അബുദാബി : ജൈവ കൃഷിയെ പ്രോത്സാ ഹിപ്പി ക്കുന്ന തിനായി യു. എ. ഇ. സർക്കാർ ചെയ്തു വരുന്ന കർമ്മ പരി പാടി കൾക്കു ലുലു ഗ്രൂപ്പിന്റെ പിന്തുണ. ഇതിന്റെ പ്രചാരണ ത്തിനായി അബു ദാബി മുഷിരിഫ് മാളില് വൈവിദ്ധ്യ മാർന്ന പരി പാടി കൾക്ക് തുടക്ക മായി.
യു. എ. ഇ. കാലാ വസ്ഥാ വ്യതിയാന പരി സ്ഥിതി കാര്യ മന്ത്രാ ലയവു മായി സഹ കരിച്ചു കൊണ്ടാണ് ലുലു ഗ്രൂപ്പ് ഈ പദ്ധതി ഒരുക്കി യിരി ക്കുന്നത്. ജൈവ പച്ച ക്കറി കളും മറ്റും കർഷ കരിൽ നിന്നു നേരിട്ടു വാങ്ങി ലുലു മാളു കളിൽ പ്രത്യേകം സജ്ജ മാക്കിയ സ്റ്റാളു കളിലൂടെ വിൽപന നടത്തും.
ഇതിന്റെ ഔപചാരിക ഉദ്ഘാടനം യു. എ. ഇ. പരി സ്ഥിതി – കാലാ വസ്ഥാ വ്യതി യാന മന്ത്രി ഡോക്ടർ താനി അഹമ്മദ് അൽ സിയൂദി നിർവ്വ ഹിച്ചു. അബു ദാബി മുഷ്രിഫ് മാളിൽ നടന്ന ചടങ്ങിൽ ലുലു ഗ്രൂപ്പ് ചെയർ മാൻ എം. എ. യൂസഫലി അടക്ക മുള്ള പ്രമുഖർ സംബന്ധിച്ചു.
ജൈവ ഉൽപന്ന ങ്ങൾക്കു വൻ സ്വീകാര്യത ലഭിച്ചു വരിക യാണ് എന്നും കർഷകർക്കും രാജ്യത്തെ സമ്പദ് വ്യവസ്ഥക്കും ഇതു ഗുണ കര മാകും എന്നും പരി പാടി ഉദ്ഘാ ടനം ചെയ്തു കൊണ്ട് ഡോ. താനി അഹമ്മദ് പറഞ്ഞു.
പ്രത്യേക പരിചരണം ആവശ്യ മായ വരുടെ ക്ഷേമം കൂടി ലക്ഷ്യ മിട്ടുള്ള ഇത്തരം ഒരു ദൗത്യ ത്തിൽ പങ്കാ ളിത്തം വഹി ക്കുവാൻ കഴിഞ്ഞ തിൽ ഏറെ അഭി മാനി ക്കുന്നു എന്ന് എം. എ. യൂസഫലി പറഞ്ഞു.