അബുദാബി : ഇന്ത്യാ സോഷ്യൽ സെന്റർ (ഐ. എസ്. സി.) സംഘടി പ്പിക്കുന്ന യു. എ. ഇ. തല യുവജനോത്സവം 2019 നവംബർ 7, 8, 9 തീയ്യതി കളിൽ നടക്കും എന്നു ഭാര വാഹികള്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.
അഞ്ചു വേദി കളിലായി 21 വിഭാഗ ങ്ങളില്‍ നട ക്കുന്ന മത്സര ങ്ങളിൽ യു. എ. ഇ. യിലെ വിവിധ സ്‌കൂളു കളിൽ നിന്നും 18 വയസ്സിന് താഴെ യുള്ള അഞ്ഞൂ റോളം വിദ്യാർത്ഥികള്‍ കല യുടെ മാമാങ്ക ത്തില്‍ മാറ്റുരക്കും.
ശാസ്ത്രീയ നൃത്ത ഇനങ്ങളായ ഭരത നാട്യം, മോഹിനി യാട്ടം, കുച്ചി പ്പുഡി, കഥക്, ഒഡിസി, സെമി ക്ലാസ്സി ക്കൽ ഡാൻസ് എന്നിവയും പ്രാദേ ശിക നാടോടി നൃത്തം, കൂറ്റാതെ സംഗീത വിഭാ ഗങ്ങ ളി ലായി ഹിന്ദുസ്ഥാനി, കർണ്ണാടക സംഗീതം, ലളിത സംഗീതം, കരോക്കെ, സിനിമാ സംഗീതം, ഉപകരണ സംഗീതം, മോണോ ആക്ട്, പ്രച്ഛന്ന വേഷം തുടങ്ങിയ ഇനങ്ങളി ലാണ് മത്സരം.
വ്യക്തിഗത സമ്മാനങ്ങൾക്കുപുറമേ, കൂടുതൽ പോയിന്റ് നേടുന്നവർക്ക് ഐ. എസ്. സി. പ്രതിഭ 2019, ഐ. എസ്. സി. തിലക് 2019 എന്നിവ സമ്മാനിക്കും.
സ്‌കൂളു കളിൽ നിന്നും ലഭിക്കുന്ന അപേക്ഷാ ഫോമുകൾ വഴി യോ വെബ് സൈറ്റി ലൂടെ യോ രജിസ്റ്റർ ചെയ്യാവു ന്നതാണ്.