ദുബായ് വിസക്കാര്‍ ജി. ഡി. ആർ. എഫ്. എ. അനുമതി വാങ്ങണം

August 16th, 2020

air-india-express-need-gdrfa-approval-fly-back-to-uae-ePathram
ദുബായ് : ഓണ്‍ലൈനില്‍ റജിസ്റ്റര്‍ ചെയ്ത് ജി. ഡി. ആർ. എഫ്. എ. അനുമതി ലഭിച്ച ദുബായ് റസിഡൻറ് വിസ ക്കാര്‍ക്കു മാത്രമെ  ഇന്ത്യയില്‍ നിന്നും യാത്ര ചെയ്യാന്‍ സാധിക്കുകയുള്ളൂ എന്ന്‌ എയര്‍ ഇന്ത്യ അറിയിച്ചു.

യു. എ. ഇ. യിലെ എയര്‍ പോര്‍ട്ടുകളിലേക്ക് വരുന്ന വര്‍ക്ക് ഐ. സി. എ. അല്ലെങ്കില്‍ ജി. ഡി. ആർ. എഫ്. എ. എന്നിവ യുടെ അനുമതി ആവശ്യമില്ല എന്ന് കഴിഞ്ഞ ദിവസം അറിയിപ്പ് ഉണ്ടായിരുന്നു.

എന്നാൽ, ദുബായ് ജി. ഡി. ആർ. എഫ്. എ. അധികൃതർ ഇത് അസാധുവാക്കി എന്നും ദുബായ് റസിഡൻറ് വിസ ക്കാർ അനുമതി തേടണം എന്നും എയർ ഇന്ത്യ എക്സ് പ്രസ്സ് ട്വീറ്റ് ചെയ്തു.

അതേ സമയം മറ്റ് എമിറേറ്റു കളില്‍ ഉള്ളവർക്ക് അനുമതി യുടെ ആവശ്യമില്ല.

- pma

വായിക്കുക: , , , , , ,

Comments Off on ദുബായ് വിസക്കാര്‍ ജി. ഡി. ആർ. എഫ്. എ. അനുമതി വാങ്ങണം

ഹിജ്റ പുതു വര്‍ഷം : ആഗസ്റ്റ് 23 ഞായറാഴ്ച അവധി

August 14th, 2020
crescent-moon-ePathram
അബുദാബി : ഇസ്‌ലാമിക്  വർഷം  (ഹിജ്റ  1442) ആദ്യ ദിനമായ മുഹറം ഒന്നിനു (ആഗസ്റ്റ് 23 ഞായര്‍) യു. എ. ഇ. യിലെ സ്വകാര്യ സ്ഥാപന ങ്ങള്‍ക്കും അവധി ആയി രിക്കും. എന്നാൽ മുഹറം മാസ പ്പിറവി കാണുന്ന തിന്റെ അടിസ്ഥാന ത്തിൽ ആയിരിക്കും അവധി നൽകുക.

ചില സ്വകാര്യ സ്ഥാപന ങ്ങൾക്ക്, സർക്കാർ സ്ഥാപന ങ്ങളെ പോലെ തന്നെ വെള്ളി, ശനി എന്നിവ വാരാന്ത്യ അവധി ദിനങ്ങളാണ്. ഇങ്ങിനെ ഉള്ള വർക്ക് നവ വത്സര ദിനം ഞായർ അടക്കം മൂന്നു അവധി ദിനങ്ങൾ ലഭിക്കും.

- pma

വായിക്കുക: , , , , ,

Comments Off on ഹിജ്റ പുതു വര്‍ഷം : ആഗസ്റ്റ് 23 ഞായറാഴ്ച അവധി

കാലാവധി കഴിഞ്ഞ സന്ദർശക വിസ ക്കാർക്ക് ഒരു മാസം കൂടി

August 12th, 2020

federal-authority-for-identity-and-citizen-ship-uae-amnesty-with-name-of-protect-yourself-by-changing-yourself-ePathram
അബുദാബി : യു. എ. ഇ. യിൽ കാലാവധി തീര്‍ന്ന സന്ദർശക വിസ യില്‍ ഉള്ളവര്‍ക്ക് പിഴ ഇല്ലാതെ രാജ്യം വിടുവാനും വിസാ സ്റ്റാറ്റസ് മാറ്റുവാനും ഒരു മാസത്തെ അവധി കൂടി നീട്ടി നല്‍കി കൊണ്ട് അധികൃതര്‍ പുതിയ ഉത്തരവ് ഇറക്കി.

സന്ദർശക വിസ യുടെ കലാവധി കഴിഞ്ഞവർ 2020 സെപ്റ്റംബര്‍ 11 നുള്ളിൽ വിസ പുതുക്കുകയോ രാജ്യം വിടുകയോ ചെയ്യണം.

കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തല ത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കു കയും വിമാന ത്താവളങ്ങള്‍ അടച്ചിടുകയും ചെയ്തതോടെ യു. എ. ഇ. യില്‍ കുടുങ്ങിയ വിസിറ്റ് വിസ ക്കാര്‍ക്കു സൗജന്യ മായി നീട്ടി നൽകി യിരുന്ന വിസാ കാലാവധി ആഗസ്റ്റ് പത്താം തിയ്യതി യോടെ അവസാനിച്ചി രുന്നു. ഈ സാഹചര്യ ത്തിലാണ് വിസിറ്റ് വിസ കള്‍ക്ക് ഒരു മാസം കൂടി ഗ്രേസ് പിരീയഡ് അനുവദിച്ചത്.

- pma

വായിക്കുക: , , , ,

Comments Off on കാലാവധി കഴിഞ്ഞ സന്ദർശക വിസ ക്കാർക്ക് ഒരു മാസം കൂടി

എല്ലാ വിസ ക്കാര്‍ക്കും യു. എ. ഇ. യിലേക്ക് യാത്രാ അനുമതി

August 12th, 2020

pavan-kapoor-uae-indian-ambassador-ePathram
അബുദാബി : എല്ലാ തരത്തിലുമുള്ള വിസയുള്ള എല്ലാ ഇന്ത്യക്കാർക്കും യു. എ. ഇ. യിലേക്കുള്ള യാത്രാ അനു മതി ലഭിച്ചിട്ടുണ്ട് എന്ന് യു. എ. ഇ.യിലെ ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂര്‍ അറിയിച്ചു.

ഐഡന്റിറ്റി ആൻഡ് സിറ്റിസൺ ഷിപ്പ് ഫെഡറൽ അഥോറിറ്റി യുടെ (ഐ. സി. എ.) പ്രത്യേക അനുമതി നേടിയ യു. എ. ഇ. യുടെ റസിഡന്‍സ് വിസയുള്ള വർക്ക് മാത്ര മായിരുന്നു ഇതുവരെ യാത്രാ അനുമതി നല്‍കി യിരുന്നത്.

വിസിറ്റ് വിസ ലഭിച്ചവര്‍ക്ക് ഇന്ത്യയില്‍ നിന്നും വിമാനം കയറുവാന്‍ കഴിയാത്ത സാഹ ചര്യത്തില്‍ തുടര്‍ച്ച യായി വന്നു കൊണ്ടിരിക്കുന്ന പരാതികള്‍ കാരണം യു. എ. ഇ. യിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയ ത്തിന്റെ ഇടപെടലിലൂടെ യാണ് ഇപ്പോള്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം പുതിയ ഉത്തരവ് ഇറക്കി യിരിക്കുന്നത് എന്നറിയുന്നു.

- pma

വായിക്കുക: , , , , ,

Comments Off on എല്ലാ വിസ ക്കാര്‍ക്കും യു. എ. ഇ. യിലേക്ക് യാത്രാ അനുമതി

അബുദാബിയിലേക്ക് വരാന്‍ ഐ. സി. എ. അനുമതി വേണ്ട 

August 12th, 2020

airport-passengers-epathram
അബുദാബി : യു. എ. ഇ. റസിഡൻസ് വിസ ഉള്ളവർക്ക് അബുദാബി, അൽ ഐൻ വിമാന ത്താവള ങ്ങളില്‍ ഇറങ്ങുവാന്‍ ഐ. സി. എ. യുടെ (ഫെഡറൽ അഥോറിറ്റി ഫോർ ഐഡൻറിറ്റി ആൻഡ് സിറ്റിസൺ ഷിപ്പ്) ഓണ്‍ ലൈന്‍ റജിസ്റ്റ്രേഷനും അനുമതിയും ആവശ്യമില്ല എന്ന് അബുദാബി എയര്‍ പോര്‍ട്ട് അധികൃതര്‍.

കാലാവധി യുള്ള വിസയും അംഗീകൃത അരോഗ്യ കേന്ദ്ര ങ്ങളില്‍ നിന്നുള്ള കൊവിഡ് നെഗറ്റീവ് സർട്ടി ഫിക്കറ്റും ഉണ്ടെങ്കിൽ അബുദാബി, അൽഐൻ വിമാന ത്താവള ങ്ങളില്‍ ഇറങ്ങാം.

വിവിധ രാജ്യങ്ങളിലേക്ക് വിമാന സര്‍വ്വീസു കള്‍ ആരംഭി ക്കുകയും അതോടൊപ്പം കൊവിഡ് വൈറസ് വ്യാപനം തടയുന്നതി നായി യു. എ. ഇ. യി ലേക്ക് വരുന്ന യാത്ര ക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടു ത്തുന്ന തിനും കൂടി യാണ് ഐ. സി. എ. ഓണ്‍ ലൈന്‍ റജിസ്ട്രേഷ നിലൂടെ അനുമതി പത്രം നിര്‍ബ്ബന്ധം ആക്കിയത്.

- pma

വായിക്കുക: , , , , , ,

Comments Off on അബുദാബിയിലേക്ക് വരാന്‍ ഐ. സി. എ. അനുമതി വേണ്ട 

Page 174 of 325« First...102030...172173174175176...180190200...Last »

« Previous Page« Previous « ഇന്ത്യക്കാർക്ക് സന്ദർശക വിസയിൽ ഉടൻ തന്നെ വരാനാന്‍ കഴിയും : സ്ഥാന പതി 
Next »Next Page » എല്ലാ വിസ ക്കാര്‍ക്കും യു. എ. ഇ. യിലേക്ക് യാത്രാ അനുമതി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha