സമ്പൂർണ്ണ വാക്സിനേഷൻ 75 % പൂര്‍ത്തിയായി : ആരോഗ്യ വകുപ്പു മന്ത്രി

December 22nd, 2021

covid-vaccine-available-kerala-on-2021-january-16-ePathram
തിരുവനന്തപുരം : ഒന്നും രണ്ടും ഡോസ് ചേർത്ത് സംസ്ഥാനത്തെ സമ്പൂർണ്ണ കൊവിഡ് വാക്സിനേഷൻ 75 ശതമാനം പൂര്‍ത്തിയായി എന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വാക്സിന്‍ എടുക്കേണ്ട ജന സംഖ്യയുടെ 97.38 % പേർക്ക് (2,60,09,703) ആദ്യഡോസ് വാക്സിനും 75 ശതമാനം പേർക്ക് (2,00,32,229) രണ്ടാം ഡോസ് വാക്സിനും നൽകി.

ഒന്നും രണ്ടും ഡോസ് ഉൾപ്പെടെ ആകെ 4,60,41,932 ഡോസ് വാക്സിനാണ് നൽകിയത്. ഇത് ദേശീയ ശരാശരി യേക്കാൾ വളരെ കൂടുതലാണ്.

ദേശീയ തലത്തിൽ ഒന്നാം ഡോസ് വാക്സിനേഷൻ 88.33 ശതമാനവും രണ്ടാം ഡോസ് വാക്സിനേഷൻ 58.98 ശതമാനവും ആകുമ്പോഴാണ് കേരളം ഈ നേട്ടം കൈ വരിക്കുന്നത്.

സംസ്ഥാനത്ത് ഒമിക്രോൺ റിപ്പോർട്ട് ചെയ്ത സാഹ ചര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണം. മൂക്കും വായും മൂടുന്ന വിധം ശരിയായ രീതിയിൽ മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും സോപ്പ്, സാനി റ്റൈസര്‍ എന്നിവയിൽ ഏതെങ്കിലും ഉപയോ ഗിച്ച് കൈകള്‍ ഇടക്കിടെ വൃത്തിയാക്കുകയും വേണം. ഇതോടൊപ്പം പ്രധാനമാണ് വാക്സി നേഷൻ.

ഒമിക്രോൺ സാഹചര്യത്തിൽ പ്രത്യേക വാക്സിനേഷൻ യജ്ഞങ്ങൾ നടന്നു വരികയാണ്. സംസ്ഥാനത്ത് 10 ലക്ഷത്തോളം ഡോസ് വാക്സിൻ സ്റ്റോക്കുണ്ട്.പത്തനം തിട്ട, ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂർ ജില്ല കളിൽ 100 ശതമാനത്തോളം പേർ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു.

മലപ്പുറത്ത് 99 % പേരും തിരുവനന്തപുരത്ത് 98 % പേരും കോട്ടയം, കോഴി ക്കോട് ജില്ലകളിൽ 97 % പേരും ആദ്യ ഡോസ് വാക്സിൻ എടുത്തി ട്ടുണ്ട്. 85 % പേർക്ക് രണ്ട് ഡോസ് വാക്സിൻ നൽകിയ വയനാട് ജില്ലയാണ് സമ്പൂർണ്ണ വാക്സിനേഷനിൽ മുന്നിലുള്ളത്. 83 % പേർക്ക് സമ്പൂർണ്ണ വാക്സിനേഷൻ നൽകിയ പത്തനം തിട്ട ജില്ലയാണ് തൊട്ട് പുറകിൽ.

ആരോഗ്യ പ്രവർത്തരും കൊവിഡ് മുന്നണി പോരാളി കളും 100 ശതമാനം ആദ്യ ഡോസ് വാക്സിനും യഥാ ക്രമം 91, 93 % രണ്ടാംഡോസ് വാക്സിനും എടുത്തിട്ടുണ്ട്. സ്ത്രീകളാണ് പുരുഷൻമാരേക്കാൾ കൂടുതല്‍ വാക്സിന്‍ എടുത്തത്.

സ്ത്രീകൾ 2,40,42,684 ഡോസ് വാക്സിനും പുരുഷൻമാർ 2,19,87,271 ഡോസ് വാക്സിനും എടുത്തു.

കൊവിഡ് ബാധിച്ചവർക്ക് 3 മാസം കഴിഞ്ഞ് മാത്രം വാക്സിന്‍ എടുത്താൽ മതി. രണ്ടാം ഡോസ് വാക്സിൻ എടുക്കാന്‍ ഉള്ളവർ ഒട്ടും കാല താമസം വരുത്തരുത്. കോവിഷീൽഡ് വാക്സിൻ 84 ദിവസം കഴിഞ്ഞും കോവാക്സിൻ 28 ദിവസം കഴിഞ്ഞും ഉടൻ തന്നെ രണ്ടാം ഡോസ് സ്വീകരിക്കേണ്ടതാണ്.

ഇനിയും വാക്സിന്‍ എടുക്കാത്തവർ എത്രയും വേഗം വാക്സിൻ സ്വീകരിക്കണം എന്നും ആരോഗ്യ വകുപ്പ് മന്ത്രി അഭ്യർത്ഥിച്ചു.

 * പബ്ലിക്ക്  റിലേഷന്‍ വകുപ്പ് (പി. എൻ. എക്സ്. 5149/2021)

- pma

വായിക്കുക: , , , , , , ,

Comments Off on സമ്പൂർണ്ണ വാക്സിനേഷൻ 75 % പൂര്‍ത്തിയായി : ആരോഗ്യ വകുപ്പു മന്ത്രി

വാക്‌സിന്‍ എടുക്കാത്ത കൊവിഡ് രോഗിക്ക് സൗജന്യ ചികിത്സ ഇല്ല

December 20th, 2021

covid-vaccine-available-kerala-on-2021-january-16-ePathram
തിരുവനന്തപുരം : കൊവിഡ് ബാധിച്ച് സർക്കാർ ആശുപത്രികളിൽ എത്തുന്ന രോഗികളിൽ, കൊവിഡ് വാക്സിൻ എടുക്കാത്തവർക്ക് സൗജന്യ ചികിത്സ ലഭിക്കുകയില്ല. കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു എന്നുള്ള സാക്ഷ്യ പത്രം സമര്‍പ്പിക്കാത്ത കൊവിഡ് രോഗികള്‍ക്ക് കാരുണ്യ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി പ്രകാരമുള്ള സൗജന്യ ചികിത്സ നല്‍കേണ്ടതില്ല എന്നാണ് ആരോഗ്യ വകുപ്പിന്റെ ഉത്തരവ്.

വാക്സിന്‍ എടുക്കാത്ത കൊവിഡ് രോഗികള്‍ സ്വന്തം ചെലവില്‍ ചികിത്സ ചെയ്യണം എന്നാണ് ഗവണ്മെന്‍റ് മെഡിക്കല്‍ കോളേജുകള്‍ക്ക് ആരോഗ്യ വകുപ്പു നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

കൊവിഡ് വാക്‌സിന്‍ എടുക്കാത്തതിന്റെ കാരണം വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് ഒരാഴ്ചക്ക് ഉള്ളില്‍ ഹാജരാക്കാം എന്ന സത്യവാങ്മൂലം എഴുതി നല്‍കുന്ന രോഗിക്ക് അതിന്റെ അടിസ്ഥാനത്തില്‍ കാരുണ്യ ആരോഗ്യ ഇന്‍ഷ്വറന്‍സ് പ്രകാരമുള്ള സൗജന്യ ചികിത്സ നല്‍കും.

എന്നാല്‍ രോഗി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ലാ എങ്കില്‍ ചികിത്സക്കു വേണ്ടി ചെലവഴിച്ച തുക രോഗി യില്‍ നിന്നും ഈടാക്കുന്നതിന് റവന്യൂ റിക്കവറി നടപടി സ്വീകരിക്കേണ്ടതാണ് എന്നും ഉത്തരവില്‍ പറയുന്നു.

അലര്‍ജി, മറ്റു രോഗങ്ങള്‍ എന്നിവ കാരണം കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുവാന്‍ സാധിക്കാത്ത രോഗികള്‍ അക്കാര്യം തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ സൗജന്യചികിത്സ ലഭിക്കും.

- pma

വായിക്കുക: , , , , ,

Comments Off on വാക്‌സിന്‍ എടുക്കാത്ത കൊവിഡ് രോഗിക്ക് സൗജന്യ ചികിത്സ ഇല്ല

കൊവിഡ് മരണം : സർക്കാർ ധന സഹായത്തിന് അപേക്ഷിക്കാം

December 20th, 2021

multiple-spike-protein-mutations-new-covid-19-strain-ePathram
തിരുവനന്തപുരം : കൊവിഡ് ബാധിച്ചു മരിച്ചവരുടെ അടുത്ത ബന്ധുവിന് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള 50,000 രൂപ എക്‌സ്‌-ഗ്രേഷ്യ ധന സഹായവും ആശ്രിതരായ ദാരിദ്ര്യ രേഖക്കു താഴെ യുള്ളവർക്ക് പ്രഖ്യാപിച്ചിട്ടുള്ള 5000 രൂപ വീതം 36 മാസം നൽകുന്ന ധന സഹായവും ലഭിക്കുന്നതിന് റിലീഫ് കേരള എന്ന പോര്‍ട്ടല്‍ വഴി അപേക്ഷിക്കാം.

അക്ഷയ കേന്ദ്രങ്ങൾ വഴിയും വില്ലേജ് ഓഫീസർമാർക്ക് നേരിട്ടും അപേക്ഷ നൽകാം.

കൊവിഡ് ബാധിച്ചു മരിച്ച വ്യക്തിയുടെ കൊവിഡ് മരണ സർട്ടിഫിക്കറ്റ്, അപേക്ഷകന്‍റെ റേഷൻ കാർഡ്, ആധാർ കാർഡ്, ബാങ്ക് പാസ്സ് ബുക്ക് എന്നിവയുടെ പകർപ്പും അപേക്ഷക്കു കൂടെ സമർപ്പിക്കണം എന്ന് ലാൻഡ് റവന്യു കമ്മീഷണർ അറിയിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on കൊവിഡ് മരണം : സർക്കാർ ധന സഹായത്തിന് അപേക്ഷിക്കാം

കൊവിഡ് നിയന്ത്രണം : സർക്കാർ സ്ഥാപനങ്ങളിൽ ഗ്രീൻ പാസ്സ് നിര്‍ബ്ബന്ധം

December 20th, 2021

covid-19-al-hosn-green-app-ePathram
അബുദാബി : യു. എ. ഇ. യിലെ കൊവിഡ് മാനദണ്ഡ ങ്ങളില്‍ പുതിയ പരിഷ്കാരങ്ങള്‍ വരുത്തുന്നു. 2022 ജനുവരി 3 മുതല്‍ എല്ലാ മന്ത്രാലയങ്ങളിലും ഫെഡറൽ സ്ഥാപനങ്ങളിലും പ്രവേശിക്കുമ്പോൾ അൽ ഹൊസൻ ആപ്പ് ‘ഗ്രീൻ പാസ്സ്’ സാധുത കര്‍ശ്ശനമാക്കും.

മന്ത്രാലയങ്ങളിലെ ജീവനക്കാർക്കും ഇവിടങ്ങളിലെ സേവനങ്ങൾ ആവശ്യമുള്ള പൊതു ജനങ്ങൾക്കും ഈ വ്യവസ്ഥ ബാധകമാണ്. നിലവിലെ കൊവിഡ് നിയമം അനുസരിച്ച് 14 ദിവസം കൂടുമ്പോഴുള്ള പി. സി. ആര്‍. നെഗറ്റീവ് ഫലം ലഭിക്കുന്നവര്‍ക്കാണ് അൽ ഹൊസൻ ആപ്പ് ഗ്രീൻ പാസ്സ് അപ്ഡേറ്റ് ആവുന്നത്.

യു. എ. ഇ. അംഗീകൃത കൊവിഡ് വാക്സിന്‍ രണ്ടാം ഡോസ് എടുത്ത് ആറു മാസം പൂര്‍ത്തി ആയാല്‍ ബൂസ്റ്റർ ഡോസ് എടുക്കണം എന്നാണ് നിലവിലെ വ്യവസ്ഥ. ഇപ്രകാരം ബൂസ്റ്റര്‍ ഡോസ് എടുത്തവർക്ക് മാത്രമേ പി. സി. ആർ. നെഗറ്റീവ് ഫലം ലഭിച്ചാൽ അൽ ഹൊസൻ ആപ്പിൽ 14 ദിവസത്തെ ഗ്രീന്‍ പാസ്സ് സാധുത ഉണ്ടാവുക. അല്ലാത്തവർക്ക് പി. സി. ആർ. നെഗറ്റീവ് ഫലം ലഭിച്ചാൽ ആപ്പിൽ നാലു ദിവസത്തെ ഗ്രീൻ പാസ്സ് സാധുത ലഭിക്കും.

പൊതുജന സുരക്ഷ ഉറപ്പു വരുത്തുക, പ്രതി ദിന കൊവിഡ് കേസുകളിലെ വർദ്ധന നിയന്ത്രിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ദേശീയ അത്യാഹിത ദുരന്ത നിവാരണ സമിതി (NCEMA) കൊവിഡ് മാനദണ്ഡങ്ങളില്‍ പുതിയ വ്യവസ്ഥകൾ ചേര്‍ത്തിരിക്കുന്നത്.

ഈ നിയമം പ്രാബല്ല്യത്തില്‍ വരുന്നതോടെ കൊവിഡ് വാക്സിന്‍ എടുക്കാത്തവര്‍ക്കും ഗ്രീൻ പാസ്സ് ഇല്ലാത്ത വർക്കും സർക്കാർ ഓഫീസുകളില്‍ പ്രവേശനം ലഭിക്കില്ല.

- pma

വായിക്കുക: , , ,

Comments Off on കൊവിഡ് നിയന്ത്രണം : സർക്കാർ സ്ഥാപനങ്ങളിൽ ഗ്രീൻ പാസ്സ് നിര്‍ബ്ബന്ധം

കൊവിഡ് സുരക്ഷ : അബുദാബി യിലേക്ക് വരുന്നവര്‍ക്ക് ഇ. ​ഡി.​ ഇ. സ്​​കാ​ൻ പ​രി​ശോ​ധ​ന

December 16th, 2021

covid-ede-scanner-to-enter-abu-dhabi-ePathram
അബുദാബി : യു. എ. ഇ. യുടെ ഇതര ഭാഗങ്ങളില്‍ നിന്നും അബുദാബി യിലേക്ക് വരുന്ന ആളുകളെ ഇ. ഡി. ഇ. സ്കാൻ പരിശോധനക്ക് വിധേയമാക്കും എന്ന് അധികൃതര്‍ അറിയിച്ചു. കൊവിഡ് സുരക്ഷയെ മുന്‍ നിറുത്തിയാണ് 2021 ഡിസംബര്‍ 19 ഞായര്‍ മുതല്‍ അബുദാബി അതിര്‍ത്തികളിലെ എന്‍ട്രി പോയിന്‍റു കളില്‍ ഇ. ഡി. ഇ. സ്കാനിംഗ് ആരംഭിക്കുന്നത്.

വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കാതെ തന്നെ അതി വേഗത്തില്‍ കൊവിഡ് ബാധ കണ്ടെത്തുവാൻ കഴിയും എന്നതാണ് ഇ. ഡി. ഇ. സ്കാനറുകളുടെ പ്രത്യേകത. ഈ പരിശോധനയില്‍ പോസിറ്റീവ് ലക്ഷണങ്ങള്‍ ഉള്ളവരെ അവിടെ വെച്ചു തന്നെ അന്‍റിജന്‍ പരിശോധന നടത്തും. ഈ സൗജന്യ പരിശോധനാ ഫലം 20 മിനിറ്റിനുള്ളില്‍ ലഭ്യമാകും.

അന്‍റിജന്‍ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ കൈക്കൊള്ളും. വൈറസ് ബാധ ഇല്ല എന്നു ഉറപ്പു വരുത്തിയ ശേഷമേ അബുദാബി യിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ.

കൊവിഡ് വ്യാപന നിരക്ക് 0.05 % ത്തിൽ നിന്ന് ഉയരാതെ നിയന്ത്രിച്ച് നിർത്തുക എന്ന ലക്ഷ്യം മുന്‍ നിറുത്തിയാണ് അതിര്‍ത്തികളില്‍ സ്കാനറുകള്‍ സ്ഥാപിക്കുന്നത്.

- pma

വായിക്കുക: , , ,

Comments Off on കൊവിഡ് സുരക്ഷ : അബുദാബി യിലേക്ക് വരുന്നവര്‍ക്ക് ഇ. ​ഡി.​ ഇ. സ്​​കാ​ൻ പ​രി​ശോ​ധ​ന

Page 11 of 59« First...910111213...203040...Last »

« Previous Page« Previous « അമുസ്ലീംങ്ങള്‍ക്കായി കുടുംബ കോടതി
Next »Next Page » ദേശീയ ദിനാഘോഷം : ഐ. എം. സി. സി. രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha