നദീ ജലം പങ്കു വെക്കില്ല – കടുത്ത നട പടി യുമായി ഇന്ത്യ

February 21st, 2019

nitin-gadkari-2018-union-transport-minister-ePathram
ന്യൂഡൽഹി : പുല്‍വാമ ചാവേര്‍ ആക്രമണ ത്തിനു പിന്നാലെ പാക്കിസ്ഥാന് എതിരെ കടു ത്ത നടപടി യു മായി ഇന്ത്യ രംഗത്ത്. മൂന്നു നദി കളിലെ ജലം പങ്കു വെക്കുന്നത് നിര്‍ത്തും എന്ന് കേന്ദ്ര ജല വിഭവ വകുപ്പു മന്ത്രി നിതിൻ ഗഡ് കരി പറഞ്ഞു.

ഇതിന്‍റെ ഭാഗ മായി സത്‌ലജ്, രവി, ബിയാസ് എന്നീ മൂന്നു നദി കളി ലെ വെള്ളം ജമ്മു കശ്മീ രി ലേക്കും പഞ്ചാബി ലേക്കും വഴി തിരിച്ചു വിടും.

‘പാക്കിസ്ഥാനുമായി വെള്ളം പങ്കു വെക്കുന്നത് അവ സാനി പ്പിക്കു വാന്‍ നമ്മുടെ സർക്കാർ തീരു മാനിച്ചു. കിഴക്കൻ നദി കളി കളിൽ നിന്നു വരു ന്ന വെള്ളം ജമ്മു കശ്മീർ, പഞ്ചാബ് സംസ്ഥാന ങ്ങളി ലേക്ക് വഴി തിരിച്ചു വിടും.’ നിതിൻ ഗഡ് കരി ട്വീറ്റ് ചെയ്തു.

സിന്ധു നദീ ജല കരാർ പ്രകാരം, പോഷക നദി കളായ രവി, സത്‌ലജ്, ബിയാസ് എന്നി വയിലെ വെള്ളം ഇന്ത്യ ക്കും ഛലം, ചിനാബ്, സിന്ധു എന്നീ നദി കളിലെ ജലം പാക്കിസ്ഥാനും ഉള്ള താണ്. വിഭജന ത്തിന് ശേഷ മാണ് ഇരു രാജ്യ ങ്ങളും മൂന്നു നദി കള്‍ വീതം പങ്കിട്ടെടു ത്തത്. എന്നാല്‍ കരാർ പ്രകാരമുള്ള 93–94 ശതമാനം ജലം മാത്ര മാണ് ഇന്ത്യ ഉപ യോഗി ക്കു ന്നത്.

- pma

വായിക്കുക: , , , , , , , , , ,

Comments Off on നദീ ജലം പങ്കു വെക്കില്ല – കടുത്ത നട പടി യുമായി ഇന്ത്യ

ഇടി മിന്നലോടെ ശക്ത മായ മഴ

February 17th, 2019

rain-in-abudhabi-2013-march-25-by-hafsal-ahmed-ima-ePathram
അബുദാബി : രാജ്യത്തിന്റെ വിവിധ എമിറേ റ്റു കളില്‍ ശക്തമായ മഴ പെയ്തു.  ശനി യാഴ്ച രാത്രി ഇടി മിന്ന ലോടു കൂടി യും കാറ്റിന്റെ അകമ്പടി യു മായി ട്ടാണ് മഴ പെയ്തത്. കാലാവസ്ഥാ മാറ്റ ത്തിന്റെ മുന്നോടി യായി ട്ടാണ് ഈ മഴ എന്നു കരുതുന്നു.

അബുദാബിയുടെ വിവിധ ഭാഗങ്ങള്‍, ദുബായ്, ഷാർജ, അജ് മാന്‍, റാസൽ ഖൈമ, ഫുജൈറ, ഉമ്മുൽ ഖുവൈൻ എന്നീ എമിറേറ്റു കളിലും മഴ ലഭിച്ചു. ദുബായ് അൽ റുവയ്യ ഏരിയ യില്‍ ആണ് ഏറ്റവും അധികം മഴ ലഭി ച്ചത് എന്ന് ദേശീയ കാലാ വസ്ഥാ നിരീക്ഷണ കേന്ദ്രം അറി യിച്ചു.

റോഡില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടിരു ന്നതിനാല്‍ വാഹന ഗതാഗതം പതുക്കെ ആയി രുന്നു. പല യിടത്തും ആകാശം മേഘാവൃത മാണ്.  വീണ്ടും ശക്തമായ മഴ പെയ്യു വാൻ സാദ്ധ്യത ഉള്ളതിനാൽ വാഹനം ഓടി ക്കുന്ന വര്‍ കൂടു തല്‍ ജാഗ്രത പുലര്‍ത്തണം എന്നും അധികൃതര്‍ മുന്നറി യിപ്പു നല്‍കി.

- pma

വായിക്കുക: , , , ,

Comments Off on ഇടി മിന്നലോടെ ശക്ത മായ മഴ

ഡോണാൾഡ് ട്രംപ് – കിം ജോംഗ് ഉന്‍ ഉച്ച കോടി ഈ മാസം അവസാനം

February 7th, 2019

america korea-epathram
വാഷിംഗ്ടണ്‍ : അമേരിക്കന്‍ പ്രസിഡണ്ട് ഡോണാൾഡ് ട്രംപ്, ഉത്തര കൊറിയന്‍ ഭരണാധി കാരി കിം ജോംഗ് ഉന്‍ എന്നിവര്‍ തമ്മി ലുള്ള രണ്ടാം വട്ട കൂടിക്കാഴ്ച ഫെബ്രു വരി 27, 28 തീയ്യതി കളിൽ വിയറ്റ് നാമില്‍ വെച്ച് നടക്കും.

കിം ജോംഗ് ഉന്നുമായുള്ള രണ്ടാം ഉച്ച കോടി യുടെ വിവരം യു. എസ്. കോൺ ഗ്രസ്സി ലാണ് ട്രംപ് പ്രഖ്യാ പിച്ചത്.

ഇവര്‍ തമ്മിലുള്ള ആദ്യ ഉച്ച കോടി കഴിഞ്ഞ വർഷം സിംഗപ്പുരില്‍ നടന്നിരുന്നു. ഉത്തര കൊറിയ യുടെ ആണ വ നിരാ യുധീ കരണ വിഷയം തന്നെയാണ് വിയറ്റ് നാം ചര്‍ച്ച യിലും ഉണ്ടാവുക എന്നറിയുന്നു.

- pma

വായിക്കുക: , , , ,

Comments Off on ഡോണാൾഡ് ട്രംപ് – കിം ജോംഗ് ഉന്‍ ഉച്ച കോടി ഈ മാസം അവസാനം

യു. എ. ഇ. യിൽ പരക്കെ മഴ

February 3rd, 2019

rain-in-uae-abudhabi-road-with-rain-water-ePathram
അബുദാബി : രാജ്യമെങ്ങും മഴ പെയ്തു. അബു ദാബി നഗര ത്തില്‍ ഇന്നു രാവിലെ ഏറെ നേരം നീണ്ടു നിന്ന ചാറ്റല്‍ മഴ ആയിരുന്നു. എന്നാല്‍ നഗരത്തിനു പുറത്ത് പലയിടത്തും മഴ ശക്ത മായി പെയ്തു. അല്‍ ഐന്‍, ദുബായ്, ഷാർജ, അജ്മാൻ എന്നിവിട ങ്ങ ളിലും വടക്കൻ എമി റേറ്റു കളുടെ പല ഭാഗ ങ്ങളിലും മഴ ലഭി ച്ചിട്ടുണ്ട്.

മൂടിക്കെട്ടിയ അന്തരീക്ഷം ആയതി നാല്‍ ദൂരക്കാഴ്ച കുറഞ്ഞു. വാഹന ങ്ങളെ മറി കടക്കുന്നത് കഴി യു ന്നതും ഒഴിവാക്കണം എന്നും ഓവർ ടേക്ക് ചെയ്യു മ്പോൾ അതീവ ശ്രദ്ധ ചെലു ത്തണം എന്നും അധി കൃതര്‍ ജാഗ്രതാ മുന്നറിയിപ്പു നല്‍കി.

55 കിലോ മീറ്റർ വേഗത യിൽ കാറ്റടിക്കുവാന്‍ സാദ്ധ്യത ഉണ്ട് എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകി യ മുന്നറി യിപ്പിൽ പറയുന്നു.

ഞായറാഴ്ച മുതൽ തിങ്കളാഴ്ച പുലർച്ചെ വരെ 6 മുതൽ 10 അടി ഉയര ത്തില്‍ തിരമാലകൾ അടി ക്കുവാൻ സാദ്ധ്യത ഉള്ള തിനാല്‍ കട ലില്‍ ഇറ ങ്ങുന്ന വര്‍ ശ്രദ്ധി ക്കണം എന്നും മുന്ന റിയി പ്പുണ്ട്.

- pma

വായിക്കുക: , , ,

Comments Off on യു. എ. ഇ. യിൽ പരക്കെ മഴ

പ്ലാസ്റ്റിക് നിരോധന ഉത്തരവു മായി കളക്ടര്‍ കെ. വാസുകി.

February 3rd, 2019

dr-k-vasuki-ias-ePathram
തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാല യോട് അനു ബന്ധിച്ച് ഉത്സവ മേഖല യായി പ്രഖ്യാ പിച്ചി ട്ടുള്ള സ്ഥല ങ്ങളിൽ ഫെബ്രു വരി 12 മുതൽ 21 വരെ പ്ലാസ്റ്റിക് ഉപ യോഗം നിരോ ധിച്ചു കൊണ്ട് ജില്ലാ കളക്ടർ ഡോ. കെ. വാസുകി ഉത്തരവ് ഇറക്കി.

ഭക്ഷണം പൊതിഞ്ഞു കൊണ്ടു വരുന്ന പ്ലാസ്റ്റിക് കവറു കൾ, പ്ലാസ്റ്റിക് കാരി ബാഗു കൾ, പ്ലാസ്റ്റിക് വാട്ടർ ബോട്ടി ലുകൾ, തെർമോ ക്കോൾ പാത്ര ങ്ങൾ, ഒറ്റ ത്ത വണ മാത്രം ഉപയോഗിച്ച് ഉപേക്ഷി ക്കുന്ന പ്ലാസ്റ്റിക്  അനു ബന്ധ വസ്തു ക്കൾ, അലൂ മിനിയം ഫോയിൽ, ടെട്രാ പാക്കു കൾ, പേപ്പർ കപ്പ്, പേപ്പർ പ്ലേറ്റ്, മൾട്ടി ലെയർ പാക്കിംഗ് ആഹാര പദാർത്ഥ ങ്ങൾ, എന്നിവ യാണ് നിരോധന പരിധി യിൽ വരിക.

തിരുവനന്തപുരം കോർപ്പ റേഷൻ പരിധി യിൽ ആറ്റു കാൽ, കുര്യാത്തി, മണക്കാട്, കളിപ്പാൻ കുളം, കമലേ ശ്വരം, അമ്പല ത്തറ, ശ്രീവരാഹം, പാൽ ക്കുള ങ്ങര, ശ്രീകണ്‌ഠേ ശ്വരം, ഫോര്‍ട്ട്, തമ്പാനൂർ, ആറൂർ, വലിയ ശാല, കാലടി, നെടും കാട്, ചാല, കരമന, തൈക്കാട്, പാളയം, വഞ്ചി യൂർ, ജഗതി, മുത്തറ, മേലാം കോട്, മാണിക്ക വിളാകം, വഴുത ക്കാട്, തിരു വല്ലം, ചാക്ക, പാപ്പനം കോട്, നേമം തുടങ്ങിയ വാർഡു കളി ലാണു ഫെബ്രുവരി 12 മുതൽ 21 വരെ പ്ലാസ്റ്റിക് നിരോ ധനം ഏര്‍ പ്പെടു ത്തിയിരി ക്കുന്നത്.

ഉത്തരവ് ലംഘി ക്കുന്ന വര്‍ക്ക് എതിരെ കർശ്ശന നിയമ നടപടി സ്വീക രിക്കും എന്നും ജില്ലാ കളക്ടർ അറി യിച്ചു.

(പി. ആർ. പി. 135/2019)

- pma

വായിക്കുക: , , , ,

Comments Off on പ്ലാസ്റ്റിക് നിരോധന ഉത്തരവു മായി കളക്ടര്‍ കെ. വാസുകി.

Page 36 of 60« First...102030...3435363738...5060...Last »

« Previous Page« Previous « പ്രളയാനന്തര പുനരധി വാസം പുരോ ഗമി ക്കുന്നു
Next »Next Page » മാർപ്പാപ്പ യു. എ. ഇ. സന്ദർശിക്കുന്നു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha