വാക്‌സിന്‍ എടുക്കാന്‍ ആരേയും നിര്‍ബ്ബന്ധിക്കരുത് : സുപ്രീം കോടതി

May 3rd, 2022

supremecourt-epathram
ന്യൂഡല്‍ഹി : നിര്‍ബ്ബന്ധപൂര്‍വ്വം ആരേയും വാക്‌സിന്‍ എടുപ്പിക്കരുത് എന്ന് സുപ്രീം കോടതി. ഭരണ ഘടന യുടെ 21-ാം അനുച്ഛേദം അനുസരിച്ച് ഒരു വ്യക്തി യുടെ ശാരീരിക സമഗ്രതക്കുള്ള അവകാശ ത്തില്‍ വാക്സിൻ നിരസിക്കുവാന്‍ ഉള്ള അവകാശം ഉള്‍പ്പെടുന്നു എന്ന് സുപ്രീം കോടതി അറിയിച്ചു.

കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ വിവിധ സംസ്ഥാന സര്‍ക്കാരുകളും അധികൃതരും ഏര്‍പ്പെടുത്തിയ വാക്‌സിന്‍ നിര്‍ദ്ദേശങ്ങള്‍ ആനുപാതികം അല്ല. വാക്‌സിന്‍ എടുക്കാത്തവരില്‍ നിന്ന് കൊവിഡ് പകരുവാനുള്ള സാദ്ധ്യത, വാക്‌സിന്‍ എടുത്തവരില്‍ നിന്നുള്ള പകര്‍ച്ചാ സാദ്ധ്യതയേക്കാള്‍ കൂടുതല്‍ എന്നു വ്യക്തമാക്കും വിധം മതിയായ വിവരങ്ങള്‍ ഒന്നും സര്‍ക്കാരുകള്‍ സമർപ്പിക്കാത്ത സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ പരാമര്‍ശം.

ഇത് സംബന്ധിച്ച് കൃത്യതയുള്ള വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും നല്‍കിയിട്ടില്ല എന്നും വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് അധികാരി കളും വിദ്യാഭ്യാസ സ്ഥാപന ങ്ങളും സ്വകാര്യ സ്ഥാപന ങ്ങളും ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കണം എന്നും കോടതി.

നിലവിലെ കൊവിഡ് സാഹചര്യങ്ങളില്‍ മാത്രമായി ഒതുങ്ങുന്നതാണ് ഈ നിര്‍ദ്ദേശം എന്നും അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള മറ്റു പെരുമാറ്റ ച്ചട്ടങ്ങള്‍ക്ക് ഇത് ബാധകമല്ല എന്നും സുപ്രീം കോടതി വ്യക്തമാക്കി.

കൊവിഡ് വാക്‌സിനേഷന്‍ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്‍റെ നയം ന്യായീകരണം ഉള്ളതാണ്. കൊവിഡ് വാക്‌സിനേഷന് ശേഷമുള്ള പ്രതികൂല സംഭവങ്ങള്‍ കൂടി വിട്ടു വീഴ്ചയില്ലാതെ പ്രസിദ്ധീ കരിക്കുവാനും കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി യിട്ടുണ്ട്.

- pma

വായിക്കുക: , , , , ,

Comments Off on വാക്‌സിന്‍ എടുക്കാന്‍ ആരേയും നിര്‍ബ്ബന്ധിക്കരുത് : സുപ്രീം കോടതി

അല്‍ ഹൊസ്ന്‍ ഗ്രീൻ പാസ്സ് : കാലാവധി 30 ദിവസത്തേക്ക് നീട്ടി

May 1st, 2022

covid-19-al-hosn-green-app-ePathram
അബുദാബി : കൊവിഡ് പോസിറ്റീവ് കേസുകള്‍ തിരിച്ചറിയുവാന്‍ കര്‍ശ്ശനമാക്കിയിരുന്ന ഗ്രീൻ പാസ്സ് സംവിധാനത്തിന് പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ പ്രഖ്യാപിച്ചു. വാക്സിനേഷൻ പൂർത്തിയാക്കിയവർക്ക് ഗ്രീൻ പാസ്സിന്‍റെ കാലാവധി 14 ദിവസത്തിൽ നിന്നും 30 ദിവസത്തേക്ക് നീട്ടി.

2022 ഏപ്രില്‍ 29 മുതല്‍ പുതുക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശം നിലവില്‍ വന്നു. അല്‍ ഹൊസ്ന്‍ ആപ്പില്‍ ഗ്രീൻ പാസ്സ് നില നിർത്തുന്നതിനായി എല്ലാ രണ്ടാഴ്ചകളിലും പി. സി. ആർ. പരിശോധന നടത്തേണ്ടതില്ല.

എമിറേറ്റിലെ എല്ലാ വാണിജ്യ സ്ഥാപനങ്ങളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും പൊതു പരിപാടി കളിലും 100 ശതമാനം ശേഷിയില്‍ ആളുകളെ പ്രവേശിപ്പിക്കാനും അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍, അടച്ചിട്ട സ്ഥലങ്ങളില്‍ ഫേയ്സ് മാസ്ക് ധരിക്കണം എന്ന നിബന്ധന തുടരുന്നുണ്ട്.

കൊവിഡ് ബാധിച്ച് ഏറ്റവും കുറവ് മരണ നിരക്ക് (0.2 %) രേഖപ്പെടുത്തിയ രാജ്യമാണ് യു. എ. ഇ. ഈ വര്‍ഷമാദ്യം പ്രതിദിന കൊവിഡ് കേസുകള്‍ മൂവായിരത്തിന് മുകളില്‍ എത്തിയിരുന്നു എങ്കിലും വ്യാപകമായ പരിശോധനകൾ, യാത്രാ നിബന്ധനകള്‍, ഗ്രീന്‍ പാസ്സ് അടക്കമുള്ള കര്‍ശ്ശന നിയന്ത്രണങ്ങൾ, അതിര്‍ത്തി കളിലെ പരിശോധനകള്‍ എന്നിവയിലൂടെ രോഗ വ്യാപനം വളരെ വേഗത്തില്‍ തടയിടുവാനും കൊവിഡ് ബാധിതരുടെ എണ്ണം നിയന്ത്രിക്കുവാനും സാധിച്ചു. Al Hosn App

- pma

വായിക്കുക: , , ,

Comments Off on അല്‍ ഹൊസ്ന്‍ ഗ്രീൻ പാസ്സ് : കാലാവധി 30 ദിവസത്തേക്ക് നീട്ടി

കേരളത്തിൽ വീണ്ടും മാസ്ക് നിർബ്ബന്ധമാക്കി : ധരിച്ചില്ലെങ്കിൽ പിഴ

April 27th, 2022

khadi-face-mask-protect-to-spread-covid-19-virus-ePathram
തിരുവനന്തപുരം : സംസ്ഥാനത്ത് ഫേയ്സ് മാസ്‌ക് നിര്‍ബ്ബന്ധം എന്ന് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. ദുരന്ത നിവാരണ നിയമം അനുസരിച്ചാണ് ഇത്. ജോലി സ്ഥലത്തും, ആളുകള്‍ കൂടുന്ന പൊതു ഇടങ്ങളിലും വാഹനങ്ങളിലും മാസ്ക് നിര്‍ബ്ബന്ധമാക്കി.

നിലവില്‍ കൊവിഡ് തീവ്ര വ്യാപനം ഇല്ല എങ്കിലും മുൻകരുതലിന്‍റെ ഭാഗമായിട്ടാണ് ഇത്. നിയമ ലംഘകര്‍ക്ക് എതിരെ നടപടി ഉണ്ടാവും എന്നും ഉത്തരവില്‍ പറയുന്നു. എന്നാല്‍ എത്ര രൂപ പിഴ അടക്കണം എന്നു വ്യക്തമാക്കിയിട്ടില്ല.

തമിഴ് നാട്, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിൽ അടുത്തിടെ വീണ്ടും മാസ്ക് നിര്‍ബ്ബന്ധം ആക്കിയിരുന്നു. അവിടെ മാസ്ക് ഇടാത്തവര്‍ക്ക് 500 രൂപയാണ് പിഴ.

രാജ്യത്ത് കൊവിഡ് പോസിറ്റീവ് കേസുകള്‍ കുറഞ്ഞപ്പോള്‍ മാര്‍ച്ചു മാസം മുതല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് അയവു വരുത്തിയിരുന്നു.

*പബ്ലിക്ക് റിലേഷന്‍സ്

- pma

വായിക്കുക: , , , , ,

Comments Off on കേരളത്തിൽ വീണ്ടും മാസ്ക് നിർബ്ബന്ധമാക്കി : ധരിച്ചില്ലെങ്കിൽ പിഴ

കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു

April 8th, 2022

khadi-face-mask-protect-to-spread-covid-19-virus-ePathram
തിരുവനന്തപുരം : ദുരന്ത നിവാരണ ആക്ട് അനുസരിച്ച് കേരളത്തിൽ ഏർപ്പെടുത്തിയിരുന്ന കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാല്‍ മാസ്ക് ധരിക്കുക, കൈകള്‍ ശുചിയാക്കുക തുടങ്ങി കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ച കൊവിഡ് മാനദണ്ഡങ്ങള്‍ തുടരണം.

ദുരന്ത നിവാരണ നിയമ (പകര്‍ച്ച വ്യാധി തടയല്‍ നിയമം) പ്രകാരം ഉള്ള നിയന്ത്രണങ്ങള്‍ പാലിച്ചില്ല എങ്കില്‍ ഇനി നിയമ നടപടികളും കേസും ഇതുമായി ബന്ധപ്പെട്ട പിഴയും ഉണ്ടാവില്ല.

(പബ്ലിക്ക് റിലേഷന്‍സ്)

- pma

വായിക്കുക: , , , ,

Comments Off on കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു

ഇന്ത്യയിലേക്ക്​ പി. സി. ആർ. പരിശോധന ഒഴിവാക്കി

April 2nd, 2022

airport-passengers-epathram
ദുബായ് : യു. എ. ഇ. യില്‍ നിന്നും ഇന്ത്യയിലേക്ക് പോകുന്ന, കൊവിഡ് വാക്സിന്‍ എടുത്ത യാത്രക്കാര്‍ക്ക് ഇനി മുതല്‍ പി. സി. ആർ. പരിശോധന ആവശ്യമില്ല എന്ന് എയര്‍ ഇന്ത്യ. യാത്രക്കു മുന്‍പായി കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് എയർ സുവിധയിൽ അപ്ലോഡ് ചെയ്യണം.

വാക്സിന്‍ സ്വീകരിക്കാത്ത യാത്രക്കാര്‍ 72 മണിക്കൂറിന് ഉള്ളില്‍ എടുത്ത പി. സി. ആർ. നെഗറ്റീവ് റിസള്‍ട്ട്, മറ്റു വിവരങ്ങളോടൊപ്പം എയർ സുവിധ യിൽ അപ്ലോഡ് ചെയ്യണം.5 വയസ്സിനു താഴെയുള്ളവര്‍ക്ക് ഇതിന്‍റെ ആവശ്യം ഇല്ല.

പി. സി. ആർ. പരിശോധന ആവശ്യമില്ലാത്ത രാജ്യങ്ങളുടെ പട്ടികയിൽ യു. എ. ഇ. യെയും ഉൾപ്പെടുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയ ത്തിന്‍റെ പ്രഖ്യാപനം വന്നതിനു ശേഷമാണ് ഈ തീരുമാനം.

- pma

വായിക്കുക: , , ,

Comments Off on ഇന്ത്യയിലേക്ക്​ പി. സി. ആർ. പരിശോധന ഒഴിവാക്കി

Page 5 of 59« First...34567...102030...Last »

« Previous Page« Previous « ഫിത്വർ സകാത്ത് 25 ദിർഹം
Next »Next Page » ഫിലിം ഇവന്‍റ് മീറ്റ് 2022 അരങ്ങേറി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha