കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തണം : കേന്ദ്ര ആരോഗ്യ മന്ത്രാലയം

April 22nd, 2023

covid-19-quarantine-in-india-for-passengers-from-gulf-ePathram

ന്യൂഡല്‍ഹി : കൊവിഡ് പോസിറ്റീവ് കേസുകള്‍ വീണ്ടും അധികരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതപ്പെടുത്തണം എന്ന് കേരളം അടക്കം എട്ട് സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ചു.

കേരളത്തിന് പുറമെ തമിഴ്‌ നാട്, കര്‍ണ്ണാടക, മഹാ രാഷ്ട്ര, ഡല്‍ഹി, ഹരിയാന, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയത്.

ഡല്‍ഹി, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ ആയിരത്തിന് മുകളിലും കേരളത്തില്‍ 2000 വുമാണ് പ്രതി ദിന കൊവിഡ് കണക്ക്. കഴിഞ്ഞ ദിവസം മാത്രം രാജ്യത്ത് 11,692 കൊവിഡ് കേസുകളും19 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിലവില്‍ സജീവ കേസുകളുടെ എണ്ണം 66,170 ആണ്. പോസിറ്റിവിറ്റി നിരക്ക് 5.09 %

- pma

വായിക്കുക: , , , , , ,

Comments Off on കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തണം : കേന്ദ്ര ആരോഗ്യ മന്ത്രാലയം

മൂക്കിലൂടെ നല്‍കുന്ന ആദ്യ കൊവിഡ് മരുന്നുമായി ഇന്ത്യ

January 30th, 2023

incovacc-nasal-covid-vaccine-by-bharat-biotech-ePathram
ന്യൂഡല്‍ഹി : കൊവിഡ് പ്രതിരോധത്തിനായി മൂക്കിലൂടെ നല്‍കുന്ന കൊവിഡ് മരുന്ന് ഭാരത് ബയോടെക്കിന്‍റെ iNCOVACC (ഇന്‍കോവാക് – ബി. ബി. വി. 154) പുറത്തിറക്കി. റിപ്പബ്ലിക് ദിനത്തില്‍ നടന്ന ചടങ്ങില്‍ ഇന്ത്യ യുടെ ആദ്യത്തെ നേസല്‍ കൊവിഡ് വാക്‌സിന്‍ കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ, ശാസ്ത്ര-സാങ്കേതിക വകുപ്പു മന്ത്രിജിതേന്ദ്ര സിംഗ് എന്നിവര്‍ ചേര്‍ന്നാണ് പുറത്തിറക്കിയത്.

രണ്ട് ഡോസുകള്‍ ആയി വാക്‌സിന്‍ എടുക്കുവാനും ബൂസ്റ്റര്‍ ഡോസ് എടുക്കുന്നതിനും അനുമതി ലഭിച്ചിട്ടുണ്ട്. ആദ്യമായി മൂക്കിലൂടെ വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ 28 ദിവസത്തെ ഇടവേളയിലാണ് രണ്ട് ഡോസുകള്‍ എടുക്കേണ്ടത്. മാത്രമല്ല മറ്റ് ഏത് കൊവിഡ് വാക്സിന്‍ എടുത്തിട്ടുള്ള 18 വയസ്സു പൂര്‍ത്തിയായവര്‍ക്കും ബൂസ്റ്റര്‍ ഡോസ് ആയി iNCOVACC സ്വീകരിക്കാം എന്നും ഭാരത് ബയോടെക് വൃത്തങ്ങള്‍ അറിയിച്ചു.

കുത്തിവെപ്പ് ഇല്ലാതെ മൂക്കിലൂടെ സ്വീകരിക്കാം എന്നതാണ് iNCOVACC നേസല്‍ വാക്സിന്‍റെ സവിശേഷത. വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റി സ്‌കൂള്‍ ഓഫ് മെഡിസി നുമായി സഹകരിച്ചു കൊണ്ടാണ് ഭാരത് ബയോടെക് നേസല്‍ വാക്സിന്‍ വികസിപ്പിച്ചത്.  M I B Twitter

- pma

വായിക്കുക: , , , , , , , , ,

Comments Off on മൂക്കിലൂടെ നല്‍കുന്ന ആദ്യ കൊവിഡ് മരുന്നുമായി ഇന്ത്യ

കൊവിഡ് വ്യാപന ഭീതി : സംസ്ഥാനത്ത് മാസ്ക് നിർബ്ബന്ധമാക്കി

January 16th, 2023

khadi-face-mask-protect-to-spread-covid-19-virus-ePathram
തിരുവനന്തപുരം : കൊവിഡ് വ്യാപനം തടയുവാനായി സംസ്ഥാനത്ത് വീണ്ടും മാസ്ക് നിർബന്ധമാക്കി. പൊതു സ്ഥലങ്ങള്‍, ജോലി സ്ഥലങ്ങള്‍, വാഹനങ്ങള്‍, ആളുകള്‍ കൂടിച്ചേരുന്ന ഇടങ്ങളിലും മാസ്ക് ധരിക്കണം. മാത്രമല്ല പൊതു ജനങ്ങള്‍ കൂടുന്ന ഇടങ്ങളിലും ചടങ്ങുകളിലും സാമൂഹിക അകലം പാലിക്കുകയും വേണം. സാനിറ്റൈസര്‍, സോപ്പ് എന്നിവയില്‍ ഏതെങ്കിലും ഉപയോഗിച്ച് കൈകള്‍ ഇടക്കിടെ ശുചിയാക്കണം.

കടകള്‍, തിയ്യേറ്ററുകള്‍ അടക്കം എല്ലാ സ്ഥാപന ങ്ങളിലും കൈ ശുചിയാക്കുന്നതിനായി സോപ്പ്, വെള്ളം, സാനിറ്റൈസര്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കണം എന്നും കേരള സാംക്രമിക രോഗ ആക്ട് പ്രകാരം ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പുറത്തിറക്കിയ നിര്‍ദ്ദേശത്തില്‍ പറയുന്നു.

- pma

വായിക്കുക: , , , ,

Comments Off on കൊവിഡ് വ്യാപന ഭീതി : സംസ്ഥാനത്ത് മാസ്ക് നിർബ്ബന്ധമാക്കി

ശ്വാസ കോശ അണുബാധ തടയാൻ ഔഷധേതര ഇടപെടൽ ശക്തിപ്പെടുത്താൻ മാർഗ്ഗ രേഖ

December 26th, 2022

logo-government-of-kerala-ePathram
ശ്വാസ കോശ സംബന്ധമായ അണു ബാധകൾ തടയുന്നതിന് മരുന്നുകൾ ഉപയോഗിക്കാതെ ഉള്ള പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുവാന്‍ മാർഗ്ഗ രേഖ പുറത്തിറക്കി. ഉയർന്ന പ്രതിരോധ ശേഷി ഉള്ള വരിലും ആർജ്ജിത പ്രതിരോധ ശേഷി ഉള്ള വരിലും പുതിയ കൊവിഡ് വകഭേദങ്ങൾ അണു ബാധ ഉണ്ടാക്കും. ലോകമെമ്പാടും കൊവിഡ്, ഇൻഫ്ളുവൻസ തുടങ്ങിയ ശ്വാസ കോശ രോഗങ്ങൾ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിൽ മരുന്നുകൾ ഉപയോഗിക്കാതെ തന്നെ ഇവയെ ഏറ്റവും ഫല പ്രദമായി പ്രതിരോധിക്കുക യാണ് ലക്ഷ്യം.

കേരളത്തിൽ കൊവിഡ് കേസുകൾ കുറഞ്ഞിരിക്കുന്ന സമയമാണ്. എന്നാൽ ആഘോഷ നാളു കളിലെ ആളുകളുടെ കൂടിച്ചേരലുകളും പുതിയ വകഭേദങ്ങൾ പരക്കുന്നതിലൂടെയും കൊവിഡ് പോസിറ്റീവ് കേസുകൾ വര്‍ദ്ധിക്കുവാൻ സാദ്ധ്യതയുണ്ട്. അതിനാൽ വൈറസുകളാല്‍ ഉണ്ടാകുന്ന എല്ലാത്തരം ശ്വാസകോശ രോഗങ്ങളേയും തടയാൻ വേണ്ടിയാണ് മാർഗ്ഗരേഖ ഇറക്കിയത് എന്നും ആരോഗ്യ വകുപ്പു മന്ത്രി അറിയിച്ചു.

മാസ്ക് ധരിക്കൽ, ശാരീരിക അകലം പാലിക്കൽ, കൈകളുടെ ശുചിത്വം, ശ്രദ്ധയോടെയുള്ള ചുമ, തുമ്മൽ, വായു സഞ്ചാരം ഉള്ള മുറികൾ തുടങ്ങിയ ഔഷധേതര ഇടപെടലുകളിലൂടെ രോഗ സാദ്ധ്യത വളരെ അധികം കുറക്കുവാന്‍ കഴിയും.

ഇൻഫ്ളുവൻസയുടെ രോഗ ലക്ഷണങ്ങളും കൊവിഡ് രോഗ ലക്ഷണങ്ങളും സമാനമാണ്. ഇത് കൂടുതൽ തീവ്രമായി ബാധി ക്കുന്നത് പ്രായമായവരേയും മറ്റ് അനുബന്ധ രോഗം ഉള്ളവരേയുമാണ്. വൈറസുകൾ കാരണമുള്ള ശ്വാസ കോശ സംബന്ധമായ രോഗങ്ങൾ മൂലമുണ്ടാകുന്ന ഗുരുതര പ്രശ്നങ്ങളും മരണങ്ങളും ഒഴിവാക്കാൻ വേണ്ടിയാണ് ഇത്തരമൊരു ഇടപെടൽ നടത്തുന്നത്. P R D , influenza

- pma

വായിക്കുക: , , , , ,

Comments Off on ശ്വാസ കോശ അണുബാധ തടയാൻ ഔഷധേതര ഇടപെടൽ ശക്തിപ്പെടുത്താൻ മാർഗ്ഗ രേഖ

കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍

December 6th, 2022

the-truth-about-wuhan-covid-19-man-made-virus-ePathram
ലണ്ടന്‍ : ലക്ഷക്കണക്കിനു ജീവനുകള്‍ അപഹരി ക്കുകയും ലോകമാകെ നിശ്ചലമാക്കുകയും ചെയ്ത കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം എന്ന് വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍ ആന്‍ഡ്രൂ ഹഫ്. ‘ദ് ട്രൂത്ത് എബൗട്ട് വുഹാന്‍’ എന്ന പുസ്തക ത്തിലൂടെ യാണ് ആന്‍ഡ്രൂ ഹഫ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

സാര്‍സ്-കോവി-2 വൈറസ് ചൈനയിലെ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (ഡബ്ല്യു. ഐ. വി.) യില്‍ നിന്നും ചോര്‍ന്നതാണ് എന്നും ഇത് മനുഷ്യ നിര്‍മ്മിതം ആയിരുന്നു എന്നും ഇപ്പോള്‍ യു. എസ്. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞന്‍ ആന്‍ഡ്രൂ ഹഫ് അവകാശപ്പെട്ടു.

‘യു.എസ്. സര്‍ക്കാരിന്‍റെ സഹായത്തോടെ കൊറോണ വൈറസുകളെക്കുറിച്ചു വുഹാന്‍ ലാബില്‍ നടത്തിയ ഗവേഷണത്തിന്‍റെ അനന്തര ഫലമാണ് സാര്‍സ്-കോവി-2 എന്ന കൊവിഡ്-19 വൈറസ്’ – ഹഫ് തന്‍റെ പുസ്തകത്തില്‍ പറയുന്നു.

ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ഇക്കോ ഹെല്‍ത്ത് അലയന്‍സ് എന്ന സന്നദ്ധ സംഘടനയുടെ വൈസ് പ്രസിഡണ്ട് ആയിരുന്നു ആന്‍ഡ്രൂ ഹഫ്.

യു. എസ്. സര്‍ക്കാരിന്‍റെ വൈദ്യ ശാസ്ത്ര ഗവേഷണ ഏജന്‍സി യായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് നല്‍കുന്ന സഹായ ധനം ഉപയോഗിച്ച് വവ്വാലു കളിലെ കൊറോണ വൈറസുകളെപ്പറ്റി പഠിക്കുന്ന സംഘടനയാണ് ഇക്കോ ഹെല്‍ത്ത് അലയന്‍സ്.

മനുഷ്യര്‍ ഉള്‍പ്പെടെയുള്ള ജീവികളെ ഭാവിയില്‍ ബാധിക്കാന്‍ ഇടയുള്ള വൈറസുകളെ ലാബില്‍ ഉണ്ടാക്കുവാനും അവ മനുഷ്യനെ ബാധിച്ചാല്‍ എങ്ങിനെ നേരിടാം എന്നും പഠിക്കുവാനും ഇക്കോ ഹെല്‍ത്ത് അലയന്‍സ് വുഹാന്‍ ലാബിനെ സഹായിക്കുന്നുണ്ട്.

സാര്‍സ്-കോവി-2 വൈറസ് പൊട്ടിപ്പുറപ്പെട്ട അന്നു തന്നെ ഇത് ലാബില്‍ ഉണ്ടാക്കിയതാണ് എന്ന് ചൈനക്ക് അറിയാ മായിരുന്നു എന്നും ഹഫ് പറയുന്നു.

അപകടകരമായ ജൈവ സാങ്കേതിക വിദ്യ ചൈനക്ക് നല്‍കിയതില്‍ അമേരിക്കന്‍ സര്‍ക്കാറിനെ ആന്‍ഡ്രൂ ഹഫ് കുറ്റപ്പെടുത്തി.  * Dr. Andrew G. Huff 

- pma

വായിക്കുക: , , , , , , , ,

Comments Off on കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍

Page 2 of 5912345...102030...Last »

« Previous Page« Previous « ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
Next »Next Page » യു. എ. ഇ. ലോകത്തിന് മാതൃക : എം. എ. യൂസഫലി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha