അബുദാബി : സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവക യുടെ ആദ്യ ഫല പ്പെരു ന്നാൾ ‘കൊയ്ത്തുത്സവം’ 2019 ഒക്ടോബർ 25 വെള്ളിയാഴ്ച നടക്കും. രാവിലെ 11 മണി ക്ക് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. വൈകു ന്നേരം നാലു മണിക്ക്, സാംസ്കാരിക പരി പാടി കളു ടെയും പ്രധാന സ്റ്റാളു കളു ടെയും ഔപചാരി ഉദ്ഘാടനം ഇന്ത്യൻ എംബസി ചാർജ് ദി അഫ യേഴ്‌സ് സ്മിത പാന്ഥ് നിര്‍വ്വഹിക്കും.
മലങ്കര ഓർത്ത ഡോക്സ് സഭ യുടെ ബ്രഹ്മവാർ ഭദ്രാസന മെത്രാപ്പോലീത്ത യാക്കോബ് മാർ ഏലിയാസ് തിരുമേനി അദ്ധ്യക്ഷത വഹിക്കും.
യു. എ. ഇ. യുടെ സഹിഷ്ണുതാ വർഷ ആച രണ ത്തി ന്റെ ഭാഗ മായി നിര വധി പ്രത്യേക തക ളോടെ യാണ് ഇത്ത വണ കൊയ്ത്തുത്സവം സംഘടി പ്പിക്കു ന്നത് എന്ന് സംഘാട കർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
നസ്രാണി പലഹാരങ്ങൾ, കപ്പ, മീൻ കറി, തട്ടു കട വിഭവ ങ്ങൾ, പുഴുക്ക്, പായസം മുതലായ നാടൻ വിഭവ ങ്ങൾ, വിവിധ തരം ബിരി യാ ണി കൾ, ഗ്രിൽ ഇന ങ്ങളും കൊയ്ത്തുത്സവ നഗരി യിൽ ലഭ്യമാവും.
ഭക്ഷ്യേതര വിഭവങ്ങളും വസ്ത്രങ്ങൾ, ഇലക്ട്രോണിക് ഉൽപന്നങ്ങൾ, കര കൗശല വസ്തു ക്കൾ, ഔഷധ ച്ചെടി കൾ, പുസ്തക ങ്ങൾ എന്നിവക്കു വേണ്ടിയും വിവിധ സ്റ്റാളുകൾ ഒരുക്കും.
തനതു കേരളീയ രുചി ക്കൂട്ടു കളുടെ സമന്വയത്തോടു കൂടെ അബുദാബി മലയാളി കളുടെ വലിയ സംഗമ ഭൂമി കൂടിയായി തീരുകയാണ് കൊയ്ത്തുത്സവ ദിന ത്തിൽ സെൻറ് ജോർജ് ഓർത്ത ഡോക്സ് പള്ളി അങ്കണം എന്ന് സംഘാടകർ വാർത്താ സമ്മേള നത്തിൽ അറിയിച്ചു.
ബ്രഹ്മവാർ ഭദ്രാസന മെത്രാപ്പോലീത്ത യാക്കോബ് മാർ ഏലിയാസ്, ഇടവക വികാരി ഫാദർ ബെന്നി മാത്യു, സഹ വികാരി ഫാദർ പോൾ ജേക്കബ്, കത്തീ ഡ്രൽ ട്രസ്റ്റി പി. ജി. ഇട്ടി പണിക്കർ, സന്തോഷ് ജോർജ്, നൈനാൻ തോമസ് പണിക്കർ, സാം ജി. ഡാനിയേൽ, ഐ തോമസ് തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളന ത്തില്‍ സംബന്ധിച്ചു.