക ആഘോഷ ങ്ങള്‍ ഇന്ത്യൻ എംബസി കോൺസുൽ രാജ മുരുകൻ ഉദ്ഘാടനം ചെയ്തു. ഗാന രചനാ രംഗ ത്ത് 50 വർഷം പൂർത്തി യാക്കിയ ബാപ്പു വെള്ളിപ്പറമ്പില്‍, വിദ്യാഭ്യാസ രംഗ ത്ത് സമഗ്ര സേവന ങ്ങൾ നല്‍കുന്ന കെ. കെ. അഷ്റഫ് എന്നിവരെ ആദരിച്ചു.
ഇസ്‌ലാമിക് സെന്റർ പ്രസിഡണ്ട് പി. ബാവാ ഹാജി, ജനറൽ സെക്രട്ടറി എം. പി. എം. റഷീദ് എന്നിവർ പൊന്നാട അണി യിച്ചു. ഇശൽ ബാൻഡ് അബുദാബി മുഖ്യ രക്ഷാധികാരി ഹാരിസ് നാദാപുരം അദ്ധ്യക്ഷത വഹിച്ചു.
നിർദ്ധനരായ പെൺ കുട്ടികളുടെ വിവാഹ ത്തി നായി ഇശൽ ബാൻഡ് അബു ദാബി നൽകുന്ന സഹായ ധന വിതരണ ത്തിന്റെ പ്രഖ്യാപനം ഇശല്‍ ബാന്‍ഡ് ചെയർ മാൻ റഫീക്ക് ഹൈദ്രോസ് നിര്‍വ്വഹിച്ചു.
ചലച്ചിത്ര പിന്നണി ഗായക രായ അഫ്‌സൽ, ജ്യോത്സന, യുവ ഗായിക യുമ്‌ന അജിൻ എന്നി വരും ഇശൽ ബാൻഡ് കലാകാരന്മാരും ‘ഗാനോത്സവ്’ സംഗീത നിശ യിൽ ഗാന ങ്ങൾ അവതരിപ്പിച്ചു.
ജനറൽ കൺവീനർ, അബ്ദുള്ള ഷാജി, ഇവന്റ് കോർഡി നേറ്റർ ഇഖ്‌ബാൽ ലത്തീഫ് എന്നിവ രുടെ നേതൃത്വ ത്തിൽ സാദിഖ്, മഹ്‌റൂഫ്, സലീത്ത്, അൻസർ, നിയാസ് നുജൂം, അബ്ദുള്ള, സാബിർ, സഹീർ ഹംസ, നിഷാൻ, സമീർ, അസീസ്, സുനീഷ്, സന്തോഷ്, വത്സൻ, സിയാദ്, അഷ്‌റഫ് , ആഷിഖ്, ഫർഹീൻ ഷെരീഫ് എന്നിവർ ചേർന്ന് കലാ പരിപാടികൾ നിയന്ത്രിച്ചു.