ന്യൂഡല്‍ഹി : രണ്ടാം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥി കൾക്ക് ഹോം വർക്ക് കൊടുക്കു വാന്‍ പാടില്ല എന്നും സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറക്കണം എന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം.
അധിക സമയം ഇരുന്ന് പഠിക്കാന്‍ കഴിയാത്ത തിനാല്‍ രണ്ടാം ക്ലാസ്സ് വരെ യുള്ള വിദ്യാർ ത്ഥികള്‍ക്ക് ഹോം വര്‍ക്ക് നല്‍കരുത് എന്നതാണ് പ്രധാന നിർദ്ദേശ ങ്ങളില്‍ ഒന്ന്.
3 മുതല്‍ അഞ്ചാം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥി കള്‍ക്ക് ആഴ്ചയില്‍ പരമാവധി 2 മണിക്കൂര്‍ വരെ മാത്രമേ ഹോം വര്‍ക്ക് നല്‍കാവൂ.
6 മുതല്‍ എട്ടാം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥി കള്‍ക്ക് ഓരോ ദിവസവും പരമാവധി ഒരു മണിക്കൂര്‍ വരെ ഹോം വര്‍ക്ക് നല്‍കാം.
9 മുതല്‍ 12 വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർത്ഥികള്‍ ക്ക് പ്രതിദിനം 2 മണിക്കൂറില്‍ അധികം ഹോം വര്‍ക്ക് നല്‍കരുത്.
കുട്ടികളുടെ ശരീര ഭാരത്തിന്റെ പത്ത് ശതമാനത്തില്‍ താഴെ ആയിരിക്കണം സ്‌കൂള്‍ ബാഗി ന്റെ ഭാരം എന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ പുതിയ സ്‌കൂള്‍ ബാഗ് നയം ശുപാര്‍ശ ചെയ്യുന്നു.
1 മുതൽ പത്താം ക്ലാസ്സ് വരെയുള്ള വിദ്യാര്‍ത്ഥി കളുടെ കാര്യ ത്തിൽ ഇത് ബാധകമാണ്.
രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടി യുടെ പരമാ വധി ഭാരം 22 കിലോ എങ്കിൽ അവരുടെ ബാഗി ന്റെ ഭാരം രണ്ട് കിലോ യിൽ കൂടാൻ പാടില്ല.
പ്ലസ് ടു തല ത്തില്‍ പഠിക്കുന്ന വിദ്യാർത്ഥി കളുടെ ഭാരം 35 മുതല്‍ 50 കിലോ വരെ ആയ തിനാല്‍ സ്‌കൂള്‍ ബാഗു കളുടെ ഭാരം അഞ്ച് കിലോ യിൽ അധികം ആവരുത്.
ഗുണ നിലവാരം ഉള്ള ഉച്ച ഭക്ഷണവും കുടി വെള്ളവും സ്കൂളുകൾ ഉറപ്പാ ക്കണം. ഇതു കൊണ്ട് ചോറ്റു പാത്ര വും വെള്ള ക്കുപ്പിയും കുട്ടികൾ കൊണ്ടു വരുന്നത് ഒഴിവാക്കുവാന്‍ സഹായിക്കും.
ഭാരം കുറഞ്ഞ മെറ്റീരിയൽ കൊണ്ട് ഉണ്ടാക്കിയ ബാഗു കൾക്ക് സ്പോഞ്ച് പിടിപ്പിച്ച, അഡ്ജസ്റ്റ് ചെയ്യാൻ കഴി യുന്ന രണ്ട് സ്ട്രാപ്പുകൾ ഉണ്ടാകണം.
സ്റ്റെപ്പുകൾ കയറുവാൻ പ്രയാസം നേരിടും എന്നതിനാൽ ചക്രങ്ങള്‍ ഉള്ള സ്കൂൾ ബാഗു കൾ അനുവദിക്കരുത്
പുസ്തകം നിശ്ചയിക്കുമ്പോള്‍ അതിന്റെ ഭാരം കൂടി കണക്കിലെടുക്കണം. പാഠ പുസ്തക ങ്ങളിൽ പ്രസാധകര്‍ ഭാരം രേഖപ്പെടുത്തണം. സ്കൂളുകളിൽ ഡിജിറ്റൽ തുലാസു കളും ലോക്കറു കളും തയ്യാറാക്കണം. സ്കൂൾ ബാഗു കളുടെ ഭാരം പതിവായി പരിശോധിക്കണം തുടങ്ങിയ നിർദ്ദേശങ്ങളും പുതിയ നയങ്ങളിൽ ഉള്‍ പ്പെടുത്തി യിട്ടുണ്ട് .
ഇതു സംബന്ധിച്ച് നടത്തിയ ഗവേഷണങ്ങളുടെയും അന്താ രാഷ്ട്ര തലത്തിൽ നിലനിൽക്കുന്ന മാനദണ്ഡ ങ്ങളു ടെയും അടിസ്ഥാന ത്തിലാണ് ഈ നിർദ്ദേശം തയ്യാറാക്കി യത് എന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പറയുന്നു.