നടന്‍ കലാശാല ബാബു അന്തരിച്ചു

May 14th, 2018

actor-kalasala-babu-ePathram
കൊച്ചി : നടൻ കലാശാല ബാബു (68) അന്തരിച്ചു. ഞായറാഴ്ച അർദ്ധ രാത്രി എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രി യിൽ വെച്ചായിരുന്നു മരണം. കഥകളി ആചാര്യൻ കലാ മണ്ഡലം കൃഷ്ണന്‍ നായരു ടെയും മോഹിനി യാട്ടം നര്‍ത്തകി കലാ മണ്ഡലം കല്യാണി ക്കുട്ടിയമ്മയു ടെയും മകനാണ്. ഭാര്യ : ലളിത. മക്കൾ : ശ്രീദേവി, വിശ്വനാഥൻ.

നാടക ങ്ങളി ലൂടെ അഭിനയ രംഗത്ത് എത്തിയ ബാബു, തൃപ്പൂണി ത്തുറ യില്‍ ആരംഭിച്ച ‘കലാ ശാല’ എന്ന നാടക സമിതി യിലൂടെ സജീവമായി.

ആന്റണി ഈസ്റ്റ്മാൻ സംവിധാനം ചെയ്ത ‘ഇണയെ ത്തേടി’ എന്ന ചിത്ര ത്തിലൂടെ സിനിമാ രംഗത്ത് എത്തി യെങ്കിലും പിന്നീട് സിനിമ യില്‍ നിന്നും വിട്ടു നിന്നു. തുടർന്ന് സീരിയൽ രംഗത്ത് എത്തിയ ബാബു ലോഹിത ദാസി ന്റെ ‘കസ്‌തൂരി മാന്‍’ എന്ന ചിത്ര ത്തിലൂടെ സിനിമ യിലേക്കുള്ള രണ്ടാം വരവ് വിജയകരമാക്കി.

റൺവേ, എന്റെ വീട് അപ്പൂന്റെയും, തൊമ്മനും മക്കളും, ബാലേട്ടൻ, പെരു മഴ ക്കാലം, തുറുപ്പു ഗുലാൻ, പച്ച ക്കുതിര, ചെസ്സ്,ടു കൺട്രീസ്, പോക്കിരി രാജ, മല്ലൂസിംഗ് തുടങ്ങി അമ്പതിലേറെ സിനിമ കളിൽ അഭിനയിച്ചു.

- pma

വായിക്കുക: , , ,

Comments Off on നടന്‍ കലാശാല ബാബു അന്തരിച്ചു

സംവിധായകന്‍ ഐ. വി. ശശി അന്തരിച്ചു

October 24th, 2017

film-director-iv-sasi-ePathram
ചെന്നൈ : പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ഐ. വി. ശശി (69) അന്തരിച്ചു. ദേഹാസ്വാ സ്ഥ്യത്തെ തുടര്‍ന്ന് ചെന്നൈ യിലെ വീട്ടിൽ നിന്നും ആശു പത്രി യിലേക്ക് പോകു ന്നതിനിടെ രാവിലെ 11 മണി യോടെ യായി രുന്നു അന്ത്യം. ഭാര്യ സീമ യാണ് മരണ വിവരം മാധ്യമ ങ്ങളെ അറി യിച്ചത്.

കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശി യായ ഐ. വി. ശശി മദ്രാസ് സ്‌കൂള്‍ ഓഫ് ആര്‍ട്സില്‍ നിന്ന് ചിത്ര കല യില്‍ ഡിപ്ലോമ നേടിയ ശേഷ മാണ് 1968 ല്‍ എ. ബി. രാജിന്റെ ‘കളിയല്ല കല്ല്യാണ’ ത്തില്‍ കലാ സംവി ധായ കനായി സിനിമാ രംഗത്ത് എത്തുന്നത്. 1975 ല്‍ ഉമ്മര്‍ നായകന്‍ ആയി അഭിനയിച്ച ‘ഉത്സവം’ എന്ന സിനിമ യിലൂടെ സ്വതന്ത്ര സംവിധായകന്‍ ആയി.

ദേശീയോദ്ഗ്രഥന ത്തിനുള്ള ദേശീയ അവാർഡ് നേടിയ ആരൂഢം (1982) അടക്കം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷ കളി ലായി 150 ല്‍ അധികം സിനിമ കൾ സംവിധാനം ചെയ്തിട്ടുണ്ട്.

മലയാള ത്തിൽ ഏറ്റവും അധികം ഹിറ്റ് സിനിമ കള്‍ ഒരുക്കിയ സംവി ധായ കരിൽ ഒരാളാണ് ഐ. വി. ശശി. മലയാള സിനിമ ക്കു നല്‍കിയ സമഗ്ര സംഭാവന കളെ മാനിച്ചു കൊണ്ട് ജെ.സി. ഡാനിയൽ പുരസ്‌കാരം നൽകി ഐ. വി. ശശി യെ കേരളാ സർക്കാർ ആദരിച്ചു.

മികച്ച സംവി ധായ കനുള്ള സംസ്ഥാന പുരസ്കാരം രണ്ടു തവണ അദ്ദേഹത്തെ തേടി എത്തി. കൂടാതെ മികച്ച രണ്ടാ മത്തെ ചിത്ര ത്തിനുള്ള അവാർഡ്, ജനപ്രീതി നേടിയ ചിത്ര ത്തിനുള്ള അവാർഡ് എന്നിവയും കരസ്ഥ മാക്കി. ഫിലിം ഫെയര്‍ ലൈഫ് ടൈം അച്ചീവ് മെന്റ് അടക്കം ആറു തവണ ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ ലഭിച്ചു.

പ്രമുഖ അഭിനേത്രി സീമ യാണ് പത്നി. മക്കൾ : അനു, അനി.

- pma

വായിക്കുക: , ,

Comments Off on സംവിധായകന്‍ ഐ. വി. ശശി അന്തരിച്ചു

നടി താര കല്യാണിന്റെ ഭര്‍ത്താവും അവതാരകനുമായ രാജാറാം അന്തരിച്ചു

July 31st, 2017

rajaram_epathram

കൊച്ചി : നടിയും നര്‍ത്തകിയുമായ താര കല്യാണിന്റെ ഭര്‍ത്താവും അവതാരകനുമായ രാജാറാം അന്തരിച്ചു. വൈറല്‍ ഫീവറിനെ തുടര്‍ന്ന് കൊച്ചിയിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

അവതാരകന്‍ മാത്രമല്ല , സീരിയലിലും ചില സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുള്ള അദ്ദേഹം ഒരു ഡാന്‍സ് അദ്ധ്യാപകന്‍ കൂടിയായിരുന്നു. മകള്‍ സൗഭാഗ്യയും ഒരു നര്‍ത്തകിയാണ്. മലയാള ചിത്രങ്ങളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി ജീവിതം ആരംഭിച്ച അദ്ദേഹം കലാരംഗത്ത് കൂടുതല്‍ ശ്രദ്ധേയമായത് ഡാന്‍സിലൂടെയാണ്. ഭാര്യയുമായി പല നര്‍ത്തന വേദികളിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

- അവ്നി

വായിക്കുക: , ,

Comments Off on നടി താര കല്യാണിന്റെ ഭര്‍ത്താവും അവതാരകനുമായ രാജാറാം അന്തരിച്ചു

നടന്‍ മുന്‍ഷി വേണു അന്തരിച്ചു

April 13th, 2017

venu

തൃശൂര്‍ : നടന്‍ മുന്‍ഷി വേണു അന്തരിച്ചു. കിഡ്നി സംബന്ധമായ അസുഖം ബാധിച്ച് ചാലക്കുടിയിലെ പാലിയേറ്റ് കെയറില്‍ ചികിത്സയിലായിരുന്നു. മുന്‍ഷി എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ ശ്രദ്ധേയനായ അദ്ദേഹം പിന്നീട് സിനിമാതാരമായി. സംസ്കാരം ശനിയാഴ്ച നടക്കും. തിരുവനന്തപുരം വഴുതക്കാട് സ്വദേശിയായിരുന്നു.

തിളക്കം, പച്ചക്കുതിര, കഥപറയുമ്പോള്‍ എന്നിങ്ങനെ ചെറുതും വലുതുമായി അറുപതോളം സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്.

- അവ്നി

വായിക്കുക: , ,

Comments Off on നടന്‍ മുന്‍ഷി വേണു അന്തരിച്ചു

Page 8 of 8« First...45678

« Previous Page « മൂന്നാമത് മുഗൾ ഗഫൂർ സ്മാരക പുരസ്‌കാര സമർപ്പണവും സംഗീത നിശയും വെള്ളിയാഴ്ച
Next » കൊറോണ വൈറസ്‌ ബാധ റിപ്പോർട്ട്​ ചെയ്​തു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha