കുന്ദംകുളം : കുന്ദംകുളത്തുണ്ടായ ചുഴലിക്കാറ്റില്‍ വ്യാപകമായ നാശനഷ്ടം. 45 പേര്‍ക്ക് പരിക്കേറ്റതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയുടേയും ഹോളി ക്രോസ്സ് പള്ളിയുടേയും മേല്‍ക്കൂരകള്‍ പൂര്‍ണ്ണമായും തകര്‍ന്നു.
ചുഴലിക്കാറ്റില്‍ സാരമായി പരിക്കേറ്റ ആളുകളെ കുന്ദംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരങ്ങള്‍ കടപുഴകി വീണതിനെ തുടര്‍ന്ന് ചിറ്റനൂര്‍, കാവിലക്കാട് മേഖലകളില്‍ ഗതാഗതവും വൈദ്യുത വിതരണവും നിര്‍ത്തിവെച്ചു. മരങ്ങള്‍ വീടിനുമേലെ വീണതിനെ തുടര്‍ന്ന് ഒരുപാട് വീടുകള്‍ക്കും നാശനഷ്ടങ്ങളുണ്ടായി.