ദുബായ് എമിഗ്രേഷന്‍ പുരസ്‌കാരം അസീസ് മണമ്മലിന്

January 19th, 2020

dubai-immigration-media-award-azeez-manammal-edarikkod-ePathram
ദുബായ് : താമസ കുടിയേറ്റ വകുപ്പി ന്റെ (General Directorate of Residency and Foreigners Affairs – Dubai. ജി. ഡി. ആർ. എഫ്. എ.)  മാധ്യമ പുരസ്കാര ത്തിന് അസീസ് മണമ്മൽ (എടരിക്കോട്) അർഹനായി.

ദുബായ് ഇമിഗ്രേഷൻ ജീവനക്കാരന്‍ കൂടിയായ അസീസ്, സര്‍ക്കാര്‍ വാർത്ത കളും വിവര ങ്ങളും പൊതു ജന ങ്ങൾക്ക് എത്തിച്ചു കൊടുക്കു ന്നതിൽ നടത്തിയ സേവനം പരിഗണിച്ചു കൊണ്ടാണ് ജി. ഡി. ആർ. എഫ്. എ. മാധ്യമ പുരസ്കാരം സമ്മാനിച്ചത്. വകുപ്പ് മേധാവി മേജർ ജനറൽ മുഹമ്മദ് അഹ മ്മദ് അൽ മര്‍റി പുരസ്കാരം സമ്മാനിച്ചു.

യു. എ. ഇ. യിലെ കലാ – സാംസ്കാരിക രംഗ ങ്ങളിലും സാമൂഹിക – ക്ഷേമ പ്രവർ ത്തന ങ്ങളിലും സജീവമാണ് അസീസ് മണമ്മൽ. 12 വർഷ മായി ദുബായ് എമി ഗ്രേഷ നില്‍ ജോലി ചെയ്യുന്ന അസീസ്, ഏറ്റവും മികച്ച എമിഗ്രേ ഷൻ ജീവന ക്കാരനുള്ള പുരസ്‌കാരം 2 തവണ കരസ്ഥ മാക്കി യിട്ടുണ്ട്.

കോൽക്കളി, ദഫ്മുട്ട്, വട്ട പ്പാട്ട് തുടങ്ങി വിവിധ മാപ്പിള കല കളിൽ നൈപുണ്യം നേടിയ അസീസ്, കേരള ഫോക്‌ ലോർ അക്കാഡമി, മോയിൻ കുട്ടി വൈദ്യർ മാപ്പിള കലാ അക്കാഡമി എന്നിവിട ങ്ങളിൽ അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , , ,

Comments Off on ദുബായ് എമിഗ്രേഷന്‍ പുരസ്‌കാരം അസീസ് മണമ്മലിന്

എക്സ്‌പോ 2020 : ഇന്ത്യ ക്കാർക്ക് വിസ സൗജന്യം

January 19th, 2020

pavan-kapoor-indian-ambassador-to-uae-ePathram
അബുദാബി : യു. എ. ഇ. യുടെ എക്സ്‌പോ 2020 യിൽ ഭാഗ മാകു വാന്‍ എത്തുന്ന ഇന്ത്യ ക്കാർക്ക് എന്‍ട്രി വിസ സൗജന്യം ആക്കുവാന്‍ യു. എ. ഇ. സർക്കാർ തീരു മാനി ച്ചിട്ടുണ്ട് എന്ന് ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ. കേരളാ സോഷ്യൽ സെന്റര്‍ യുവ ജനോത്സവം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരി ക്കുക യായി രുന്നു അദ്ദേഹം.

യു. എ. ഇ. യിലുള്ള 35 ലക്ഷത്തിലധികം ഇന്ത്യ ക്കാരില്‍ – 15 ലക്ഷ ത്തിൽ അധികം പേര്‍ മലയാളി കളാണ്. യു. എ. ഇ. യുടെ വ്യാവ സായിക വാണിജ്യ രംഗത്ത് എന്ന പോലെ കലാ – സാമൂഹിക – സാംസ്‌കാരിക മണ്ഡല ങ്ങ ളിലും ശ്രദ്ധേയമായ പ്രവർ ത്തന ങ്ങളാണ് മലയാളി സമൂഹം കാഴ്ച വെക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ സമൂഹ ത്തിന്റെ പൂർണ്ണ സഹ കരണവും പങ്കാളിത്തവും യു. എ. ഇ. സർ ക്കാറിന്റെ എല്ലാ പ്രവർ ത്തന ങ്ങളിലും ഉണ്ടാവും എന്നും എക്‌സ്‌പോ 2020 ൽ ഇന്ത്യ യുടെ സജീവ സാന്നിദ്ധ്യം ഉണ്ടാകും എന്നും അദ്ദേഹം പറഞ്ഞു.

യു. എ. ഇ. പൗരന്മാര്‍ക്ക് ഇന്ത്യയി ലേക്കു പോകുവാന്‍ e വിസ (വിസ ഓണ്‍ അറൈവല്‍) സംവിധാനം നില വില്‍ വന്നതിനെ കുറിച്ചും അദ്ദേഹം സാന്ദര്‍ഭി കമായി സൂചിപ്പിച്ചിരുന്നു.

- pma

വായിക്കുക: , , , ,

Comments Off on എക്സ്‌പോ 2020 : ഇന്ത്യ ക്കാർക്ക് വിസ സൗജന്യം

സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന് വിട

January 12th, 2020

oman-sultan-qaboos-bin-said-ePathram
മസ്കത്ത് : ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന് വിട. ക്യാന്‍സര്‍ രോഗബാധിതനായി ബെല്‍ജിയ ത്തില്‍ ചികിത്സ യിലായിരുന്ന അദ്ദേഹം കഴിഞ്ഞ മാസമാണ് ഒമാനില്‍ തിരിച്ചെത്തിയത്.

വെള്ളിയാഴ്ച വൈകുന്നേര മാണ് സുല്‍ത്താന്‍ ഖാബൂസ് അല്‍ സഈദ് (79) അന്തരിച്ചത്.

സുല്‍ത്താന്‍ സഈദ് ബിന്‍ തൈമൂറിന്റെയും മാസൂണ്‍ അല്‍ മാഷനി യുടെയും ഏക മകൻ. 1940 നവംബര്‍ പതി നെട്ടിന് ഒമാനിലെ സലാലയില്‍ ജനനം.

ബുസൈദി രാജ വംശ ത്തിന്റെ എട്ടാമത്തെ സുല്‍ ത്താന്‍ ആയി 1970 ജൂലായ് 23 ന് ഖാബൂസ് ബിന്‍ സഈദ് അധി കാരം ഏറ്റു.

തുടർന്ന് അദ്ദേഹം സലാല യില്‍ നിന്നും മസ്കറ്റിലേക്ക് മാറുകയും ചിതറിക്കിടന്ന ഒമാനിലെ ഗ്രാമ ങ്ങളെയും നഗര ങ്ങളെയും ഒരു കുട ക്കീഴിൽ കൊണ്ടു വരികയും രാജ്യ പുരോഗതി ക്കായി ‘മസ്‌കറ്റ് ആന്‍ഡ് ഒമാന്‍’ എന്നുള്ള രാജ്യ ത്തിന്റെ പേര്‍ ‘സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍’ എന്നാക്കി മാറ്റുകയും ചെയ്തു.

സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നിര്യാണ ത്തെ തുടര്‍ന്ന് സാംസ്കാരിക പൈതൃക വകുപ്പ് മന്ത്രി യായി രുന്ന ഹൈതം ബിൻ താരീഖ് അൽ സഈദ്  പുതിയ ഭരണാധി കാരി യായി സത്യ പ്രതിജ്ഞ ചെയ്തു അധികാരം ഏറ്റു.

- pma

വായിക്കുക: , ,

Comments Off on സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന് വിട

സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന് വിട

January 12th, 2020

oman-sultan-qaboos-bin-said-ePathram
മസ്കത്ത് : ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന് വിട. ക്യാന്‍സര്‍ രോഗബാധിതനായി ബെല്‍ജിയ ത്തില്‍ ചികിത്സ യിലായിരുന്ന അദ്ദേഹം കഴിഞ്ഞ മാസമാണ് ഒമാനില്‍ തിരിച്ചെത്തിയത്. വെള്ളി യാഴ്ച വൈകുന്നേര മാണ് സുല്‍ത്താന്‍ ഖാബൂസ് അല്‍ സഈദ് (79) അന്തരിച്ചത്.

സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നിര്യാണ ത്തെ തുടര്‍ന്ന് സാംസ്കാരിക പൈതൃക വകുപ്പ് മന്ത്രി യായി രുന്ന ഹൈതം ബിൻ താരീഖ് അൽ സഈദ്  പുതിയ ഭരണാധി കാരി യായി സത്യ പ്രതിജ്ഞ ചെയ്തു അധികാരം ഏറ്റു.

സുല്‍ത്താന്‍ സഈദ് ബിന്‍ തൈമൂറിന്റെയും മാസൂണ്‍ അല്‍ മാഷനി യുടെയും ഏക മകൻ. 1940 നവംബര്‍ പതി നെട്ടിന് ഒമാനിലെ സലാലയില്‍ ജനനം.

ബുസൈദി രാജ വംശ ത്തിന്റെ എട്ടാമത്തെ സുല്‍ ത്താന്‍ ആയി 1970 ജൂലായ് 23 ന് ഖാബൂസ് ബിന്‍ സഈദ് അധി കാരം ഏറ്റു.

തുടർന്ന് അദ്ദേഹം സലാല യില്‍ നിന്നും മസ്കറ്റിലേക്ക് മാറുകയും ചിതറിക്കിടന്ന ഒമാനിലെ ഗ്രാമ ങ്ങളെയും നഗര ങ്ങളെയും ഒരു കുട ക്കീഴിൽ കൊണ്ടു വരികയും രാജ്യ പുരോഗതിക്കായി ‘മസ്‌കറ്റ് ആന്‍ഡ് ഒമാന്‍’ എന്നുള്ള രാജ്യത്തി ന്റെ പേര്‍ ‘സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍’ എന്നാക്കി മാറ്റുകയും ചെയ്തു.

- pma

വായിക്കുക: , ,

Comments Off on സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന് വിട

യു. എ. ഇ. ടൂറിസ്റ്റ് വിസ ഇനി അഞ്ചു വര്‍ഷത്തേക്ക്

January 8th, 2020

dubai-ruler-sheikh-mohammed-bin-rashid-ePathram
അബുദാബി : യു. എ. ഇ. യില്‍ ടൂറിസ്റ്റ് വിസ ഇനി അഞ്ചു വര്‍ഷത്തേക്ക് നല്‍കും എന്ന് മന്ത്രി സഭാ തീരുമാനം. എല്ലാ രാജ്യ ക്കാർക്കും 5 വർഷം വരെ കാലാവധി യുള്ള മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ യായിരിക്കും ലഭി ക്കുക.

മറ്റു ടൂറിസ്റ്റ് വിസ കൾ ലഭിക്കുന്നതിന് നില വിലുള്ള മാനദണ്ഡം തന്നെയാവും  ഈ വിസക്കും ഉണ്ടാവുക. എന്നാല്‍ ഈ വിസ യില്‍ വരുന്ന വർക്ക് മെഡിക്കൽ ഇന്‍ഷ്വ റന്‍സ് വേണ്ടി വരും എന്നാണ് സൂചന.

യു. എ. ഇ. വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാ രിയു മായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം, പുതിയ ടൂറിസ്റ്റ് വിസ സംവി ധാനത്തെ ക്കുറിച്ച് ട്വിറ്ററി ലൂടെ വിശദീകരിച്ചു.

ആറു മാസം തുടർച്ചയായി തങ്ങാന്‍ യു. എ. ഇ. യിൽ തങ്ങാൻ കഴിയുന്ന രീതിയില്‍ ആയിരിക്കും ദീര്‍ഘ കാല സന്ദര്‍ശക വിസ സംവിധാനം എന്നും അറിയുന്നു. നിലവില്‍ മുപ്പതു ദിവസം (ഷോര്‍ട്ട് ടൈം വിസ), 90 ദിവസം (ലോംഗ് ടൈം വിസ) എന്നി ങ്ങനെ യാണ് ടൂറിസ്റ്റ് വിസ നൽകി യിരുന്നത്.

- pma

വായിക്കുക: , , , , ,

Comments Off on യു. എ. ഇ. ടൂറിസ്റ്റ് വിസ ഇനി അഞ്ചു വര്‍ഷത്തേക്ക്

Page 151 of 320« First...102030...149150151152153...160170180...Last »

« Previous Page« Previous « സെൻകുമാറിനെ ഡി. ജി. പി. ആക്കിയത് ജീവിത ത്തിലെ വലിയ തെറ്റ് : ചെന്നിത്തല
Next »Next Page » ജെയ്ന്‍ കോറല്‍കോവും നിലംപതിച്ചു; ഇനി ഗോള്‍ഡന്‍ കായലോരം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha