വിദ്യാർത്ഥി കൾക്ക് കൊവിഡ് നെഗറ്റീവ് ഫലം നിർബ്ബന്ധം 

January 14th, 2021

kerala-students-epathram
അബുദാബി : ജനുവരി മൂന്നിനു ശേഷം യു. എ. ഇ.ക്കു പുറത്തു നിന്നും മടങ്ങി എത്തിയ വിദ്യാർത്ഥി കൾക്ക് കൊവിഡ് നെഗറ്റീവ് ഫലം നിർബ്ബന്ധം എന്ന് അബുദാബി എജുക്കേഷന്‍ കൗണ്‍സില്‍ (അഡെക്) അറിയിച്ചു.

ക്ലാസ്സില്‍ എത്തുന്നതിനു 96 മണിക്കൂർ മുമ്പ്‌ ലഭിച്ച പി. സി. ആർ. ഫലമാണ് അഡെക് ആവശ്യപ്പെട്ടിരിക്കുന്നത്. വിദ്യാർത്ഥി കൾക്കുള്ള കൊവിഡ് പരിശോധനാ കേന്ദ്ര ങ്ങളുടെ പട്ടികയും അഡെക് പുറത്തിറക്കിയിട്ടുണ്ട്.

മൂന്ന് ആഴ്ച ശൈത്യകാല ഇടവേള കഴിഞ്ഞു അബു ദാബി യിലെ സ്കൂളു കളിൽ ക്ലാസ്സുകൾ ആരംഭി ക്കുന്നതിന് മുമ്പാണ് ഈ നിബന്ധന പ്രഖ്യാ പിച്ചത്. ജനുവരി മൂന്നു മുതല്‍ ക്ലാസ്സുകള്‍ ആരംഭിച്ചിരുന്നു. എല്ലാ വിദ്യാർത്ഥികൾക്കും ആദ്യ രണ്ടാഴ്ച ഓണ്‍ ലൈന്‍ പഠന സൗകര്യം അഡെക് നല്‍കിയിരുന്നു.

- pma

വായിക്കുക: , , , , ,

Comments Off on വിദ്യാർത്ഥി കൾക്ക് കൊവിഡ് നെഗറ്റീവ് ഫലം നിർബ്ബന്ധം 

ദോഹയിലെ വിദ്യാഭ്യാസ സ്ഥാപന ത്തിലേക്ക് നോർക്ക റിക്രൂട്ട്മെന്റ്

December 31st, 2020

ogo-norka-roots-ePathram
കൊച്ചി : ദോഹയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനം ബിർള പബ്ലിക് സ്‌കൂളിലേക്ക് നോർക്ക റൂട്സ് വഴി അദ്ധ്യാപകർ അടക്കം വിവിധ തസ്തിക കളിലേക്ക് നിയമനം നൽകുന്നു. ഏകദേശം 70,000 രൂപക്കും 89,000 രൂപക്കും ഇടയില്‍ അടിസ്ഥാന ശമ്പളം ലഭിക്കും. അദ്ധ്യാപകര്‍ക്കും മറ്റു ഓഫീസ് ജോലികളിലേക്കും പ്രവൃത്തി പരിചയം ഉള്ള വർക്ക് ജനുവരി 10 വരെ ഓൺ ലൈനിൽ അപേക്ഷിക്കാം. വിവരങ്ങൾ നോര്‍ക്ക റൂട്സ്വെബ് സൈറ്റില്‍ ലഭിക്കും.

ജോലി സംബന്ധമായ വിശദ വിവരങ്ങള്‍ക്ക് നോര്‍ക്ക റിക്രൂട്ട്മെന്റ് പോര്‍ട്ടല്‍ സന്ദര്‍ശിക്കുക.  ടോൾ ഫ്രീ നമ്പർ: 1800 425 3939.  (പി. എൻ. എക്‌സ്. 4540/2020

- pma

വായിക്കുക: , , ,

Comments Off on ദോഹയിലെ വിദ്യാഭ്യാസ സ്ഥാപന ത്തിലേക്ക് നോർക്ക റിക്രൂട്ട്മെന്റ്

കൃഷി ശാസ്ത്രജ്ഞൻ ആർ. ഹേലി അന്തരിച്ചു

December 13th, 2020

ആലപ്പുഴ : കൃഷി ശാസ്ത്രജ്ഞനും കൃഷി വകുപ്പ് മുൻ ഡയറക്ടറുമായ പ്രൊഫ. ആർ. ഹേലി (87) അന്തരിച്ചു. ആലപ്പുഴയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.

ബാംഗ്ലൂര്‍ കാര്‍ഷിക കോളജില്‍ നിന്ന് ബിരുദം നേടി. തുടര്‍ന്ന് കൃഷി രംഗത്ത് സജീവമായി. മലയാള ത്തില്‍ ഫാം ജേര്‍ണ്ണലിസത്തിന് തുടക്കം കുറിച്ചത് ആര്‍. ഹേലി യാണ്. കാർഷിക മേഖല യിൽ നിരവധി ക്രിയാത്മക നിർദ്ദേശങ്ങള്‍ അദ്ദേഹം നടപ്പാക്കി.

ആകാശ വാണിയില്‍ വയലും വീടും, ദൂരദര്‍ശനില്‍ നാട്ടിന്‍പുറം എന്നീ പരിപാടി കള്‍ പ്രൊഫസര്‍. ആര്‍. ഹേലി ആയിരുന്നു ഒരുക്കിയത്. കൃഷി സംബന്ധിച്ചുള്ള നിരവധി ലേഖന ങ്ങള്‍ ദിനപത്ര ങ്ങളിലും ആനു കാലിക ങ്ങളിലും എഴുതിയിട്ടുണ്ട്.

അദ്ദേഹത്തിന്റെ ദേഹ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ടൂറിസം – ദേവസ്വം വകുപ്പു മന്ത്രി കടകം പള്ളി സുരേന്ദന്ദ്രൻ  എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.

- pma

വായിക്കുക: , , , ,

Comments Off on കൃഷി ശാസ്ത്രജ്ഞൻ ആർ. ഹേലി അന്തരിച്ചു

രണ്ടാം ക്ലാസ്സ് വരെ ഹോം വര്‍ക്ക് പാടില്ല – സ്‌കൂള്‍ ബാഗിന്‍റെ ഭാരം കുറക്കണം

December 9th, 2020

education-ministry-suggests-no-home-work-up-to-class-2-students-ePathram
ന്യൂഡല്‍ഹി : രണ്ടാം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥി കൾക്ക് ഹോം വർക്ക് കൊടുക്കു വാന്‍ പാടില്ല എന്നും സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറക്കണം എന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം.

അധിക സമയം ഇരുന്ന് പഠിക്കാന്‍ കഴിയാത്ത തിനാല്‍ രണ്ടാം ക്ലാസ്സ് വരെ യുള്ള വിദ്യാർ ത്ഥികള്‍ക്ക് ഹോം വര്‍ക്ക് നല്‍കരുത് എന്നതാണ് പ്രധാന നിർദ്ദേശ ങ്ങളില്‍ ഒന്ന്.

3 മുതല്‍ അഞ്ചാം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥി കള്‍ക്ക് ആഴ്ചയില്‍ പരമാവധി 2 മണിക്കൂര്‍ വരെ മാത്രമേ ഹോം വര്‍ക്ക് നല്‍കാവൂ.

6 മുതല്‍ എട്ടാം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥി കള്‍ക്ക് ഓരോ ദിവസവും പരമാവധി ഒരു മണിക്കൂര്‍ വരെ ഹോം വര്‍ക്ക് നല്‍കാം.

9 മുതല്‍ 12 വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർത്ഥികള്‍ ക്ക് പ്രതിദിനം 2 മണിക്കൂറില്‍ അധികം ഹോം വര്‍ക്ക് നല്‍കരുത്.

കുട്ടികളുടെ ശരീര ഭാരത്തിന്റെ പത്ത് ശതമാനത്തില്‍ താഴെ ആയിരിക്കണം സ്‌കൂള്‍ ബാഗി ന്റെ ഭാരം എന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ പുതിയ സ്‌കൂള്‍ ബാഗ് നയം ശുപാര്‍ശ ചെയ്യുന്നു.

1 മുതൽ പത്താം ക്ലാസ്സ് വരെയുള്ള വിദ്യാര്‍ത്ഥി കളുടെ കാര്യ ത്തിൽ ഇത് ബാധകമാണ്.

രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടി യുടെ പരമാ വധി ഭാരം 22 കിലോ എങ്കിൽ അവരുടെ ബാഗി ന്റെ ഭാരം രണ്ട് കിലോ യിൽ കൂടാൻ പാടില്ല.

പ്ലസ് ടു തല ത്തില്‍ പഠിക്കുന്ന വിദ്യാർത്ഥി കളുടെ ഭാരം 35 മുതല്‍ 50 കിലോ വരെ ആയ തിനാല്‍ സ്‌കൂള്‍ ബാഗു കളുടെ ഭാരം അഞ്ച് കിലോ യിൽ അധികം ആവരുത്.

ഗുണ നിലവാരം ഉള്ള ഉച്ച ഭക്ഷണവും കുടി വെള്ളവും സ്കൂളുകൾ ഉറപ്പാ ക്കണം. ഇതു കൊണ്ട് ചോറ്റു പാത്ര വും വെള്ള ക്കുപ്പിയും കുട്ടികൾ കൊണ്ടു വരുന്നത് ഒഴിവാക്കുവാന്‍ സഹായിക്കും.

ഭാരം കുറഞ്ഞ മെറ്റീരിയൽ കൊണ്ട് ഉണ്ടാക്കിയ ബാഗു കൾക്ക് സ്പോഞ്ച് പിടിപ്പിച്ച, അഡ്ജസ്റ്റ് ചെയ്യാൻ കഴി യുന്ന രണ്ട് സ്ട്രാപ്പുകൾ ഉണ്ടാകണം.

സ്റ്റെപ്പുകൾ കയറുവാൻ പ്രയാസം നേരിടും എന്നതിനാൽ ചക്രങ്ങള്‍ ഉള്ള സ്കൂൾ ബാഗു കൾ അനുവദിക്കരുത്

പുസ്തകം നിശ്ചയിക്കുമ്പോള്‍ അതിന്റെ ഭാരം കൂടി കണക്കിലെടുക്കണം. പാഠ പുസ്തക ങ്ങളിൽ പ്രസാധകര്‍ ഭാരം രേഖപ്പെടുത്തണം. സ്കൂളുകളിൽ ഡിജിറ്റൽ തുലാസു കളും ലോക്കറു കളും തയ്യാറാക്കണം. സ്കൂൾ ബാഗു കളുടെ ഭാരം പതിവായി പരിശോധിക്കണം തുടങ്ങിയ നിർദ്ദേശങ്ങളും പുതിയ നയങ്ങളിൽ ഉള്‍ പ്പെടുത്തി യിട്ടുണ്ട് .

ഇതു സംബന്ധിച്ച് നടത്തിയ ഗവേഷണങ്ങളുടെയും അന്താ രാഷ്ട്ര തലത്തിൽ നിലനിൽക്കുന്ന മാനദണ്ഡ ങ്ങളു ടെയും അടിസ്ഥാന ത്തിലാണ് ഈ നിർദ്ദേശം തയ്യാറാക്കി യത് എന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പറയുന്നു.

- pma

വായിക്കുക: , , ,

Comments Off on രണ്ടാം ക്ലാസ്സ് വരെ ഹോം വര്‍ക്ക് പാടില്ല – സ്‌കൂള്‍ ബാഗിന്‍റെ ഭാരം കുറക്കണം

സ്ത്രീകൾക്കു വേണ്ടി സൗജന്യ ആയുർ വേദ തെറാപ്പിസ്റ്റ് കോഴ്‌സ്

November 18th, 2020

logo-kitts-kerala-institute-of-tourism-travel-studies-ePathramതിരുവനന്തപുരം : സംസ്ഥാന സര്‍ക്കാറിനു കീഴിലുള്ള KITTS (കിറ്റ്‌സ് – കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസ്) നടത്തുന്ന 40 ദിവസം നീണ്ടു നിൽക്കുന്ന സൗജന്യ ആയുർ വേദ തെറാപ്പിസ്റ്റ് കോഴ്‌സിലേക്ക് 18 വയസ്സിനും 40 വയസ്സിനും മദ്ധ്യേ പ്രായക്കാരായ സ്ത്രീകൾക്ക് അപേക്ഷിക്കാം. അവസാന തിയ്യതി ഡിസംബർ രണ്ട്.

therapist-in-ayurveda-application-kitts-ePathram

ആദ്യം അപേക്ഷിക്കുന്ന 100 പേർക്ക് സൗജന്യ പരിശീലനം നല്‍കും എന്ന് സംസ്ഥാന പബ്ലിക് റിലേഷന്‍ വകുപ്പ് പ്രസിദ്ധീകരിച്ച വാര്‍ത്താ ക്കുറിപ്പില്‍ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് കിറ്റ്സ് വെബ് സൈറ്റ് സന്ദര്‍ശിക്കുക. ബന്ധപ്പെടു വാനുള്ള ഫോണ്‍ നമ്പറും മേല്‍ വിലാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫോൺ : 0471-23 29 539, 0471-23 29 468

- pma

വായിക്കുക: , , ,

Comments Off on സ്ത്രീകൾക്കു വേണ്ടി സൗജന്യ ആയുർ വേദ തെറാപ്പിസ്റ്റ് കോഴ്‌സ്

Page 28 of 75« First...1020...2627282930...405060...Last »

« Previous Page« Previous « ജയൻ : അസ്തമിക്കാത്ത താര സൂര്യൻ
Next »Next Page » പാലാരിവട്ടം പാലം അഴിമതിക്കേസ് : വി. കെ. ഇബ്രാഹിം കുഞ്ഞ് അറസ്റ്റില്‍ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha