നവാസ് ഷരീഫിന് 10 വര്‍ഷം തടവു ശിക്ഷ

July 7th, 2018

nawaz-sharif-ousted-pakistani-leader-sentenced-to-10-years-for-corruption-ePathram
ഇസ്ലാമാബാദ് : അഴിമതി കേസില്‍ കുറ്റക്കാരന്‍ എന്ന് കോടതി കണ്ടെത്തിയതിനെ തുടര്‍ന്ന് പാക്കി സ്ഥാന്‍ മുന്‍ പ്രധാന മന്ത്രി നവാസ് ഷരീഫിന് 10 വര്‍ഷം തടവു ശിക്ഷ. കേസിലെ കൂട്ടു പ്രതി യായ മകള്‍ മറിയ ത്തിന് ഏഴു വര്‍ഷം തടവു ശിക്ഷ യും വിധിച്ചിട്ടുണ്ട്.

വരവിനെക്കാള്‍ ഉയര്‍ന്ന ആഡംബര ജീവിത മാണ് നവാസ് ഷരീഫും മക്കളും നയിച്ചിരുന്നത് എന്നായി രുന്നു ആരോപണം.

പ്രധാന മന്ത്രി യായിരിക്കേ ഷരീഫും കുടും ബാംഗ ങ്ങ ളും കോടി കളുടെ വസ്തു വകകള്‍ വിദേ ശ ങ്ങളില്‍ വാങ്ങി ക്കൂട്ടി യതായും അന്വേഷണ സംഘം കണ്ടെത്തി യിരുന്നു. രാഷ്ട്രീയ പാരമ്പര്യവും അധി കാര വും മറ യാക്കി നവാസ് ഷരീഫിന്റെ മക്കളായ മറിയം, ഹസ്സന്‍, ഹുസ്സൈന്‍ എന്നിവര്‍ നാല് ആഡംബര ഫ്ലാറ്റു കള്‍ ലണ്ട നില്‍ സ്വന്ത മാക്കി എന്നും മകള്‍ മറിയം വ്യാജ രേഖ ചമച്ചു എന്നും കേസ്സുകളുണ്ട്.

- pma

വായിക്കുക: , , , ,

Comments Off on നവാസ് ഷരീഫിന് 10 വര്‍ഷം തടവു ശിക്ഷ

വ്യാജ വെളിച്ചണ്ണ : 51 ബ്രാൻഡു കൾക്ക് നിരോധനം

July 1st, 2018

coconut-oil-51-brands-of-fake-coconut-oil-banned-in-kerala-ePathram
തിരുവനന്തപുരം : ഗുണ നിലവാരം ഇല്ലാത്തതും മായം കലർന്ന തുമായ 51 ഇനം വ്യാജ വെളി ച്ചെണ്ണ ഭക്ഷ്യ സുരക്ഷാ വകുപ്പ് നിരോ ധിച്ചു. വിപണി യില്‍ ഏറെ വിറ്റു പോവുന്നതും സര്‍ ക്കാര്‍ ബ്രാന്‍ഡു മായ ‘കേര വെളി ച്ചെണ്ണ’ യുടെ വ്യാജ ന്മാരാണ് ഇതില്‍ 22 ഇന വും. കേര നാളി കേരം വെളി ച്ചെണ്ണ, കേര മൗണ്ട്, കേര സ്വാദ്, കേര ലൈഫ്, കേര സ്റ്റാര്‍, കേര രുചി എന്നി ങ്ങനെ യാണ് വിപണി യിലെ ഒറിജിന ലിലെ വെല്ലുന്ന വ്യാജ ന്മാർ.

നിരോധിച്ച ബ്രാൻഡുകളുടെ പേരു വിവരങ്ങൾ :

പൗര്‍ണ്ണമി ഡബിള്‍ ഫിൽറ്റേഡ് കോക്കനട്ട് ഓയില്‍, ബി. എസ്. ആര്‍. പ്രീമിയം ക്വാളിറ്റി, മഹാ രാസി, കേര നാളി കേരം വെളി ച്ചെണ്ണ, കേര മൗണ്ട്, കേര വൃക്ഷ, കേര ടോപ്, കേര സ്വാദ് വെളി ച്ചെണ്ണ ഗോൾഡ്, കേര ലൈഫ്, കെ. പി. എന്‍. സുധം, ഫ്രഷ് കേര ഗോള്‍ഡ് പ്യൂര്‍, കേര സ്റ്റാര്‍, എസ്. ജി. എസ്. സിംബല്‍ ഒാഫ് ക്വാളിറ്റി, കേര പ്രീമിയം, കേര രുചി ഡബിള്‍ ഫില്‍േട്ടഡ്, കേര വിൻ, കേര റിച്ച്, കേര പ്രീമിയം, കേര ഭാരത്, കേര കിംഗ്, മാല തീരം നാച്വറല്‍, റോയല്‍ കുക്ക്, കേര കോ – പ്യൂർ, ഭരണി ഗോള്‍ഡ്, കൊച്ചിന്‍ ഡ്രോപ്‌സ്, ഗംഗ ഗോള്‍ഡ് നാച്വറൽ, എസ്. എം. എസ്. കോക്കനട്ട് ഒായിൽ, എസ്. കെ. എസ്. ആയുഷ്, സില്‍വര്‍ ഫ്ലോ, കാവേരി, എവര്‍ ഗ്രീൻ, കേര ഹണി, കെ. എം. ടി., കോകോ ഡ്രോപ്‌സ്, ഡ്രീം കേര, വെല്‍ക്കം കുറ്റ്യാടി, എസ്. കെ. എസ്. പ്രിയം, കോകോ രുചി, മലബാര്‍ പി. എസ്. ഗോള്‍ഡ് പ്രീമിയം, എല്‍. പി. എം. കേര ഡ്രോപ്‌സ്, കോകോ സ്മൃതി, കേരള നന്മ, പി. വി. എസ്. പ്രീതി, ലൈവ് ഓണ്‍, കേര മഹിമ, സം സം ബ്രാന്‍ഡ്, രാഗ്, ഈസി, കോക്കോ വിറ്റ എഡി ബിള്‍, കേര റാണി തുടങ്ങിയവ.

ഇവയുടെ ഉൽപാദനം, സംഭരണം, വില്‍പന എന്നിവ നിരോധിച്ചു എന്നും 96 ബ്രാന്‍ഡുകളില്‍ 41 എണ്ണ വും കേര യുടെ പേരില്‍ ആയിരുന്നു എന്നും ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ എം. ജി. രാജ മാണിക്യം അറിയിച്ചു.

വെളിച്ചെണ്ണ ഒരു കിലോ 240 രൂപ നില വില്‍ വില യുള്ള പ്പോഴാണ്140 രൂപക്കും 160 രൂപ ക്കും വ്യാജ ന്മാര്‍ മാര്‍ക്ക റ്റില്‍ ഉള്ളത്.

കാസർകോട്, കണ്ണൂർ, കോഴിക്കോട്, കുറ്റ്യാടി, മലപ്പുറം, മേലാറ്റൂർ, തൃശൂര്‍, ഷൊര്‍ണ്ണൂര്‍, പാലക്കാട്, ധർമ്മ പുരം, ഗോവിന്ദാ പുരം, കോയമ്പത്തൂർ, തിരുപ്പൂര്‍, മുത്തൂർ, വെള്ളക്കോവിൽ, കൊച്ചി, ആലപ്പുഴ, അടൂർ തുടങ്ങിയ സ്ഥല ങ്ങളിൽ നിന്നുമാണ് മേൽ പ്പറഞ്ഞ വ്യാജ ന്മാർ വിപണി യിൽ എത്തുന്നത്.

- pma

വായിക്കുക: , , , ,

Comments Off on വ്യാജ വെളിച്ചണ്ണ : 51 ബ്രാൻഡു കൾക്ക് നിരോധനം

ജൂലായ് 1 ജി. എസ്. ടി. ദിനം

July 1st, 2018

logo-gst-india-one-nation-one-tax-one-market-ePathram
ന്യൂഡൽഹി : കേന്ദ്ര സര്‍ക്കാര്‍ നടപ്പി ലാക്കിയ ചരക്കു – സേവന നികുതി (ജി. എസ്. ടി.) നില വിൽ വന്ന തി ന്റെ ഒന്നാം വാർഷികം ജി. എസ്. ടി. ദിനം ആയി ആചരി ക്കുന്നു. ഡോ. അംബേദ്കർ ഇന്റർ നാഷണൽ സെന്റ റിൽ ജൂലായ് 1 ഞായറാഴ്ച രാവിലെ 11 മണി ക്കു സംഘടി പ്പിക്കുന്ന ജി. എസ്. ടി. ദിനാചരണ ചട ങ്ങിൽ ധന മന്ത്രി പീയൂഷ് ഗോയൽ മുഖ്യാ തിഥി ആയിരിക്കും.

2017 ജൂൺ 30 അർദ്ധ രാത്രി യാണ് പാർല മെ ന്റി ന്റെ പ്രത്യേക സമ്മേളനം വിളിച്ച് ജി. എസ്. ടി. പ്രഖ്യാ പനം നടത്തി യത്. ഒരു രാജ്യം, ഒരു നികുതി’ എന്ന ആശയം പ്രാവര്‍ ത്തിക മാ ക്കു വാന്‍ നിലവില്‍ ഉണ്ടാ യി രുന്ന 17 ഇനം പരോക്ഷ നികുതി കൾ ഒഴി വാക്കി ജി. എസ്. ടി. അഥവാ ഗുഡ്സ് സര്‍വ്വീസ് ടാക്സ് എന്ന ഒറ്റ നികുതി സമ്പ്രദായം കൊണ്ടു വന്നത് ഏറെ വിമര്‍ശന ങ്ങള്‍ ഏറ്റു വാങ്ങി യിരുന്നു.

- pma

വായിക്കുക: , , , , , , , ,

Comments Off on ജൂലായ് 1 ജി. എസ്. ടി. ദിനം

ജൂലായ് 1 ജി. എസ്. ടി. ദിനം

July 1st, 2018

logo-gst-india-one-nation-one-tax-one-market-ePathram
ന്യൂഡൽഹി : കേന്ദ്ര സര്‍ക്കാര്‍ നടപ്പി ലാക്കിയ ചരക്കു – സേവന നികുതി (ജി. എസ്. ടി.) നില വിൽ വന്ന തി ന്റെ ഒന്നാം വാർഷികം ജി. എസ്. ടി. ദിനം ആയി ആചരി ക്കുന്നു. ഡോ. അംബേദ്കർ ഇന്റർ നാഷണൽ സെന്റ റിൽ ജൂലായ് 1 ഞായറാഴ്ച രാവിലെ 11 മണി ക്കു സംഘടി പ്പിക്കുന്ന ജി. എസ്. ടി. ദിനാചരണ ചട ങ്ങിൽ ധന മന്ത്രി പീയൂഷ് ഗോയൽ മുഖ്യാ തിഥി ആയിരിക്കും.

2017 ജൂൺ 30 അർദ്ധ രാത്രി യാണ് പാർല മെ ന്റി ന്റെ പ്രത്യേക സമ്മേളനം വിളിച്ച് ജി. എസ്. ടി. പ്രഖ്യാ പനം നടത്തി യത്. ഒരു രാജ്യം, ഒരു നികുതി’ എന്ന ആശയം പ്രാവര്‍ ത്തിക മാ ക്കു വാന്‍ നിലവില്‍ ഉണ്ടാ യി രുന്ന 17 ഇനം പരോക്ഷ നികുതി കൾ ഒഴി വാക്കി ജി. എസ്. ടി. അഥവാ ഗുഡ്സ് സര്‍വ്വീസ് ടാക്സ് എന്ന ഒറ്റ നികുതി സമ്പ്രദായം കൊണ്ടു വന്നത് ഏറെ വിമര്‍ശന ങ്ങള്‍ ഏറ്റു വാങ്ങി യിരുന്നു.

- pma

വായിക്കുക: , , , , , , ,

Comments Off on ജൂലായ് 1 ജി. എസ്. ടി. ദിനം

എയര്‍ ഇന്ത്യ ഓഹരി തല്‍ക്കാലം വിറ്റഴിക്കില്ല

June 20th, 2018

 air-india-for-sale-central-government-stopped-privatisation-ePathram
ന്യൂഡല്‍ഹി : എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴി ക്കുവാ നുള്ള നീക്ക ത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ താല്‍ ക്കാലി കമായി പിന്മാറി. മാത്രമല്ല എയര്‍ ഇന്ത്യയുടെ പ്രവര്‍ ത്തനങ്ങള്‍ കൂടുതല്‍ കാര്യ ക്ഷമം ആക്കി മാറ്റു വാന്‍ സാമ്പ ത്തിക സഹായം നല്‍കു വാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.

എയര്‍ ഇന്ത്യ യുടെ 76 ശത മാനം ഓഹരി കള്‍ മൂന്നാഴ്ച മുന്‍പേ വില്പ്പനക്കു വെച്ചിരുന്നു എങ്കിലും അനു കൂല മായ പ്രതി കരണ ങ്ങള്‍ ഉണ്ടാവാത്ത സാഹ ചര്യ ത്തിലാ ണ് സര്‍ക്കാര്‍ സാമ്പത്തിക സഹാ യം നല്‍കി എയര്‍ ഇന്ത്യ യെ പുന രുജ്ജീ വിപ്പി ക്കുവാന്‍ തീരുമാനിച്ചത്.

government-stopped-to-sale-air-india-share-ePathram

കേന്ദ്ര ധന മന്ത്രി അരുണ്‍ ജെയ്റ്റ്ലി യുടെ നേതൃത്വ ത്തില്‍ ചേര്‍ന്ന ഉന്നത തല യോഗ ത്തില്‍ ധനകാര്യ മന്ത്രാ ലയ ത്തി ന്റെ ചുമതല കൂടിയുള്ള മന്ത്രി പിയൂഷ് ഗോയല്‍, വ്യോമ യാന വകുപ്പ് മന്ത്രി സുരേഷ് പ്രഭു, ഗതാ ഗത മന്ത്രി നിതിന്‍ ഗഡ്കരി എന്നിവരും ധന കാര്യ, വ്യോമ യാന മന്ത്രാലയ ങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും സംബ ന്ധിച്ചു.

ലാഭ കര മായി തന്നെ യാണ് എയര്‍ ഇന്ത്യ സര്‍ വ്വീസു കള്‍ നടത്തുന്നത്. ഈ നില മെച്ച പ്പെടു ത്തു വാനു ള്ള ശ്രമ ങ്ങള്‍ നടത്തും എന്നും ഓഹരി കള്‍ വിറ്റഴി ക്കുവാനുള്ള അടിയന്തിര സാഹ ചര്യം ഇപ്പോഴില്ല എന്നും ഔദ്യോ ഗിക വൃത്ത ങ്ങള്‍ അറിയിച്ചു.

- pma

വായിക്കുക: , , , , , , , , ,

Comments Off on എയര്‍ ഇന്ത്യ ഓഹരി തല്‍ക്കാലം വിറ്റഴിക്കില്ല

Page 11 of 20« First...910111213...20...Last »

« Previous Page« Previous « കാനഡ യില്‍ കഞ്ചാവ് ഉപയോഗിക്കാം
Next »Next Page » ഏഷ്യൻ വൻ കരക്ക് അഭി മാനം : ജപ്പാൻ കൊളംബിയ യെ 2-1 നു തകർത്തു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha