അബുദാബി : അൽ ഹൊസ്‌ൻ ആപ്പിലെ ഗ്രീൻ പാസ്സിന്‍റെ സാധുത 30 ദിവസത്തില്‍ നിന്നും 14 ദിവസം ആക്കി മാറ്റി. യു. എ. ഇ. യിലെ പ്രതി ദിന കൊവിഡ് പോസിറ്റീവ് നിരക്ക് ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.
#NCEMA: We have updated the green pass systems on the #AlHosnApp. Today, we are announcing the reduction of the validity period of the green pass from 30 to 14 days. #TogetherWeRecover pic.twitter.com/821MAcraoA
— NCEMA UAE (@NCEMAUAE) June 13, 2022
അടച്ചിട്ട സ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നത് വീണ്ടും നിർബ്ബന്ധമാക്കി. ആള്‍ക്കൂട്ടം ഒഴിവാക്കുവാനും നിര്‍ദ്ദേശമുണ്ട്. 2020 ലെ പബ്ലിക് പ്രോസിക്യൂഷൻ തീരുമാനം നമ്പർ 38 അനുസരിച്ച് നിയമ ലംഘകർക്ക് 3,000 ദിർഹം വരെ പിഴ ചുമത്തും.
- W A M , AlHosn App , NCEMAUAE